Shocking: സംസ്ഥാനത്തെ നിരത്തുകൾ ചോരക്കളമാകുന്നു: 48 മണിക്കൂറിൽ വാഹനാപകടത്തിൽ നഷ്ടമായത് 14 ജീവനുകൾ

Last Updated:

മലപ്പുറത്ത് എട്ടുവയസുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിലേക്ക് നയിച്ചത് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമം ആയിരുന്നുവെങ്കിൽ പാലായിൽ അഞ്ച് യുവാക്കളുടെ ജീവനെടുത്തത് അമിത വേഗതയായിരുന്നു.

ഇക്കഴിഞ്ഞ നാൽപ്പത്തിയെട്ട് മണിക്കൂറുകള്‍ക്കുള്ളിൽ മാത്രം വിവിധ ജില്ലകളിലായുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 14 ജീവനുകളാണ്. മലപ്പുറത്ത് എട്ടുവയസുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിലേക്ക് നയിച്ചത് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമം ആയിരുന്നുവെങ്കിൽ പാലായിൽ അഞ്ച് യുവാക്കളുടെ ജീവനെടുത്തത് അമിത വേഗതയായിരുന്നു.
മലപ്പുറത്ത് മൂന്ന് ജീവനെടുത്തത് ഓവർടേക്കിംഗ്
മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത അപകടം ഉണ്ടായത് മറ്റൊരു വാഹനത്തെ മറി കടക്കാനുള്ള ശ്രമത്തിനിടെ. കഴിഞ്ഞ ദിവസം രാത്രിയോടെ മങ്കടയിലാണ് അപകടം ഉണ്ടായത്. പനങ്കാൻകരയില്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അരക്കുപറമ്പ് സ്വദേശി പട്ടണം വീട്ടിൽ ഹംസപ്പ മകൻ പത്ത് വയസുകാരൻ ബാദുഷ മകൾ ഹർഷാന (17) എന്നിവരാണ് മരിച്ചത്. ഹംസക്കുട്ടിയുടെ ഭാര്യ റൈന മകൾ ഇഷാന എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
advertisement
അമിത വേഗത നഷ്ടപ്പെടുത്തിയത് അഞ്ച് യുവാക്കളുടെ ജീവിതം
പാലാ-തൊടുപുഴ റോഡിൽ ഞായറാഴ്ച രാത്രിയുണ്ടായ അപകടം അഞ്ച് യുവാക്കളുടെ ജീവനാണെടുത്തത്. തൊടുപുഴ ഭാഗത്തു നിന്ന് പാലായിലേക്ക് വരികയായിരുന്ന കാർ മാനത്തൂർ സ്കൂളിന് സമീപം വച്ച് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് സമീപത്തുള്ള വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പാലാ കടനാട് ഇരുവേലിക്കുന്നേൽ പ്രമോദ് സോമൻ, കടനാട് കിഴക്കേക്കര വിഷ്ണുരാജ്, നടുവിലേക്കുറ്റ് ജോബിൻസ് കെ.ജോർജ്, സുബിൻ, ഉല്ലാസ് എന്നിവരാണ് മരിച്ചത്. അമിത വേഗതയാണ് അപകടത്തിനിടയാക്കിയത്.
അനധികൃത പാർക്കിംഗ്
അശ്രദ്ധമായ രീതിയിൽ പാർക്ക് ചെയ്തിരുന്ന വാഹനമാണ് എറണാകുളത്ത് രണ്ട് പേരുടെ ജീവനെടുത്തത്. നെട്ടൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. കന്യാകുമാരി സ്വദേശികളായ വര്‍ഗീസ്, ജോണ്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം വെള്ളറടയിൽ നിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി വന്ന ലോറി ദേശീയ പാതയോരത്ത് പാർക്ക് ചെയ്തിരുന്ന കമ്പികൾ കയറ്റിയ ലോറിയിലാണ് ആദ്യം ഇടിച്ചത്.അതിനു ശേഷം അതിന് മുൻപിലായി പാർക്ക് ചെയ്തിരുന്ന മറ്റൊരു ലോറിയിലും ഇടിച്ചു. ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
advertisement
lorry accident
ലോറിയുടെ ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ലോറി റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഈ പ്രദേശത്തെ അനധികൃത പാർക്കിംഗിനെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
ജില്ലയിലെ തന്നെ മരടിൽ ഉണ്ടായ മറ്റൊരു വാഹനാപകടത്തിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. മധ്യവയസ്കനായ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
advertisement
ഇരുചക്ര വാഹന അപകടങ്ങൾ
തൃശ്ശൂർ,കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്. തൃശ്ശൂരിൽ ചുമട്ടു തൊഴിലാളിയായ ചാലിശേരി പെരുമണ്ണൂർ സ്വദേശി സജീവനാണ് (37) മരിച്ചത്. തിങ്കളാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
റാന്നിയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൊന്തൻപുഴ ആലപ്ര സ്വദേശിയായ രാജുവാണ് മരിച്ചത്. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ആഘാതത്തിൽ ടിപ്പറിനടിയിലേക്ക് തെറിച്ചു വീണായിരുന്നു അപകടം. കൊല്ലം പുനലൂര്‍ അലിമുക്ക് അച്ഛൻ കോവിൽ റോഡിലും ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചിരുന്നു. മഹാദേവർ മണ്ഡവിളയിൽ വീട്ടിൽ പ്രസാദ് (60) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
advertisement
റോഡ് അപകടങ്ങളിൽ പലപ്പോഴും വില്ലന്‍മാരായെത്തുന്നത് അമിത വേഗതയും അശ്രദ്ധയുമാണ്. അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ബോധവ്തകരണ പ്രചാരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നില്ല എന്നതിന് തെളിവാണ് വർധിച്ച വരുന്ന അപകടങ്ങൾ.
(റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ലഭിച്ച വിവരങ്ങൾ അനുസരിച്ചുള്ള കണക്കുകൾ മാത്രമാണിത് )
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
Shocking: സംസ്ഥാനത്തെ നിരത്തുകൾ ചോരക്കളമാകുന്നു: 48 മണിക്കൂറിൽ വാഹനാപകടത്തിൽ നഷ്ടമായത് 14 ജീവനുകൾ
Next Article
advertisement
തൃശൂർ വാടക ക്വാർട്ടേഴ്സിൽ നടന്നത് സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പൊലീസ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല
തൃശൂർ വാടക ക്വാർട്ടേഴ്സിൽ നടന്നത് സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പൊലീസ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല
  • തൃശൂർ ചൊവ്വന്നൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമാണ്.

  • പ്രതി സണ്ണി സ്വവർഗാനുരാഗിയാണെന്നും ഇയാൾ പലരേയും ക്വാർട്ടേഴ്സിൽ കൊണ്ടുവരാറുണ്ടെന്നും പോലീസ് പറഞ്ഞു.

  • ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കും മുഖത്തും അടിച്ച്, കത്തി കൊണ്ട് കുത്തി ഒരാളെ കൊലപ്പെടുത്തി.

View All
advertisement