നിക്ഷേപകരിൽ നിന്നും തട്ടിയെടുത്തത് മൂന്ന് കോടി രൂപയോളം; യുഎസിലെ രണ്ട് ഇന്ത്യൻ റെസ്റ്റോറന്റുകൾക്കെതിരെ കേസ്

Last Updated:

രാജ്യവ്യാപകമായി ഹോട്ടൽ വിപുലീകരിക്കാനുള്ള പദ്ധതികൾ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിച്ചാണ് ഉടമകൾ പണം പിരിച്ചതെന്ന് അധികൃതർ പറയുന്നു.

ഓഹരി ഉടമകളിൽ നിന്നും 380,000 ഡോളർ (ഏകദേശം മൂന്ന് കോടിയോളം രൂപ) തട്ടിയെടുത്തെന്ന പരാതിയിൽ ഇന്ത്യൻ റെസ്റ്റോറന്റുകൾക്കെതിരെ അന്വേഷണം. ദി ബോംബെ ഗ്രൂപ്പിന്റെ കീഴിൽ കൊളറാഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലേ ഓവനും, സോസി ബോംബെയ്ക്കും എതിരെയാണ് സംസ്ഥാന റെഗുലേറ്റർമാർ കേസെടുത്തിരിക്കുന്നത്. ഹോട്ടൽ ഉടമകളിൽ നിന്നും തുക വീണ്ടെടുക്കാൻ ശ്രമിക്കുന്നതായും അധികൃതർ പറഞ്ഞു. രാജ്യവ്യാപകമായി ഹോട്ടൽ വിപുലീകരിക്കാനുള്ള പദ്ധതികൾ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിച്ചാണ് ഉടമകൾ പണം പിരിച്ചതെന്ന് അധികൃതർ പറയുന്നു.
രണ്ട് ദശാബ്ദത്തിലേറെയായി പ്രവർത്തനം നടത്തി വന്ന ക്ലേ റെസ്റ്റോറന്റിനെ 2014 ലാണ് ബോംബെ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ഒരു സിംഗിൾ ലൊക്കേഷൻ ഫുഡ്‌ കോർട്ടുമായായാണ് സോസി ബോംബെ പ്രവർത്തനം ആരംഭിച്ചത്. സോസി ബോംബെയെ കൂടുതൽ വിപുലീകരിക്കുന്നതിനായാണ് ഉടമകൾ നിക്ഷേപങ്ങൾ സ്വീകരിച്ചതെന്ന് സംസ്ഥാന സെക്യൂരിറ്റീസ് കമ്മീഷണർ തുങ് ചാൻ പറഞ്ഞു. നിക്ഷേപകർക്ക് ഇതുവരെയും പണം തിരികെ നൽകിയിട്ടില്ലെന്നും ബോംബെ ഗ്രൂപ്പിൽ നിക്ഷേപം നടത്തിയവർ ഉടൻ സെക്യൂരിറ്റി ഡിവിഷനുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/World/
നിക്ഷേപകരിൽ നിന്നും തട്ടിയെടുത്തത് മൂന്ന് കോടി രൂപയോളം; യുഎസിലെ രണ്ട് ഇന്ത്യൻ റെസ്റ്റോറന്റുകൾക്കെതിരെ കേസ്
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement