IPL 2021 | Mumbai Indians | മുംബൈ ടീമിന്റെ തുറുപ്പ്ചീട്ട് ആരെന്ന് വെളിപ്പെടുത്തി സഹീർ ഖാൻ

Last Updated:

Zaheer Khan talks about the aggressive trump card in Mumbai Indians squad | മുംബൈ ടീമിന്റെ തുറുപ്പ്ചീട്ടിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുംബൈ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസ് സഹീര്‍ ഖാന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14-ാം സീസണിലെ ആദ്യ മത്സരത്തില്‍ തോല്‍വിയോടെ തുടങ്ങിയ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഓയിൻ മോർഗന്റെ നേതൃത്വത്തിലുള്ള കൊൽക്കത്ത ടീമിനെ നേരിടാൻ ഇറങ്ങും. ആദ്യ മത്സരത്തിന് ശേഷം മുംബൈ ടീമിന്റെ തുറുപ്പ്ചീട്ടിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുംബൈ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസ് സഹീര്‍ ഖാന്‍. ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌പ്രിത് ബുമ്രയുടെ പേരാണ് സഹീർ ഈ സ്ഥാനത്തേക്ക് നിർദേശിക്കുന്നത്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ജസ്പ്രീത് ബുമ്രയ്ക്കു മുംബൈ ഇന്ത്യന്‍സ് കൂടുതല്‍ ഓവറുകള്‍ നല്‍കിയിരുന്നില്ല. രണ്ടാമത്തെ ഓവറിലായിരുന്നു ബുമ്ര ബൗള്‍ ചെയ്യാനെത്തിയത്. ഈ ഓവറില്‍ അഞ്ചു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ. എന്നാല്‍ പിന്നീട് ബുമ്രയെ കണ്ടത് 13-ാം ഓവറിലായിരുന്നു. മൂന്നാമത്തെ ബോളില്‍ തന്നെ അദ്ദേഹം വിക്കറ്റെടുക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ബുമ്രയ്ക്കു മുംബൈ തുടക്കത്തില്‍ കൂടുതല്‍ ഓവറുകള്‍ നല്‍കാത്തത് എന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ മുംബൈ ഇന്ത്യൻസ് താരം കൂടിയായ സഹീർ ഖാൻ.
advertisement
"ബുമ്ര ഞങ്ങളുടെ തുറുപ്പുചീട്ടാണ്. നിങ്ങള്‍ക്കു ഒരു തുറുപ്പുചീട്ടുണ്ടങ്കില്‍ അയാളെ വളരെ ആക്രമണകരമായ രീതിയില്‍ മാത്രമേ നിങ്ങള്‍ ഉപയോഗിക്കുകയുള്ളൂ. ടീമിന് ഏറ്റവുമധികം ആവശ്യമുള്ളപ്പോഴായിരിക്കും ഈ തുറുപ്പുചീട്ടിനെ നിങ്ങള്‍ രംഗത്തിറക്കുക. ഇതു തന്നെയാണ് ബുമ്രയുടെ കാര്യത്തിലും ഞങ്ങള്‍ പിന്തുടരുന്നത്," സഹീർ വ്യക്തമാക്കി.ഏതു ഘട്ടത്തിലും കളിയുടെ ഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹമെന്നും സഹീര്‍ ചൂണ്ടിക്കാട്ടി.
"ഒരു താരത്തിന് കളിയിൽ സ്വതന്ത്രമായി കളിക്കാൻ ഞങ്ങൾ അനുവദിക്കാറുണ്ട്. ഒരു കളിക്കാരന് തന്റെ മുഴുവൻ കഴിവും പുറത്തെടുക്കാൻ അവസരം നൽകേണ്ടത് ടീമിന്റെ ഉത്തരവാദിത്തമാണ്. അത് വളരെ പ്രധാനവുമാണ്. ഒരു കളിക്കാരന് ഒരു മത്സരത്തിലേക്ക് എന്തെല്ലാം സംഭാവനകൾ നൽകാൻ കഴിയും എന്നതിനെക്കുറിച്ച് ഞങ്ങൾ നിരന്തരം ചർച്ച ചെയാറുണ്ട്. എന്തിനും തയ്യാറായി നില്‍ക്കുന്ന ഒരു സ്ക്വാഡിനെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്," സഹീർ കൂട്ടിച്ചേർത്തു.
advertisement
ഐ.പി.എൽ. ചരിത്രത്തിലെ തന്നെ മികച്ച താരനിര സ്വന്തമായുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. ഒട്ടേറെ പ്രമുഖർ ടീമിനെ പ്രശംസിച്ച് രംഗത്തെത്താറുണ്ട്. ഇത്തവണയും കിരീടം നേടി ഹാട്രിക് അടിക്കുമെന്ന് ഒരുപാട് മുൻ താരങ്ങൾ പ്രവചനങ്ങളും നടത്തിയിട്ടുണ്ട്.
English summary: Zaheer Khan spills the beans on the most aggressive trump card in Mumbai Indians squad. He names none other than star pacer Jasprit Bumrah as the team is gearing up for a faceoff with Kolkata Knight Riders, after facing an early debacle at the start of IPL 2021
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2021 | Mumbai Indians | മുംബൈ ടീമിന്റെ തുറുപ്പ്ചീട്ട് ആരെന്ന് വെളിപ്പെടുത്തി സഹീർ ഖാൻ
Next Article
advertisement
Ind vs Aus T20 | തിളങ്ങി വാഷിംഗ്ടണ്‍ സുന്ദര്‍; ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം
Ind vs Aus T20 | തിളങ്ങി വാഷിംഗ്ടണ്‍ സുന്ദര്‍; ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം
  • ഹൊബാര്‍ട്ടില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 യിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം നേടി.

  • വാഷിംഗ്ടൺ സുന്ദറിന്റെ 23 പന്തിൽ 49 റൺസാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

  • പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി (1-1) ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

View All
advertisement