ഒസാമ ബിന്‍ലാദന്റെ മകനോട് രാജ്യം വിടാൻ ഫ്രാൻസ്; നടപടി സോഷ്യല്‍ മീഡിയയില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കമന്റിട്ടതിന്

Last Updated:

ഒമര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കമന്റ് വിവാദമായതിന് പിന്നാലെയാണ് നടപടിയെന്ന് ഫ്രാന്‍സിലെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

കൊല്ലപ്പെട്ട അല്‍ഖ്വെയ്ദ നേതാവ് ഒസാമ ബിന്‍ലാദന്റെ മകന്‍ ഒമര്‍ ബിന്‍ലാദനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഫ്രാന്‍സ്. ഒമര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കമന്റ് വിവാദമായതിന് പിന്നാലെയാണ് നടപടിയെന്ന് ഫ്രാന്‍സിലെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.സൗദി അറേബ്യയിലാണ് ഒമര്‍ ജനിച്ചുവളര്‍ന്നത്. സുഡാനിലും അഫ്ഗാനിസ്ഥാനിലും അദ്ദേഹം താമസിച്ചിട്ടുണ്ട്. പത്തൊമ്പതാമത്തെ വയസില്‍ പിതാവില്‍ നിന്ന് അകന്നയാളാണ് ഒമര്‍. 2016ല്‍ ഇദ്ദേഹം ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.
2023ലാണ് ഒമര്‍ സോഷ്യല്‍ മീഡിയയില്‍ തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുന്ന കമന്റിട്ടത്. ഇതിനുപിന്നാലെയാണ് ഇദ്ദേഹത്തെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് ഫ്രാന്‍സിന്റെ ആഭ്യന്തര മന്ത്രിയായ ബ്രൂണോ റിറ്റെയ്‌ലോ പറഞ്ഞു.ഇക്കാര്യത്തില്‍ നിയമോപദേശം തേടിയെന്നും രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം കൈകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഒമര്‍ ഫ്രാന്‍സിലേക്ക് തിരികെ വരുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമര്‍ ഇതിനോടകം ഫ്രാന്‍സ് വിട്ടോയെന്ന കാര്യം വ്യക്തമല്ല. ഇതേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഫ്രഞ്ച് ഭരണകൂടം പുറത്തുവിട്ടിട്ടില്ല.
ബ്രിട്ടീഷ് വംശജയായ ജെയിന്‍ ഫെലിക്‌സ് ബ്രൗണിനെയാണ് ഒമര്‍ വിവാഹം കഴിച്ചിരിക്കുന്നത്. ഇവരുടെ വിവാഹം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഒമറിനെക്കാള്‍ ഇരട്ടിപ്രായമുള്ളയാളാണ് ജെയിന്‍. വിവാഹശേഷം ജെയിന്‍, സൈന മുഹമ്മദ് എന്ന പേര് സ്വീകരിച്ചു. ശേഷം ഇരുവരും യുകെയില്‍ താമസമാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒമറിന് യുകെയില്‍ താമസിക്കാന്‍ യുകെ ഭരണകൂടം അനുമതി നല്‍കിയില്ല. 2011ലാണ് പാകിസ്ഥാനില്‍ വെച്ച് യുഎസ് പ്രത്യേക സൈന്യം അല്‍ഖ്വെയ്ദ നേതാവായിരുന്ന ഒസാമ ബിന്‍ലാദനെ വധിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/World/
ഒസാമ ബിന്‍ലാദന്റെ മകനോട് രാജ്യം വിടാൻ ഫ്രാൻസ്; നടപടി സോഷ്യല്‍ മീഡിയയില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കമന്റിട്ടതിന്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement