തിരക്കേറിയ ട്രെയ്നിന്റെ മുകളിൽ കയറാൻ നോക്കുന്ന സ്ത്രീ; ബംഗ്ലാദേശിൽ നിന്നുള്ള വീഡിയോ വൈറൽ

Last Updated:

വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഉടൻ തന്നെ ഇത് നിരവധി നെറ്റിസൺമാരെ ആശങ്കപ്പെടുത്തുന്ന വിഷയമായി മാറി.

ട്രെയിനിന്റെ മേൽക്കൂരയിൽ കയറിയിരുന്ന് യാത്ര ചെയ്യുന്നവരുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലാകുന്നു. ബംഗ്ലാദേശിൽ നിന്നാണ് വീഡിയോ. തീവണ്ടിയിൽ കയറാൻ ആളുകൾ പരസ്‌പരം തള്ളുകയും വഴക്കിടുകയും ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും പുറത്തുവരാറുണ്ട്. തിരക്കുള്ള സമയങ്ങളിൽ, സ്ഥലപരിമിതി കാരണം ആളുകൾ ട്രെയിനിന്റെ വാതിലുകളിൽ മുറുകെ പിടിച്ചു നിൽക്കാറുണ്ട്. എന്നാൽ, ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ, പൊതുഗതാഗതത്തിൽ സീറ്റ് ലഭ്യമല്ലാത്തതിനെത്തുടർന്ന് ഒരു അജ്ഞാത സ്ത്രീ ബംഗ്ലാദേശിലെ ഇന്റർസിറ്റി എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നത് കാണാം.
advertisement
ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ 20-ലധികം ആളുകൾ മേൽക്കൂരയിൽ കയറിയിട്ടുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. ക്ലിപ്പ് ആരംഭിക്കുന്നത് ഒരു സ്ത്രീ മുകളിൽ എത്താൻ നിരവധി ശ്രമങ്ങൾ നടത്തുന്നിടത്താണ്. അവർ ഇന്റർസിറ്റി എക്‌സ്‌പ്രസിന്റെ ജനാലയുടെ അരികിൽ നിന്നുകൊണ്ട് മേൽക്കൂരയിലിരിക്കുന്ന ആളുകളുടെ കയ്യിൽ പിടിച്ച് മുകളിലേക്ക് കയറാൻ നോക്കുന്നു. അവരിൽ ചിലർ ഈ സ്ത്രീയെ വലിച്ചു മുകളിലേക്ക് കയറ്റുവാൻ നടത്തിയ ശ്രമം വെറുതെയായി. അവസാനം, യുവതി കയറുന്നത് തടയാൻ രണ്ട് പോലീസുകാർ സ്ഥലത്ത് എത്തുന്നു.
advertisement
ബംഗ്ലാദേശിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ഒരു ദിവസം കൂടി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഉടൻ തന്നെ ഇത് നിരവധി നെറ്റിസൺമാരെ ആശങ്കപ്പെടുത്തുന്ന വിഷയമായി മാറി. ഒരു ഉപയോക്താവ് ചോദിച്ചു: "എങ്ങനെയാണ് ഇത്രയധികം ആളുകൾക്ക് മേൽക്കൂരയിൽ പിടിക്കാതെ ഇരിക്കാൻ കഴിയുന്നത്?" മറ്റൊരാൾ ചോദിച്ചത് “എന്തുകൊണ്ടാണ് ഇത് അനുവദിക്കുന്നത്? എന്തുകൊണ്ട് ഇത് ക്രിമിനൽ കുറ്റമല്ല? ക്ലിപ്പ് യഥാർത്ഥമാണെന്ന് പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇൻറർനെറ്റിലെ ഒരു വിഭാഗവും വീഡിയോ കണ്ട് രസിച്ചു. ഒരു ഉപയോക്താവ് ഇതിനെ അമിത ജനസംഖ്യയുടെ അനന്തരഫലങ്ങൾ എന്ന് വിളിച്ചപ്പോൾ, മറ്റൊരാൾ സമാനമായ ഒരു രംഗം അവതരിപ്പിച്ച സണ്ണി ഡിയോൾ ഹിറ്റ് ചിത്രമായ 'ഗദർ ഏക് പ്രേം കഥ'യെ ഓർമ്മിപ്പിച്ചു. സ്ത്രീ ആരാണെന്നത് ഇപ്പോളും അജ്ഞാതമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
തിരക്കേറിയ ട്രെയ്നിന്റെ മുകളിൽ കയറാൻ നോക്കുന്ന സ്ത്രീ; ബംഗ്ലാദേശിൽ നിന്നുള്ള വീഡിയോ വൈറൽ
Next Article
advertisement
'സിപിഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ? നാടോടുമ്പോൾ നടുവേ ഓടണം:' വെള്ളാപ്പള്ളി നടേശൻ
'സിപിഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ? നാടോടുമ്പോൾ നടുവേ ഓടണം:' വെള്ളാപ്പള്ളി നടേശൻ
  • വെള്ളാപ്പള്ളി നടേശൻ സി.പി.ഐ. എതിർക്കുന്നത് ജീവിച്ചിരിക്കുന്നുവെന്ന് കാണിക്കാൻ മാത്രമാണെന്ന് പറഞ്ഞു.

  • പി.എം. ശ്രീ പദ്ധതിക്കെതിരെ സി.പി.ഐ. ഉയർത്തുന്ന വിമർശനങ്ങളെ വെള്ളാപ്പള്ളി തള്ളിക്കളഞ്ഞു.

  • ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

View All
advertisement