news18india
Updated: January 27, 2019, 7:49 AM IST
ബ്രസീലിൽ അണക്കെട്ട് തകർന്ന് കാണാതായവരിൽ 34 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
സാവോ പോളോ: ബ്രസീലിൽ അണക്കെട്ട് തകർന്ന് കാണാതായവരിൽ 34 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നാനൂറിലധികം പേരെ കാണാതായിട്ടുണ്ട് എന്നാണ് അനൗദ്യോഗിക വിവരം. ഇരുനൂറിലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ കമ്പനിയുടെ അണക്കെട്ട് തകർന്നാണ് ഗ്രാമം മുങ്ങിയത്.
അണക്കെട്ട് തകർന്നതോടെ മീറ്ററുകൾ ഉയരത്തിൽ ചെളി അടിഞ്ഞത് രക്ഷാപ്രവർത്തനത്തിന് വിലങ്ങ് തടിയായി. കാണാതായവരിൽ രക്ഷപ്പെടാനുളളവരുടെ സാധ്യത വിരളമാണെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെള്ളപ്പാച്ചിലില്‍ നൂറുകണക്കിന് വീടുകളും വാഹനങ്ങളും ഒഴുകിപോയി.
പതിനേഴു വർഷത്തെ പോരാട്ടം അവസാനിപ്പിച്ച് അമേരിക്കയും താലിബാനും
സാധ്യമായ എല്ലാ രക്ഷാപ്രവർത്തനങ്ങളും നടക്കുന്നതായി ബ്രസീല്‍ പ്രസിഡന്‍റ് ജെയിര്‍ ബൊല്‍സൊണാ പറഞ്ഞു. മൂന്നുവർഷം മുമ്പ് മാരിയാനോയില്‍ അണക്കെട്ട് തകര്‍ന്ന് 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. മാരിയാനോയില്‍ തകര്‍ന്ന അണക്കെട്ടിന്‍റെ ഉടമസ്ഥരില്‍ ഒരാള്‍ തന്നെയാണ് ബ്രുമാഡിന്‍ഹോ അണക്കെട്ടിന്‍റെയും ഉടമ.
അടിയന്തര സാഹചര്യത്തിൽ ബ്രസീലിന് സഹായമെത്തിക്കാൻ ഇസ്രായേൽ അടക്കമുളള രാജ്യങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്.
First published:
January 27, 2019, 7:47 AM IST