Prez Kovind in R-Day Eve Address | രാജ്യത്ത് നടക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവാണെന്ന് രാഷ്ട്രപതി

Last Updated:

"ഇത്തരം പരിപാടികളുടെ വിജയത്തിന്റെ വലിയൊരു ക്രെഡിറ്റ് നമ്മുടെ കടമയുള്ള പൗരന്മാർക്കാണ്,"

ഫയൽ ചിത്രം
ഫയൽ ചിത്രം
കോവിഡ് -19 വാക്സിനേഷൻ (Covid 19 Vaccination) പരിപാടിയെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റിയതിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് (President Ram nath Kovind) ചൊവ്വാഴ്ച രാജ്യത്തെ ജനങ്ങളെ അഭിനന്ദിച്ചു. കോവിഡ് മഹാമാരി കാലത്ത് ദുഷ്‌കരമായ സാഹചര്യങ്ങളിൽ ദീർഘനേരം ജോലിചെയ്ത് മനുഷ്യരാശിയെ സേവിച്ച ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
“ആവശ്യമുള്ളപ്പോൾ രാജ്യത്തെ സേവിക്കുക എന്ന അടിസ്ഥാന കടമ നിറവേറ്റുമ്പോൾ, നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് ആളുകൾ ശുചിത്വ പ്രചാരണത്തിൽ നിന്ന് കോവിഡ് വാക്സിനേഷൻ പരിപാടിയിലേക്ക് മാറിയതോടെ അതിനെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാൻ സാധിച്ചിരിക്കുന്നു. ഇത്തരം പരിപാടികളുടെ വിജയത്തിന്റെ വലിയൊരു ക്രെഡിറ്റ് നമ്മുടെ കടമയുള്ള പൗരന്മാർക്കാണ്," രാം നാഥ് കോവിന്ദ് പ്രസംഗത്തിൽ പറഞ്ഞു.
സ്വരാജ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അനുപമമായ ധീരത കാട്ടിയ സ്വാതന്ത്ര്യ സമര സേനാനികളെ അദ്ദേഹം ആദരിച്ചു. സ്വരാജ് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ സമാനതകളില്ലാത്ത ധീരത കാണിക്കുകയും അതിനുവേണ്ടി പോരാടാൻ ജനങ്ങളെ ജ്വലിപ്പിക്കുകയും ചെയ്ത മഹാനായ സ്വാതന്ത്ര്യ സമര സേനാനികളെയും ഈ അവസരത്തിൽ നമുക്ക് സ്മരിക്കാം," അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
advertisement
“ഇന്ന്, നമ്മുടെ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ദേശീയ അഭിമാനത്തിന്റെ പാരമ്പര്യം വഹിക്കുന്നത്. ഹിമാലയത്തിലെ അസഹനീയമായ തണുപ്പിലും മരുഭൂമിയിലെ അസഹനീയമായ ചൂടിലും, അവരുടെ കുടുംബങ്ങളിൽ നിന്ന് അകലെ, അവർ മാതൃരാജ്യത്തിന് കാവൽ തുടരുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടന ദൈർഘ്യമേറിയതാണെങ്കിലും, ആമുഖം ജനാധിപത്യം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉൾപ്പെടുന്ന മാർഗ്ഗനിർദ്ദേശ തത്വങ്ങളെ സംഗ്രഹിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
Prez Kovind in R-Day Eve Address | രാജ്യത്ത് നടക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവാണെന്ന് രാഷ്ട്രപതി
Next Article
advertisement
'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
  • വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.

  • വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് തൃക്കാക്കര പൊലീസ് അന്വേഷണസംഘം വ്യക്തമാക്കി.

  • വേടൻ എവിടെയും പോയിട്ടില്ലെന്നും ജനങ്ങളുടെ മുന്നിൽ ജീവിച്ചുമരിക്കാനാണ് താൻ വന്നതെന്നും പറഞ്ഞു.

View All
advertisement