ഗോഡ്സെ വിരുദ്ധ പരാമർശം: കമല്‍ ഹാസന് മുൻകൂർ ജാമ്യം
Last Updated:
മതവികാരം വ്രണപ്പെടുത്തൽ, വർഗ്ഗീയ ധ്രുവീകരണം തുടങ്ങിയ കുറ്റങ്ങളാണ് താരത്തിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്.
ചെന്നൈ: ഗോഡ്സെക്കെതിരായ പരാമർശത്തിൽ മക്കൾ നീതി മയ്യം തലവൻ കമൽ ഹാസന് ജാമ്യം. മദ്രാസ് ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നു- അയാളുടെ പേര് നാഥുറാം ഗോഡ്സെ എന്നായിരുന്നു കമൽ ഹാസന്റെ പരാമർശം. ഇതിനെതിരെ ബിജെപി നേതാക്കൾ അടക്കം രംഗത്തെത്തിയിരുന്നു. പത്തോളം കേസുകളാണ് ബിജെപി പ്രവർത്തകരുടെ പരാതികളുടെ അടിസ്ഥാനത്തിൽ കമലിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മതവികാരം വ്രണപ്പെടുത്തൽ, വർഗ്ഗീയ ധ്രുവീകരണം തുടങ്ങിയ കുറ്റങ്ങളാണ് താരത്തിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കമൽ ഹാസൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
Location :
First Published :
May 20, 2019 2:47 PM IST