HOME » NEWS » World » 7 KILLED IN MYANMAR AS MILITARY ACCUSES SUU KYI OF TAKING ILLEGAL PAYMENT AA

മ്യാൻമറിൽ സൈനിക വെടിവയ്പ്പിൽ വീണ്ടും ഏഴ് പേർ കൊല്ലപ്പെട്ടു; സൂകിയ്ക്ക് എതിരെ അഴിമതി ആരോപണം

പ്രക്ഷോഭത്തിൽ ഇതുവരെ 60 ലധികം പേർ കൊല്ലപ്പെടുകയും 2,000 പേർ അറസ്റ്റുചെയ്യപ്പെടുകയും ചെയ്തു.

News18 Malayalam | news18-malayalam
Updated: April 1, 2021, 1:30 PM IST
മ്യാൻമറിൽ സൈനിക വെടിവയ്പ്പിൽ വീണ്ടും ഏഴ് പേർ കൊല്ലപ്പെട്ടു; സൂകിയ്ക്ക് എതിരെ അഴിമതി ആരോപണം
Protesters gather for a demonstration against the military coup in Yangon.
  • Share this:
മ്യാൻമർ: മ്യാൻമറിൽ സൈനിക വെടിവയ്പ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. പുറത്താക്കപ്പെട്ട മ്യാൻമർ നേതാവ് ഓങ് സാൻ സൂകി അനധികൃതമായി പണം കൈപ്പറ്റിയെന്ന് സൈന്യം ആരോപിച്ചതിനെ തുടർന്ന് നടന്ന പ്രതിഷേധത്തിലാണ് സൈന്യം വെടിയുതിർത്തത്. ഇതിനെ തുടർന്ന് വ്യാഴാഴ്ച മ്യാൻമറിൽ ഏഴ് പ്രതിഷേധക്കാർ വെടിയേറ്റ് മരിച്ചു.

ഫെബ്രുവരി ഒന്നിന് സൈന്യം അധികാരം പിടിച്ചെടുത്തതു മുതൽ രാജ്യത്ത് നയതന്ത്ര സമ്മർദ്ദം വർദ്ധിച്ചു വരികയാണ്. ഇത് രാജ്യമെമ്പാടും പ്രതിഷേധത്തിന് കാരണമായി. പ്രക്ഷോഭത്തിൽ ഇതുവരെ 60 ലധികം പേർ കൊല്ലപ്പെടുകയും 2,000 പേർ അറസ്റ്റുചെയ്യപ്പെടുകയും ചെയ്തു. മ്യാൻമർ ഭരണകൂടത്തിന്റെ വർദ്ധിച്ചു വരുന്ന അക്രമണങ്ങളിൽ ഐക്യരാഷ്ട്രസഭ ബുധനാഴ്ച അപലപിച്ചു.

പരമ്പരാഗത മ്യാൻമർ സഖ്യകക്ഷിയായ ചൈന പോലും മ്യാൻമറിന് എതിരായി പ്രതിഷേധം അറിയിച്ചു. പ്രതിഷേധക്കാർക്കെതിരെ വ്യാഴാഴ്ച കൂടുതൽ കടുത്ത നടപടികളാണ് സൈന്യം എടുത്തത്. മധ്യ മ്യാൻ‌മറിലെ മയിംഗ് ടൌൺ‌ഷിപ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. ആറ് പേരെ വെടിവച്ച് കൊന്നു. എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ഒരു രക്ഷാപ്രവർത്തകൻ എഎഫ്‌പിയോട് പറഞ്ഞു. അഞ്ചുപേരുടെ തലയ്ക്ക് വെടിയേറ്റതായി ഒരു സാക്ഷിയും എഎഫ്‌പിയോട് പറഞ്ഞു.

