ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ മറ്റ് വിമാനങ്ങളുടെ സർവീസ് താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു
ന്യൂയോർക്ക്: ലാഗ്വാർഡിയ വിമാനത്താവളത്തിൽ മോൺട്രിയലിൽ നിന്നുമെത്തിയ എയർ കാനഡ എക്സ്പ്രസ് വിമാനം ഗ്രൗണ്ട് വെഹിക്കിളുമായി കൂട്ടിയിടിച്ചു. തിങ്കളാഴ്ച പുലർച്ചെ ലാൻഡിംഗിന് പിന്നാലെയാണ് അപകടമുണ്ടായത്. വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ മറ്റ് വിമാനങ്ങളുടെ സർവീസ് താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു.
ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്‌റഡാർ 24 നൽകുന്ന വിവരമനുസരിച്ച്, വിമാനം റൺവേയിൽ ഇറങ്ങിയ ഉടനെ അവിടെയുണ്ടായിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. വിമാനത്തിന്റെ മുൻഭാഗത്തിന് കനത്ത കേടുപാടുകൾ സംഭവിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.
BREAKING: Several injuries after Air Canada plane and firetruck collide on runaway at New York's LaGuardia Airport pic.twitter.com/cO6u5HD1YA
— BNO News (@BNONews) March 23, 2026
advertisement
ഏകദേശം 100 യാത്രക്കാരുമായി വന്ന സിആർജെ-900 (CRJ-900) വിമാനം റൺവേയ്ക്ക് സമീപം ഒരു ഫയർ ട്രക്കുമായാണ് കൂട്ടിയിടിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അപകടസമയത്ത് ഫയർ ട്രക്കിനുള്ളിലുണ്ടായിരുന്ന അഞ്ച് രക്ഷാപ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റതായും ചിലർക്ക് ജീവൻ നഷ്ടപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ അധികൃതർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അപകടത്തെത്തുടർന്ന് ലാഗ്വാർഡിയയിലേക്കുള്ള വിമാനങ്ങൾ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സമീപത്തെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. വിമാനത്താവളത്തിന്റെ പ്രവർത്തനം വൈകുന്നേരം വരെ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് എഫ്.എ.എ അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 23, 2026 12:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചു








