പാകിസ്ഥാനിൽ 14 കാരിയെ തോക്കിൻമുനയിൽ നിർത്തി അധ്യാപകൻ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്തു
- Published by:Vishnupriya S
- news18-malayalam
Last Updated:
പെൺകുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്തെത്തി
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദു പെൺകുട്ടിയെ അധ്യാപകൻ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റി വിവാഹം കഴിച്ചതായി റിപ്പോർട്ടുകൾ. സുഹാന എന്ന പെൺകുട്ടിയെ ആണ് തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്തെത്തി. സുഹാനയുടെ അധ്യാപകനായ അക്തർ ആണ് തട്ടിക്കൊണ്ടുപായി നിർബന്ധിതമായി ഇസ്ലാം മതത്തിലേയ്ക്ക് പരിവർത്തനം നടത്തുകയും വിവാഹം കഴിക്കുകയും ചെയ്തത്. സുഹാനക്ക് 14 വയസ് മാത്രമാണ് പ്രായം.
അക്തറും മറ്റു രണ്ടു പേരും തങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറി സ്വർണാഭരണങ്ങൾ കൊള്ളയടിക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സുഹാനയെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നുവെന്ന് പിതാവ് ദിലീപ് കുമാർ പറഞ്ഞു. എന്നാൽ സുഹാന മതംമാറി വിവാഹം കഴിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നാണ് പോലീസ് പറയുന്നതെന്നും അതിനാൽ മകളെ തിരികെ ലഭിക്കുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്ന് ദിലീപ് കുമാർ പറയുന്നു.
advertisement
ഹിന്ദു പെൺകുട്ടികളെയും വിവാഹിതരായ സ്ത്രീകളെയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയ സംഭവങ്ങൾ പാക്കിസ്ഥാനിൽ നിന്നും മുൻപും പുറത്തു വന്നിട്ടുണ്ട്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് കൂടുതൽ ഹിന്ദുക്കളും ഉള്ളത്. പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്റെ കണക്കനുസരിച്ച്, രാജ്യത്തെ 20.7 കോടി ജനസംഖ്യയിൽ 96 ശതമാനവും മുസ്ലീങ്ങളാണ്. പാക് ജനസംഖ്യയിൽ 2.1 ശതമാനം മാത്രമാണ് ഹിന്ദുക്കൾ. ക്രിസ്ത്യാനികൾ 1.6 ശതമാനം മാത്രമേയുള്ളൂ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 09, 2023 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാനിൽ 14 കാരിയെ തോക്കിൻമുനയിൽ നിർത്തി അധ്യാപകൻ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്തു