യൂറോപ്പിലേക്ക് പോകാനുള്ള ചിലവേറും; ഷെങ്കൻ വിസ ചാർജിൽ ജൂൺ 11 മുതൽ 12 ശതമാനം വർധനവ്
- Published by:Vishnupriya S
- news18-malayalam
Last Updated:
മുതിർന്നവർക്ക് ഷെങ്കൻ (schengen) വിസയ്ക്കുള്ള അപേക്ഷാ ഫീസ് നേരത്തെ 80 യൂറോ ആയിരുന്നു
ഷെങ്കൻ വിസ ചാർജുകൾ വർദ്ധിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചതോടെ ഇനി മുതൽ യൂറോപ്പിലേക്കുള്ള യാത്ര ചെലവേറുമെന്ന് റിപ്പോർട്ട്. ജൂൺ 11മുതൽ ആയിരിക്കും പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. ഫീസ് 12.5 ശതമാനം വർദ്ധിപ്പിക്കാൻ ആണ് തീരുമാനം. മുതിർന്നവർക്ക് ഷെങ്കൻ (schengen) വിസയ്ക്കുള്ള അപേക്ഷാ ഫീസ് നേരത്തെ 80 യൂറോ ആയിരുന്നു. അത് 90 യൂറോ (8,141 രൂപ) ആയി ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം സ്ലോവേനിയ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഷെങ്കൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.
കൂടാതെ ആറു വയസ് മുതല്‍ 12 വരെയുള്ള കുട്ടികളുടെ ഫീസ് 40 യൂറോയില്‍ നിന്ന് 45 യൂറോയിലേക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. "ഷെങ്കൻ ഫീസ് 12 ശതമാനം വർധിപ്പിക്കാനുള്ള തീരുമാനം യൂറോപ്യൻ കമ്മീഷനും അംഗീകരിച്ചു. നിരക്കിലെ വർദ്ധനവ് 2024 ജൂൺ 11 മുതൽ പ്രാബല്യത്തിൽ വരും. പുതിയ ഷെങ്കൻ വിസ ഫീസ് മുതിർന്നവർക്ക് 90 യൂറോയും 6 മുതൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 45 യൂറോയും ആയിരിക്കും,” സ്ലോവേനിയൻ സർക്കാർ അറിയിച്ചു. ഈ തീരുമാനത്തോട് സഹകരിക്കാത്തവരും അധികൃതമായി താമസിക്കുന്നതുമായ മറ്റു രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ ഫീസായി 135 മുതൽ 180 യൂറോ വരെ നൽകേണ്ടി വരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
വിസ ചാർജ്ജുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങൾ ഈ ആഴ്ച അവസാനത്തോടെ യൂറോപ്യൻ യൂണിയൻ കമ്മീഷൻ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പണപ്പെരുപ്പവും അംഗരാജ്യങ്ങളിലെ ജീവനക്കാരുടെ ശമ്പളവും വർദ്ധിച്ചതിനാലാണ് അപേക്ഷാ ഫീസ് വർധിപ്പിച്ചതെന്നാണ് കമ്മീഷന്റെ വിശദീകരണം. ഓരോ മൂന്ന് വർഷം കൂടുമ്പോഴും ഫീസ് പരിഷ്കരിക്കാമെന്നും 2020 ഫെബ്രുവരിയിലാണ് അവസാനമായി വിസ ഫീസിൽ മാറ്റങ്ങൾ വരുത്തിയതെന്നും യൂറോപ്യൻ യൂണിയൻ ചൂണ്ടിക്കാട്ടി.
advertisement
അതേസമയം 2022-നെ അപേക്ഷിച്ച് 2023-ൽ വിസ അപേക്ഷകളുടെ എണ്ണത്തിൽ 36.3 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിലാണ് പുതിയ മാറ്റങ്ങൾ വരുത്തുന്നത്. ഷെങ്കൻ വിസ തേടുന്ന ഇന്ത്യക്കാര്‍ക്കായി യൂറോപ്യന്‍ കമ്മിഷന്‍ കഴിഞ്ഞ മാസം 5 വര്‍ഷക്കാലാവധിയുള്ള മൾട്ടി-ഇയർ വിസ അവതരിപ്പിച്ചിരുന്നു. ഇതിലൂടെ ഇന്ത്യക്കാർക്ക് രണ്ടുവര്‍ഷം, പിന്നീട് 5 വര്‍ഷം എന്നിങ്ങനെ ദീര്‍ഘകാല കാലാവധിയുള്ള വിസ നേടാം. ഇതുള്ളവർക്ക് 5 വർഷം കൊണ്ട് ഏത് ഷെങ്കൻ രാജ്യത്തിലേക്കും ഒന്നിലധികം തവണ പ്രവേശിക്കാനും സാധിക്കും.
advertisement
ഷെങ്കൻ വിസയുടെ കീഴിൽ വരുന്ന രാജ്യങ്ങൾ ഇതൊക്കെ
29 വ്യത്യസ്ത യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഷെങ്കൻ വിസയിലൂടെ സാധിക്കും. ഐസ്‌ലാൻഡ്, ലിത്വാനിയ, ലക്‌സംബർഗ്, മാൾട്ട, നെതർലാൻഡ്‌സ്, ഹംഗറി, ഓസ്ട്രിയ, പോർച്ചുഗൽ, റൊമാനിയ, പോളണ്ട്, സ്ലൊവാക്യ, ഫിൻലാൻഡ്, സ്ലോവേനിയ, സ്വീഡൻ, ലിച്ചെൻസ്റ്റൈൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങൾ ഷെങ്കൻ വിസയിൽ ഉൾപ്പെടുന്നവയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 21, 2024 7:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
യൂറോപ്പിലേക്ക് പോകാനുള്ള ചിലവേറും; ഷെങ്കൻ വിസ ചാർജിൽ ജൂൺ 11 മുതൽ 12 ശതമാനം വർധനവ്