പാകിസ്ഥാനില്‍ രാഷ്ട്രീയ പാര്‍ട്ടി യോഗത്തിനിടെ സ്ഫോടനം; 39 പേര്‍ കൊല്ലപ്പെട്ടു
- Published by:Arun krishna
- news18-malayalam
Last Updated:
ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ ബജൗര്‍ ജില്ലയിലെ ഖര്‍ നഗരത്തിലാണ് സംഭവം.
പാകിസ്ഥാനില്‍ രാഷ്ട്രീയ പാര്‍ട്ടി യോഗത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ ബജൗര്‍ ജില്ലയിലെ ഖര്‍ നഗരത്തിലാണ് സംഭവം. ജംഇയ്യത്ത് ഉലമ ഇ-ഇസ്‍ലാം-ഫസൽ (ജെയുഐഎഫ്) പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ നടന്ന സ്ഥലത്താണ് സ്‌ഫോടമുണ്ടായത്.
നൂറോളം പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Deadly bomb blast in Northwest Pakistan, at least 39 people killed
More details: https://t.co/EPiWK7OPPj#World #Pakistan #bombblast pic.twitter.com/gYk4o4UNOl
— News18 (@CNNnews18) July 30, 2023
advertisement
39 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 123 പേർക്ക് പരിക്കേറ്റു, അതിൽ 17 രോഗികൾ ഗുരുതരാവസ്ഥയിലാണെന്ന് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ആരോഗ്യമന്ത്രി റിയാസ് അൻവർ എഎഫ്‌പിയോട് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 30, 2023 8:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാനില്‍ രാഷ്ട്രീയ പാര്‍ട്ടി യോഗത്തിനിടെ സ്ഫോടനം; 39 പേര്‍ കൊല്ലപ്പെട്ടു