'മക്കളുടെ കൺമുന്നിൽ വച്ച് എന്റെ സഹോദരിയെയും ഭര്‍ത്താവിനെയും ഹമാസ് ഭീകരർ കൊലപ്പെടുത്തി'; നടി മധുര നായിക്
- Published by:Sarika KP
- news18-malayalam
Last Updated:
കുട്ടികളുടെ കൺമുന്നിൽ വെച്ചാണ് ഇരുവരും കൊല്ലപ്പെടുന്നതെന്നും മധുര പറഞ്ഞു.
ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ ആക്രമണത്തിന് പകരമായി ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്. അക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകൾക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. പലരും അവരുടെ ദുരനുഭവം പങ്കുവച്ച് എത്തികൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ തനിക്ക് ഉണ്ടായ വ്യക്തിപരമായ നഷ്ടത്തെകുറിച്ച് പറഞ്ഞുകൊണ്ട് പ്രശസ്ത നടിയും മോഡലുമായ മധുര നായിക് .
താരത്തിന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം ലോകത്തോട് വെളിപ്പെടുത്തിയത്. തന്റെ സഹോദരിയെയും (കസിന്‍) ഭർത്താവിനെയും മക്കളുടെ മുന്നിൽ വെച്ച് ഹമാസ് കൊലപ്പെടുത്തിയെന്ന് താരം വീഡിയോയിൽ പറയുന്നത്. ഇന്ത്യയില്‍ ജീവിക്കുന്ന ജൂത വിഭാഗത്തില്‍ പെട്ടയാളാണ് മധുര. നാഗിന്‍ എന്ന പരമ്പരയിലൂടെയാണ് അവര്‍ ശ്രദ്ധേയയായത്.
advertisement
“ഞാൻ ലോകം കാണണമെന്ന് ആഗ്രഹിക്കുന്നു, പലസ്തീൻ അനുകൂല അറബ് പ്രചരണം എത്രത്തോളം ആഴത്തിൽ നടക്കുന്നുവെന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. ജൂതനായതിന്റെ പേരിൽ ഞാൻ ലജ്ജിക്കുകയും അപമാനിക്കുകയും ലക്ഷ്യം വയ്ക്കുകയും ചെയ്തെന്ന് മധുര അടിക്കുറിപ്പായി കുറിച്ചു. ഇതിന്റെ കൂടെ താരം ഒരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഹൃദയഹാരിയായ വീഡിയോയിൽ താരം ഇങ്ങനെ പറയുന്നു. ഞാനും എന്റെ കുടുംബവും ഇന്ന് അഭിമുഖീകരിക്കുന്ന ദുഃഖവും വികാരങ്ങളും വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ല. ഇന്നത്തെ നിലയിൽ ഇസ്രായേൽ വേദനയിലാണ്. കഴിഞ്ഞ ദിവസം, ഒക്ടോബർ 7 ന് ഞങ്ങളുടെ കുടുംബത്തിലെ രണ്ട് പേരെ നഷ്ടമായി. എന്‍റെ കസിന്‍ ഒടയയും ഭര്‍ത്താവും കൊല്ലപ്പെട്ടു. അവരുടെ രണ്ട് കുട്ടികളുടെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം. ഞാനും എന്റെ കുടുംബവും ഇന്ന് അനുഭവിക്കുന്ന സങ്കടം വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇസ്രയേൽ വേദനയിലാണ്. ഇസ്രയേലിന്‍റെ മക്കളും സ്ത്രീകളും തെരുവുകളും ഹമാസിന്‍റെ രോഷത്തില്‍ കത്തുകയാണ്. അവര്‍ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ലക്ഷ്യമിടുന്നു”- മധുര നായിക് പറഞ്ഞു.
advertisement
advertisement
എന്നാൽ ഈ സംഭവത്തിനു ശേഷം തന്റെ സഹോദരിയുടെയും കുടുംബത്തിന്റെയും ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുവെന്നും എന്നാൽ ഇതിനു ശേഷം തനിക്കെതിരെ ട്രോളുകളുണ്ടായതായും അവർ പറഞ്ഞു. തന്‍റെ സങ്കടം സുഹൃത്തുക്കളോടും ഫോളോവേഴ്സിനോടും പങ്കുവെയ്ക്കാനാണ് ഈ വീഡിയോ ചെയ്തതെന്നും മധുര ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 11, 2023 12:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'മക്കളുടെ കൺമുന്നിൽ വച്ച് എന്റെ സഹോദരിയെയും ഭര്‍ത്താവിനെയും ഹമാസ് ഭീകരർ കൊലപ്പെടുത്തി'; നടി മധുര നായിക്