Republic Day 2022 | ഇന്ത്യാ ഗേറ്റ് മുതല്‍ സബര്‍മതി ആശ്രമം വരെ; റിപ്പബ്ലിക് ദിനത്തിൽ സന്ദര്‍ശിക്കേണ്ട ചരിത്രസ്മാരകങ്ങൾ

Last Updated:

ഇവിടങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർ കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം മൂലം നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടി ശ്രദ്ധിക്കണം.

1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 1950 ജനുവരി 26ന് ഇന്ത്യന്‍ ഭരണഘടന (Indian Constitution) നിലവില്‍ വന്നു. ഈ ദിനമാണ് നാം റിപ്പബ്ലിക് ദിനമായി (Republic Day) ആചരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന നിരവധി ചരിത്ര സ്ഥലങ്ങള്‍ (Historic Sites) ഇന്ത്യയിലുണ്ട്. ഇവിടങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർ കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം മൂലം നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടി ശ്രദ്ധിക്കണം.
ഇന്ത്യാ ഗേറ്റ്
ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ സ്മരണയ്ക്കായി ഡല്‍ഹിയില്‍ പണിത യുദ്ധസ്മാരകമാണ് ഇന്ത്യാ ഗേറ്റ്. 1919ല്‍ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന് ശേഷം, ഇംഗ്ലീഷ് ആര്‍ക്കിടെക്റ്റും പ്രശസ്തമായ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്ട്സിലെ (RIBA) അംഗവുമായ എഡ്വിന്‍ ലൂട്ട്യന്‍സാണ് ഈ സ്മാരകം നിര്‍മ്മിച്ചത്. ന്യൂഡല്‍ഹിയിലെ രാജ്പഥിലാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്. രാഷ്ട്രപതി ഭവനിലേക്കും ഇന്ത്യാ ഗേറ്റിലേക്കും നയിക്കുന്ന നടപ്പാതയാണ് രാജ്പഥ്.
ചെങ്കോട്ട
1648 ല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണി കഴിപ്പിച്ച ഈ കോട്ട ഓൾഡ് ഡല്‍ഹിക്ക് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ന് ഓൾഡ് ഡല്‍ഹിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ചെങ്കോട്ട. കോട്ടയ്ക്കുള്ളിലെ മുഗള്‍ കൊട്ടാരത്തില്‍ ചുവന്ന മണല്‍ക്കല്ലും മാര്‍ബിള്‍ തറയും മതിലുകളുമുള്ള മനോഹരമായ നിരവധി കെട്ടിടങ്ങളുണ്ട്. എല്ലാ സ്വാതന്ത്ര്യദിനത്തിലും ഇന്ത്യയുടെ പ്രധാനമന്ത്രി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യുന്നത് ചെങ്കോട്ടയില്‍ നിന്നാണ്.
advertisement
കുത്തബ് മിനാര്‍
കുത്തബ് മിനാര്‍ ഒരു മിനാരവും ഡല്‍ഹിയിലെ ആദ്യകാല പള്ളികളില്‍ ഒന്നുമാണ്. 1206ല്‍ ഡല്‍ഹി നഗരം സ്ഥാപിച്ച ഖുതുബ്-ഉദ്-ദിന്‍ ഐബക്ക് ആണ് ഇത് പണി കഴിപ്പിച്ചത്. ഒരു കുന്നിന്‍ മുകളിലാണ് ഖുവ്വത്ത് ഉല്‍ ഇസ്ലാം മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയിലെ ഏത് സ്ഥലത്തു നിന്നും കാണാവുന്ന ഏറ്റവും വലിയ സ്മാരകങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. ഖുവ്വത്ത് ഉല്‍ ഇസ്ലാം മസ്ജിദില്‍ ഇപ്പോഴും നാല് മിനാരങ്ങളുണ്ട്. 70 മീറ്ററിലധികം ഉയരമുള്ളതും സങ്കീര്‍ണ്ണമായ കൊത്തുപണികളുമുള്ള നാല് ബാല്‍ക്കണികളും കുത്തബ് മിനാറിനുണ്ട്.
advertisement
സബര്‍മതി ആശ്രമം
1915ല്‍ മഹാത്മാഗാന്ധിയാണ് ആശ്രമം സ്ഥാപിച്ചത്. അഹമ്മദാബാദിലെ സബര്‍മതി നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള ഈ ആശ്രമം 1983 ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ ഓർമയ്ക്കായി ഷാഹിദ് സ്വരൂപ് മന്ദിര്‍ ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു.
നേതാജി ഭവന്‍
പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത നഗരത്തിലാണ് നേതാജി ഭവന്‍ സ്ഥിതി ചെയ്യുന്നത്. 1909ല്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പിതാവാണ് ഇത് പണി കഴിപ്പിച്ചത്. ഗവര്‍ണര്‍ ജനറലിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം പിന്നീട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ വേനല്‍ക്കാല വസതിയായി മാറി. ഇത് പിന്നീട് കാമരാജ്, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ ഉപയോഗിച്ചു. നിലവില്‍, ഇത് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഒരു മ്യൂസിയമായും സാംസ്‌കാരിക കേന്ദ്രമായും മാറ്റിയിരിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Life/
Republic Day 2022 | ഇന്ത്യാ ഗേറ്റ് മുതല്‍ സബര്‍മതി ആശ്രമം വരെ; റിപ്പബ്ലിക് ദിനത്തിൽ സന്ദര്‍ശിക്കേണ്ട ചരിത്രസ്മാരകങ്ങൾ
Next Article
advertisement
'പണ്ട് മാറ് മറയ്ക്കാനുള്ള സമരമാണ് നടന്നിരുന്നതെങ്കില്‍ ഇന്ന് മാറ് കാണിക്കാനുള്ള ശ്രമമാണ്';സ്ത്രീ വിരുദ്ധ പരാമർശവുമായി ഫസൽ ഗഫൂർ
'പണ്ട് മാറ് മറയ്ക്കാനുള്ള സമരമാണ് നടന്നിരുന്നതെങ്കില്‍ ഇന്ന് മാറ് കാണിക്കാനുള്ള ശ്രമമാണ്';ഫസൽ ഗഫൂർ
  • പണ്ട് മാറ് മറയ്ക്കാനുള്ള സമരമാണ് നടന്നിരുന്നതെങ്കില്‍ ഇന്ന് മാറ് കാണിക്കാനുള്ള ശ്രമമാണെന്ന് ഫസല്‍ ഗഫൂര്‍.

  • സിബിഎസ്ഇ അധ്യാപകരുടെ സംഗമവേദിയില്‍ ഫസല്‍ ഗഫൂര്‍ നടത്തിയ പരാമര്‍ശം സ്ത്രീ വിരുദ്ധമാണെന്ന് വിമര്‍ശനം.

  • അമിതമായ പാശ്ചാത്യവത്കരണമാണ് എല്ലാത്തിനും കാരണമെന്നും അത് ഇനി വേണ്ടെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

View All
advertisement