യാങ്കോണിന്റെ നോർത്ത് ഡാഗോൺ മേഖലയിൽ മറ്റൊരാൾ വെടിയേറ്റ് മരിച്ചിരുന്നു. ചിറ്റ് മിൻ തു (25) ആണ് തലയ്ക്ക് വെടിയേറ്റ് മരിച്ചത്. ഇയാളുടെ ഭാര്യ രണ്ടുമാസം ഗർഭിണിയാണെന്ന് അമ്മ ഹ്‌നിൻ മലാർ ആംഗ് എഎഫ്‌പിയോട് പറഞ്ഞു.

Also Read മ്യാൻമർ സൈനിക ഭരണം: ചൈനയുടെ ലക്ഷ്യമെന്ത്? ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?


അഴിമതി ആരോപണം

സൂകിയുടെ പാർട്ടി വിജയിച്ച നവംബറിലെ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സൈന്യം സൂ കിയുടെ അധികാര ഏറ്റെടുക്കൽ തടഞ്ഞു. സൂകിയ്ക്കെതിരെ അഴിമതി ആരോപിച്ച് സൈന്യം വ്യാഴാഴ്ച വാർത്താ സമ്മേളനം നടത്തി. തടവിലാക്കപ്പെട്ട മുഖ്യമന്ത്രി, സൂകിക്ക് 600,000 ഡോളർ പണവും 11 കിലോഗ്രാമിൽ കൂടുതൽ (680,000 ഡോളർ) സ്വർണവും നൽകിയതായി സമ്മതിച്ചിട്ടുണ്ടെന്ന് തലസ്ഥാനമായ നയ്പിഡാവിൽ, ജുന്ത വക്താവ് സാവ് മിൻ തുൻ പറഞ്ഞു. അഴിമതി വിരുദ്ധ കമ്മീഷൻ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും സാവ് മിൻ തുൻ പറഞ്ഞു.


Also Read നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാനാകില്ല; സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി


ഫെബ്രുവരി ഒന്നിന് തടവിലാക്കപ്പെട്ട സമാധാനത്തിനുള്ള നൊബേൽ സമാധാന ജേതാവ് കൂടിയായ സൂകി, ലൈസൻസില്ലാത്ത വോക്കി - ടോക്കികൾ കൈവശം വയ്ക്കുക, കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുക തുടങ്ങി നിരവധി ക്രിമിനൽ കുറ്റങ്ങൾ ഇതിനകം ചെയ്തിട്ടുണ്ടെന്നും സൈന്യം ആരോപിച്ചു.

മ്യാൻമറിൽ സൈനിക ആക്രമണത്തിൽ ഇതുവരെ നൂറുകണക്കിന് പേർ കൊല്ലപ്പെടുകയും 200,000ത്തോളം സാധാരണക്കാർക്ക് സ്വന്തം വീടുകളിൽ നിന്ന് പലായനം ചെയ്യേണ്ടി വരികയും ചെയ്തു.

മ്യാൻമർ യുദ്ധഭൂമി

അടിച്ചമർത്തൽ തുടരുന്നതിനിടെ, മ്യാൻമറിലെ വാണിജ്യ കേന്ദ്രമായ യാങ്കോണിലെ സാഞ്ചാങ് ടൗൺഷിപ്പ് ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് കടന്നു പോകുന്നത്. സുരക്ഷാ സേന നഷ്ടപ്പെട്ട പൊലീസ് ആയുധങ്ങൾ തിരയുന്നതിന്റെ ഭാഗമായി അപ്പാർട്ടുമെന്റുകളിൽ റെയ്ഡ് നടത്തി വരികയാണ്. നിരായുധരായ പ്രതിഷേധക്കാർക്ക് നേരെയാണ് സൈന്യം വെടിയുതിർക്കുന്നത്. കമാൻഡിംഗ് ഓഫീസർമാർ ആസൂത്രണം ചെയ്ത് മുൻകൂട്ടി തീരുമാനിച്ചാണ് കൊലപാതകങ്ങൾ നടത്തുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് വ്യക്തമാക്കുന്നു.Myanmar Military, Myanmar, Aung San Suu Kyi,
Published by: Aneesh Anirudhan
First published: March 12, 2021, 4:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories