ടിക് ടോക് ചലഞ്ചിനിടെ പതിനാറുകാരന് ഗുരുതരമായി പൊള്ളലേറ്റു. നോർത്ത് കരോലിനയിൽ ഒരുകൂട്ടം കൗമാരക്കാർ ചേർന്ന് ഒരു ടിക്ടോക് ചലഞ്ചിൽ ഏർപ്പെടുന്നതിനിടെയാണ് അപകടം നടന്നത്. സ്പ്രേ പെയിന്റ് ക്യാനും ലൈറ്ററും ഉപയോഗിച്ച് ബ്ലോട്ടോർച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
സ്ഫോടനത്തില്‍ മേസൺ ഡാർക്ക് എന്ന കുട്ടിക്കാണ് 80 ശതമാനം പൊള്ളലേറ്റത്. മേസൺ ഡാർക്ക് കൈവശം വച്ചിരുന്ന സ്പ്രേ പെയിന്റ് ക്യാൻ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. തീയാളിപ്പടർന്ന് ദേഹത്ത് പിടിച്ചതോടെ മേസൺ നേരെ അടുത്തുള്ള പുഴയിലേക്കാണ് ഓടിയത്.
Also Read-ചെവിയിൽ മൂളൽ ശബ്ദവുമായെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർ കണ്ടത് ചിലന്തിയും വലയും!
ഇത് നില കൂടുതൽ വഷളാക്കി. നദിയിലെ വെള്ളത്തിൽ നിന്ന് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തന്റെ മകനെ ഇപ്പോൾ കണ്ടാൽ തിരിച്ചറിയാനാകില്ല എന്നാണ് അവന്റെ അമ്മ ഹോളി ഡാർക്ക് പറയുന്നത്. നിലവിൽ മേസൺ, യുഎൻസി ബേൺ സെന്ററിൽ ചികിത്സയിലാണ്. മേസമിനെ നിരവധി തവണ ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിട്ടുണ്ട്. ആറ് മാസമെങ്കിലും ആശുപത്രിയിൽ തുടരേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.