100 രൂപ അടച്ചാൽ 50000: പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയുടെ പേരിൽ കൊട്ടാരക്കരയിൽ തട്ടിപ്പ്

Last Updated:

കൊല്ലം കൊട്ടാരക്കര മൈലത്തുള്ള കേംബ്രിഡ്ജ് എന്ന കംപ്യൂട്ടർ സ്ഥാപനമാണ് വ്യാജപ്രചരണം നടത്തി ആയിരക്കണക്കിന് സ്ത്രീകളിൽ നിന്ന് പണം തട്ടിയത്

കൊട്ടാരക്കര: പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയുടെ പേരിൽ കൊട്ടാരക്കരയിൽ വൻ തട്ടിപ്പ്. നൂറു രൂപ അടച്ച് രജിസ്റ്റർ ചെയ്താൽ ദുരിതാശ്വാസ നിധിയായി അൻപതിനായിരം രൂപ ലഭിക്കുമെന്ന് പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. കൊല്ലം കൊട്ടാരക്കര മൈലത്തുള്ള കേംബ്രിഡ്ജ് എന്ന കംപ്യൂട്ടർ സ്ഥാപനമാണ് വ്യാജപ്രചരണം നടത്തി ആയിരക്കണക്കിന് സ്ത്രീകളിൽ നിന്ന് പണം തട്ടിയത്. പരാതി ഉയർന്നതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥാപനം പൂട്ടിച്ചിരുന്നു.
അപേക്ഷാ ഫോമിന് അഞ്ച് രൂപ, പൂരിപ്പിക്കാൻ 20 രൂപ, രജിസ്ട്രേഷൻ 100 രൂപ.. ആധാറിൻ്റേയും റേഷൻ കാർഡിന്റെയും പകർപ്പ് കൂടി നൽകിയാൽ കിട്ടാൻ പോകുന്നത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അമ്പതിനായിരം രൂപ..ഇതായിരുന്നു കംപ്യുട്ടർ സ്ഥാപന ഉടമയുടെ തട്ടിപ്പു വാഗ്ദാനം. കേരളത്തിൽ ഇവിടെ മാത്രമേ അപേക്ഷ സ്വീകരിക്കു എന്ന പ്രചരണം കൂടിയായതോടെ കമ്പ്യൂട്ടർ സെൻ്റർ സ്ത്രീകളെ കൊണ്ട് നിറഞ്ഞു. ആയിരകണക്കിന് സ്ത്രീകളാണ് ഇത്തരത്തിൽ തട്ടിപ്പിനിരയായത്.
advertisement
ഇതിനിടെ സ്ഥാപനത്തിനെതിരെ പ്രതിഷേധവുമായി സ്ത്രീകളും റോഡിലിറങ്ങിയിരുന്നു. ഇത്തരമൊരു സംഭവം നടക്കുന്നുവെന്ന് പൊലീസും ജില്ലാ അധികൃതരും നേരത്തെ അന്വേഷിക്കേണ്ടതായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം ജനങ്ങളെ കബളിപ്പിക്കാൻ അനുവദിക്കില്ലെന്നും ഇത്തരം തട്ടിപ്പുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും കൊട്ടാരക്കര എംഎൽഎ ഐഷാ പോറ്റി അറിയിച്ചു.കർശന നടപടി ഉണ്ടാകുമെന്ന് തഹസിൽദാരും വ്യക്തമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
100 രൂപ അടച്ചാൽ 50000: പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയുടെ പേരിൽ കൊട്ടാരക്കരയിൽ തട്ടിപ്പ്
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement