മാധ്യമ രംഗത്തെ ലിംഗ ബോധം പ്രമേയമാക്കി 'ദി ബ്ലൂ പെൻസിൽ' മേളയിലേക്ക്
Last Updated:
Blue Pencil to be screened at IDSFFK | ‘ദി ബ്ലൂ പെൻസിൽ’ ജൂൺ 24ന് ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും
തിരുവനന്തപുരം: മാധ്യമ രംഗത്തെ ലിംഗ ബോധത്തിന്റെ കാണാപ്പുറങ്ങൾ ചർച്ച ചെയ്യുന്ന ‘ദി ബ്ലൂ പെൻസിൽ’ ജൂൺ 24ന് ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. സ്ത്രീകളുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങൾ എങ്ങനെയാണു കൈകാര്യം ചെയ്യുന്നത് എന്നതിനെ ആസ്പദമാക്കി ആരതി കെ.ആർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ പ്രദർശനം കൂടിയാണിത്.
തിരുത്ത് ആവശ്യപ്പെട്ടു പത്ര ഓഫിസിലെത്തുന്ന ഒരാൾ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് 'ദി ബ്ലൂ പെൻസിലി'ലൂടെ പത്രപ്രവർത്തക കൂടിയായ സംവിധായിക ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നത്. സിനിമാ നാടക മേഖലകളിലെ സജീവ സാന്നിധ്യങ്ങളായ രാജേഷ് ശർമ, മീരാ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മഹേഷ് ചന്ദ്രന്റേതും ക്യാമറ വിപിൻ ചന്ദ്രന്റേതുമാണ്. ചലച്ചിത്ര-സീരിയൽ താരം കൃഷ്ണൻ ബാലകൃഷ്ണൻ, നാടക-സിനിമാ അഭിനേതാവ് അമൽ രാജ്‌ദേവ് എന്നിവരും വേഷമിടുന്നു.
advertisement
മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പവും അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോകുന്ന ലിംഗ വിവേചനവും പ്രതിപാദിക്കുന്ന ചിത്രം ജൂൺ 24ന് ഉച്ചയ്ക്ക് 12.15ന് ശ്രീ തീയറ്ററിലാണു പ്രദർശിപ്പിക്കുന്നത്.
Location :
First Published :
June 22, 2019 3:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
മാധ്യമ രംഗത്തെ ലിംഗ ബോധം പ്രമേയമാക്കി 'ദി ബ്ലൂ പെൻസിൽ' മേളയിലേക്ക്