advertisement

അക്ഷയ് കുമാറിനെക്കാൾ മികച്ച നടൻ ആകാനാണ് മോദി ശ്രമിക്കുന്നത്: പരിഹാസവുമായി കോൺഗ്രസ്‌‌‌‌

Last Updated:

മെയ് 23 ന് ജനങ്ങളാൽ തള്ളപ്പെടാൻ പോകുന്ന ഒരു 'പരാജയപ്പെട്ട രാഷ്ട്രീയക്കാരൻ' ബോളിവുഡിൽ പകരം ജോലി തേടുന്നതായാണ് തോന്നുന്നത്‌.

ന്യൂഡൽഹി : അക്ഷയ് കുമാറിനെക്കാൾ മികച്ച നടനാകാനാണ് മോദി ശ്രമിക്കുന്നതെന്ന് കോൺഗ്രസ്. ബോളിവുഡ് താരം അക്ഷയ് കുമാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ അഭിമുഖത്തെ പരിഹസിച്ചായിരുന്നു കോൺഗ്രസ് പ്രതികരണം. മെയ് 23 ന് ജനങ്ങളാൽ തള്ളപ്പെടാൻ പോകുന്ന ഒരു 'പരാജയപ്പെട്ട രാഷ്ട്രീയക്കാരൻ' ബോളിവുഡിൽ പകരം ജോലി തേടുന്നതായാണ് തോന്നുന്നതെന്നായിരുന്നു കോൺഗ്രസ് പരിഹാസം.
കഴിഞ്ഞ ദിവസമാണ് ചാനലുകൾ അക്ഷയ് കുമാറുമൊത്തുള്ള മോദിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. രാഷ്ട്രീയമല്ലാത്ത ഒരു തുറന്ന സംഭാഷണം മാത്രമാണിതെന്നായിരുന്നു വിവരണം. ഇതിനെതിരെയാണ് ഇപ്പോൾ കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. 'എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു മികച്ച നടനാണ് അക്ഷയ് കുമാർ.. വലിയ വിജയങ്ങൾ കൈവരിച്ച നടൻ.. എന്നാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയ തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കിയ സാധാരണക്കാരുടെയും കർഷകരുടെയും ജീവിതം നരകതുല്യമാക്കിയ ഒരു പരാജയപ്പെട്ട രാഷ്ട്രീയക്കാരൻ ഇപ്പോൾ അദ്ദേഹത്തെക്കാൾ മികച്ച നടനാകാനാണ് ശ്രമിക്കുന്നത്' എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രൺദീപ് സുർജെവാല പരിഹസിച്ചത്.
advertisement
അക്ഷയ് കുമാറിനെ പോലെ മികച്ച ഒരു നടന്‍ ആകാനാണ് മോദി ശ്രമിക്കുന്നത് എന്നാൽ ഇന്ത്യയെ പരാജയപ്പെടുത്തിയത് പോലെ തന്നെ അദ്ദേഹം ഇക്കാര്യത്തിലും ദയനീയമായി പരാജയപ്പെട്ടുവെന്നും സുർജെവാല കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
അക്ഷയ് കുമാറിനെക്കാൾ മികച്ച നടൻ ആകാനാണ് മോദി ശ്രമിക്കുന്നത്: പരിഹാസവുമായി കോൺഗ്രസ്‌‌‌‌
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement