• HOME
  • »
  • NEWS
  • »
  • uncategorized
  • »
  • CAT 2022 | ക്യാറ്റ് 2022 നോട്ടിഫിക്കേഷൻ ഈ മാസമെത്തും; എംബിഎ എൻട്രൻസ് നവംബറിലെന്ന് സൂചന

CAT 2022 | ക്യാറ്റ് 2022 നോട്ടിഫിക്കേഷൻ ഈ മാസമെത്തും; എംബിഎ എൻട്രൻസ് നവംബറിലെന്ന് സൂചന

ക്യാറ്റ് 2022 എൻട്രൻസ് പരീക്ഷ നവംബറിൽ നടക്കുമെന്നാണ് സൂചന. ജൂലൈ അവസാനവാരം വിജ്ഞാപനം പുറത്ത് വരാനാണ് സാധ്യത.

  • Last Updated :
  • Share this:
    ഐഐഎം അടക്കമുള്ള ഇന്ത്യയിലെ പ്രധാന ബിസിനസ് സ്കൂളുകളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള കോമൺ അഡ്മിഷൻ ടെസ്റ്റ് 2022 (CAT 2022) നോട്ടിഫിക്കേഷൻ ഈ മാസം പുറത്ത് വന്നേക്കും. ഐഐഐമ്മിലേക്കുള്ള വിശദമായ നോട്ടിഫിക്കേഷൻ പുറത്ത് വരുന്നതിന് മുൻപ് തന്നെ പരീക്ഷാ നടത്തിപ്പിൻെറ ചുമതലയുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഏതാണെന്നും ഉറപ്പാക്കും. ക്യാറ്റ് 2022 എൻട്രൻസ് പരീക്ഷ നവംബറിൽ നടക്കുമെന്നാണ് സൂചന. ഔദ്യോഗികമായി വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം മാത്രമേ തീയ്യതി എന്നാണെന്ന് ഉറപ്പിക്കാൻ പറ്റുകയുള്ളൂ. ക്യാറ്റ് 2022നായുള്ള രജിസ്ട്രേഷൻ ആഗസ്തിൽ ആരംഭിച്ചേക്കും.

    ജൂലൈ അവസാനവാരം വിജ്ഞാപനം പുറത്ത് വരാനാണ് സാധ്യത. ഐഐഎം അഹമ്മദാബാദ്, ഐഐഎം ബാംഗ്ലൂർ, ഐഐഎം കൽക്കട്ട, ഐഐഎം ലഖ്നൗ, ഐഐഎം കോഴിക്കോട്, ഐഐഎം ഇൻഡോർ എന്നീ ഇൻസ്റ്റിറ്റ്യൂട്ടുകൾ റൊട്ടേഷണൽ അടിസ്ഥാനത്തിലാണ് ക്യാറ്റ് നടത്തുന്നത്. കഴിഞ്ഞ വർഷം ഐഐഐം അഹമ്മദാബാദിലാണ് പരീക്ഷ നടന്നത്. അഞ്ച് വർഷത്തിന് ശേഷമാണ് അഹമ്മദാബാദിന് പരീക്ഷാ നടത്തിപ്പിൻെറ ചുമതല ലഭിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ രണ്ട് തവണ കോഴിക്കോട് ഐഐഎമ്മിന് പരീക്ഷാ നടത്തിപ്പിൻെറ ചുമതല ലഭിച്ചിട്ടുണ്ട്. 2012ലും 2019ലുമാണ് കോഴിക്കോടിന് ഉത്തരവാദിത്വം ലഭിച്ചത്. 2021ൽ ഐഐഐം അഹമ്മദാബാദിനാണ് പ്രവേശന പരീക്ഷയുടെ ഉത്തരവാദിത്വം ഉണ്ടായിരുന്നത്.

    മുൻകാല രീതി പിന്തുടരുകയാണെങ്കിൽ, ക്യാറ്റ് 2022 നടത്തുന്നതിന്റെ ഉത്തരവാദിത്തം ഇത്തവണ ഒന്നുകിൽ ഐഐഎം ബാംഗ്ലൂരിനോ ഐഐഎം ലഖ്‌നൗവിനോ ആയിരിക്കും ലഭിക്കുക. ഐഐഎം ബാംഗ്ലൂരിൽ 2016ലും ഐഐഎം ലഖ്‌നൗവിലും 2017ലുമാണ് അവസാനമായി പ്രവേശന പരീക്ഷ നടന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഈ രണ്ട് ഐഐഎമ്മുകൾ ഒഴികെ മറ്റെല്ലാവർക്കും കുറഞ്ഞത് രണ്ട് തവണയെങ്കിലും പരീക്ഷാ നടത്തിപ്പ് ചുമതല ലഭിച്ചിട്ടുണ്ട്. 2013, 2014, 2020 വർഷങ്ങളിൽ ഐഐഎം ഇൻഡോറിനായിരുന്നു പരീക്ഷാച്ചുമതല. ഐഐഎം കൽക്കട്ടക്ക് അവസാനമായി 2018ലാണ് പരീക്ഷാച്ചുമതല ലഭിച്ചത്.

    കഴിഞ്ഞ വർഷം നവീകരിച്ച പരീക്ഷാ മാതൃകയനുസരിച്ച് ക്യാറ്റ് 2022ൽ ആകെ മൂന്ന് വിഭാഗങ്ങളിലായി 66 ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. വെർബൽ എബിലിറ്റി & റീഡിംഗ് കോംപ്രിഹെൻഷൻ (VARC), ഡാറ്റ ഇന്റർപ്രെറ്റേഷൻ & ലോജിക്കൽ റീസണിംഗ് (DILR), ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (QA) എന്നീ മൂന്ന് വിഭാഗങ്ങളിലായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക. പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് മോഡിലാണ് നടക്കുക. 120 മിനിറ്റാണ് (രണ്ട് മണിക്കൂ‍‍ർ) പരീക്ഷയുടെ ആകെയുള്ള ദൈർഘ്യം. മാർക്കിംഗ് സ്കീം അനുസരിച്ച്, ഓരോ ശരിയായ ഉത്തരത്തിനും മൂന്ന് മാർക്കാണ് ലഭിക്കുക. എന്നാൽ ഓരോ തെറ്റായ ഉത്തരത്തിനും ഒരു മാ‍ർക്ക് കുറയുകയും ചെയ്യും.

    ഐഐഎമ്മുകൾക്ക് പുറമെ, ദി ഫാക്കൽറ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, ഐഐടികൾ (മാനേജ്‌മെന്റ് കോഴ്‌സുകൾ), SPJIMR (മുംബൈ), മറ്റ് പ്രമുഖ സ്വകാര്യ കോളേജുകൾ എന്നിവയുൾപ്പെടെയുള്ള പ്രമുഖ മാനേജ്‌മെന്റ് സ്ഥാപനങ്ങൾ ക്യാറ്റ് പരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് പ്രവേശനം നടത്തുന്നത്.
    Published by:Amal Surendran
    First published: