പനാജി ഉപതെരഞ്ഞെടുപ്പ്: കാൽ നൂറ്റാണ്ടായി BJP കയ്യടക്കി വച്ച സീറ്റിൽ കോൺഗ്രസ് മുന്നേറ്റം
Last Updated:
ഗോവ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായ മനോഹർ പരീക്കറായിരുന്നു 1994 മുതൽ മണ്ഡലത്തിലെ പ്രതിനിധി
പനാജി: ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറിന്റെ മരണത്തെ തുടർന്ന് ഒഴിവ് വന്ന പനാജി നിയമസഭാ സീറ്റിൽ ബിജെപിക്ക് തിരിച്ചടി. 25 വർഷമായി ബിജെപി കയ്യടക്കി വച്ചിരുന്ന മണ്ഡലത്തിൽ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുകയാണ്. കോൺഗ്രസ് സ്ഥാനാര്‍ഥി അറ്റനാസിയോ മൊൺസറേറ്റ് ബിജെപിയുടെ സിദ്ധാര്‍ത്ഥ് കുൻസാലിനേക്കറിനെക്കാൾ 1758 വോട്ടുകൾക്കാണ് നിലവിൽ മുന്നിൽ നിൽക്കുന്നത്. ആപ് സ്ഥാനാർഥി വാൽമീകി നായക്, ഗോവ സുരക്ഷ മഞ്ച് സ്ഥാനാർഥി സുഭാഷ് വലിങ്കർ എന്നിവരായിരുന്നു ഇവിടെ മറ്റ് പ്രധാന സ്ഥാനാർഥികൾ.
പാൻക്രിയാറ്റിക് കാന്‍സറിനെ തുടർന്ന് ചികിത്സയിലിരുന്ന മനോഹർ പരീക്കർ ഇക്കഴിഞ്ഞ മാർച്ചിലാണ് അന്തരിച്ചത്.1994 മുതൽ മരണം വരെ പനാജിയെ പ്രതിനിധീകരിച്ചത് മുൻ പ്രതിരോധ മന്ത്രി കൂടിയായ പരീക്കർ ആയിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെയാണ് മണ്ഡലത്തിൽ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടന്നത്.
Location :
First Published :
May 23, 2019 12:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
പനാജി ഉപതെരഞ്ഞെടുപ്പ്: കാൽ നൂറ്റാണ്ടായി BJP കയ്യടക്കി വച്ച സീറ്റിൽ കോൺഗ്രസ് മുന്നേറ്റം