Israel-Hamas War| യുദ്ധം ഒരു മാസം പിന്നിടുന്നു; കൊല്ലപ്പെട്ടത് പതിനായിരത്തോളം ജനങ്ങൾ

Last Updated:

ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്ന് യു എൻ

ഇസ്രായേൽ-ഗാസ ആക്രമണം
ഇസ്രായേൽ-ഗാസ ആക്രമണം
ഇസ്രയേൽ-ഹമാസ് യുദ്ധം ഒരു മാസമാകുമ്പോൾ മരണം പതിനായിരമാകുന്നു. ഗാസയിലെ അഭയാർഥി ക്യാംപിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. അതേ സമയം, അറബ് രാഷ്ട്രങ്ങള്‍ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടു. ഇസ്രയേൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബന്ദികളുടെ ബന്ധുക്കൾ പ്രകടനം നടത്തി
21 മാസമായി നടക്കുന്ന റഷ്യ-ഉക്രെയിൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ പേരാണ് ഒരു മാസത്തെ ഇസ്രയേൽ-ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആശുപത്രികൾക്കും ആംബുലൻസുകൾക്കും അഭയാർഥി ക്യാംപുകൾക്കും നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തുമ്പോൾ മരണസംഖ്യ വളരെയധികം കൂടുകയാണ്. ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്ന് യു എൻ അറിയിച്ചു.
ഇസ്രയേൽ അടിയന്തര വെടിനർത്തലിന് തയാറാകണമെന്നാണ് അറബ് രാജ്യങ്ങളുടെ നിലപാട്. എന്നാൽ ഹമാസിന് വീണ്ടും ആക്രമണം നടത്താനുള്ള അവസരമാകും അതെന്നാണ് യുഎസ് വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കന്റെ മറുപടി. അതേസമയം, ഗാസയിലെ ഹമാസിന്റെ തുരങ്കങ്ങളുടെ ദൃശ്യം ഇസ്രയേൽ പുറത്തുവിട്ടു. പല ഭാഗത്തു നിന്ന് കടക്കാവുന്ന സങ്കീർണായ തുരങ്കങ്ങളുടെ ശൃംഖലയാണ് കണ്ടെത്തിയത്.
advertisement
റഫ അതിർത്തി വഴി ഇപ്പോൾ വിദേശികളെ കടത്തിവിടുന്നില്ല. പരുക്കേറ്റ പലസ്തീൻ പൗരന്മാരെ മാത്രമാണ് കടത്തിവിടുന്നത്. അതേസമയം, ബന്ദികളാക്കിയ 241 പേരെയും മോചിപ്പിക്കാതെ ഹമാസിനെതിരായ ആക്രമണത്തിൽ ഒരു അയവും ഉണ്ടാകില്ലെന്ന് ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
അതിനിടെ, നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ടെൽ അവീവിലും ജെറുസലേമിലും ബന്ദികളുടെ ബന്ധുക്കൾ പ്രകടനം നടത്തി. ലോകത്ത് പലയിടത്തും പലസ്തീൻ അനുകൂല റാലികൾ നടന്നു. വാഷിങ്ടൺ ഡി സിയിൽ നടത്തിയ പ്രകടനങ്ങളിൽ ആയിരങ്ങളാണ് പങ്കെടുത്തത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
Israel-Hamas War| യുദ്ധം ഒരു മാസം പിന്നിടുന്നു; കൊല്ലപ്പെട്ടത് പതിനായിരത്തോളം ജനങ്ങൾ
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement