പുരാതന ഈജിപ്ഷ്യൻ ക്ഷേത്രത്തിൽ നിന്ന് 2220 വർഷം പഴക്കമുള്ള കല്ല് കണ്ടെത്തി; 'ദൈവങ്ങളുടെ ഭാഷ' പതിഞ്ഞതെന്ന് അവകാശവാദം
- Published by:Sarika KP
- news18-malayalam
Last Updated:
ഇതിൽ പതിച്ചിരിക്കുന്നത് 'ദൈവങ്ങളുടെ ഭാഷ' ആണെന്ന അവകാശവാദം നിലനിൽക്കുന്നതിനാൽ ഈ കല്ല് ആളുകൾക്കിടയിൽ ഒരു കൗതുകമായി മാറിയിരിക്കുകയാണ്.
ഈ അടുത്താണ് ഒരു പുരാതന ഈജിപ്ഷ്യൻ ക്ഷേത്രത്തിൽ നിന്ന് കണ്ടെടുത്ത വളരെ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒരു കല്ല് വാർത്തകളിൽ ഇടം പിടിച്ചത്. ഇതിൽ പതിച്ചിരിക്കുന്നത് ‘ദൈവങ്ങളുടെ ഭാഷ’ ആണെന്ന അവകാശവാദം നിലനിൽക്കുന്നതിനാൽ ഈ കല്ല് ആളുകൾക്കിടയിൽ ഒരു കൗതുകമായി മാറിയിരിക്കുകയാണ്. റോസെറ്റ സ്റ്റോൺ എന്നാണ് ഈ കല്ല് അറിയപ്പെടുന്നത്. ബ്രിട്ടീഷ് മ്യൂസിയത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ പുരാവസ്തുക്കളിൽ ഒന്നായാണ് ഈ കല്ലിനെ കണക്കാക്കുന്നത്.
ബിസി 204 മുതൽ 181 വരെയുള്ള കാലഘട്ടത്തിൽ ടോളമി അഞ്ചാമൻ രാജാവിന്റെ ഭരണകാലത്തെ കല്ലാണ് ഇതെന്നാണ് റിപ്പോർട്ട്. അതായത് ഏകദേശം 2020 വർഷത്തെ പഴക്കമാണ് ഈ കല്ലിനുള്ളത്. അതേസമയം ഈ രാജാവിന്റെ കൽപ്പനകളും നിയമങ്ങളും ആണ് ഇതിൽ കുറിച്ചിരിക്കുന്നത് എന്നാണ് പുരാവസ്തു ഗവേഷകരുടെ കണ്ടെത്തൽ. കൂടാതെ ഈജിപ്തിലെ തന്നെ പല ക്ഷേത്രങ്ങളിലും ഇതിന് സമാനമായ കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്.
advertisement
ഇപ്പോൾ ജാക്ക് എന്നൊരു വ്യക്തി എക്സില്‍ പങ്കിട്ട ഈ കല്ലിനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് സമൂഹ് മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ഭൂമിയിലെ ഭാഷാ വിവർത്തനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് റോസെറ്റ സ്റ്റോൺ എന്നതിൽ സംശയമില്ല എന്നാണ് അദ്ദേഹം ഈ കല്ലിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. കൂടാതെ ഒറ്റയടിക്ക് നഷ്‌ടപ്പെട്ടുവെന്ന് കരുതിയ രണ്ട് ഭാഷകളെ കുറിച്ച് മനസ്സിലാക്കാൻ ഇതിലൂടെ നമുക്ക് സാധിക്കും എന്നും ജാക്ക് പറഞ്ഞു.
Time for a little language history, today about the Rosetta Stone.
The Rosetta stone is without a doubt the most important human symbol of language translation on Earth. Nothing else comes close, as it instantly allowed us to decipher two thought-to-be-lost languages at once. pic.twitter.com/ZVRsUdDf5M
— Jack (@Jac5Connor) September 30, 2023
advertisement
അതേസമയം വിവർത്തനം ചെയ്യപ്പെടാത്ത ഈ രണ്ട് ഭാഷകളും പുരാതന ഈജിപ്തിൽ നിന്നുള്ളതാണ്. പുരാതന ഈജിപ്റ്റുകാർ എഴുതാൻ ഉപയോഗിച്ചിരുന്ന ഡെമോട്ടിക്, ഹൈറോഗ്ലിഫിക്സ് എന്നറിയപ്പെടുന്ന ഭാഷകളാണ് ഇത്. എന്നാൽ ഇതിന്റെ അർത്ഥം മനസ്സിലാക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഒരു ഭാഷയെക്കുറിച്ച് ഒന്നുമറിയാതെ അത് മനസ്സിലാക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ജാക്ക് തന്റെ കുറുപ്പിൽ കൂട്ടിച്ചേർത്തു.
കൂടാതെ ഈ റോസെറ്റ സ്റ്റോണിന് ചെറിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചതിനാൽ ഇതിൽ എഴുതിയിരിക്കുന്നത് അപൂർണ്ണമായി തുടരുകയാണ്. ഹൈറോഗ്ലിഫിക് ലിപിയിൽ കുറിച്ച 14 വരികൾ മാത്രമേ ഇതിൽ കാണാനുള്ളൂ. ബാക്കിയുള്ള ദൈവങ്ങളുടെ ഭാഷയെന്ന് കണക്കാക്കുന്ന ഭാഗങ്ങൾ ഈ കല്ലിൽ നിന്ന് കാണാതായി എന്നാണ് പറയപ്പെടുന്നത്. അതേസമയം 1822- ൽ, ഭാഷാ പണ്ഡിതന്മാരായ തോമസ് യംഗും ജീൻ ഫ്രാങ്കോയിസ് ചാംപോളിയനും ഹൈറോഗ്ലിഫിക് ലിപിയിൽ കുറിച്ചിരിക്കുന്ന കാര്യങ്ങൾ വിവർത്തനം ചെയ്തു എന്നാണ് റിപ്പോർട്ട്. ദൈവങ്ങളുടെ ഭാഷ മനസ്സിലാക്കിയ ആദ്യ രണ്ടു വ്യക്തികൾ ഇവരാണെന്നും കണക്കാക്കുന്നു. നേരത്തെ ഈജിപ്തിലെ പുരാതന അവശിഷ്ടങ്ങളിൽ നിന്ന് ഈ ലിഖിതങ്ങളുടെ മൂന്ന് ശകലങ്ങളും കണ്ടെടുത്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 06, 2023 9:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പുരാതന ഈജിപ്ഷ്യൻ ക്ഷേത്രത്തിൽ നിന്ന് 2220 വർഷം പഴക്കമുള്ള കല്ല് കണ്ടെത്തി; 'ദൈവങ്ങളുടെ ഭാഷ' പതിഞ്ഞതെന്ന് അവകാശവാദം


