HOME » NEWS » World » ANOTHER ISRAELI WEAPON FOR COLLECTIVE PUNISHMENT IS THE SKUNK GH

രൂക്ഷഗന്ധമുള്ള സ്കങ്ക് ജലപീരങ്കി ആയുധമാക്കി ഇസ്രയേൽ; പലസ്തീൻ പ്രതിഷേധക്കാർക്ക് മേൽ പ്രയോഗിക്കുന്ന ദ്രാവകസംയുക്തം

സ്കങ്ക് വാട്ടർ ശരീരത്തിൽ പതിച്ചാൽ മണം ഒഴിവാക്കാൻ തക്കാളിയും ഒലിവ് ഓയിലും ഉപയോഗിച്ച് തടവുന്നത് നല്ലതാണ്. ഇത് വസ്ത്രത്തിലാണ് പതിക്കുന്നതെങ്കിൽ ആ വസ്ത്രം ഉപേക്ഷിക്കുന്നതാണ് നല്ലത്.

News18 Malayalam | news18
Updated: May 14, 2021, 6:09 PM IST
രൂക്ഷഗന്ധമുള്ള സ്കങ്ക് ജലപീരങ്കി ആയുധമാക്കി ഇസ്രയേൽ; പലസ്തീൻ പ്രതിഷേധക്കാർക്ക് മേൽ പ്രയോഗിക്കുന്ന ദ്രാവകസംയുക്തം
Israel - Palestin clash
  • News18
  • Last Updated: May 14, 2021, 6:09 PM IST
  • Share this:
ജറുസലേമിലെ ഷെയ്ഖ് ജറയുടെ അയൽ‌പ്രദേശത്തുള്ള പലസ്തീൻ കുടുംബങ്ങളെ ഇസ്രയേൽ സൈന്യം അവരുടെ വീടുകളിൽ നിന്ന് നിർബന്ധിതമായി കുടിയൊഴിപ്പിച്ചു വരികയാണ്. എന്നാൽ, പ്രതിരോധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പലസ്തീനികൾ ധൈര്യത്തോടെ തെരുവിലിറങ്ങാൻ തുടങ്ങി. ഇതോടെ ഇസ്രായേൽ അതിക്രൂരമായ അടിച്ചമർത്തലാണ് പലസ്തീനികൾക്ക് മേൽ നടത്തി വരുന്നത്.

പ്രതിഷേധക്കാർക്ക് എതിരായ അതിക്രമങ്ങൾ നടന്ന അൽ-അക്സാ കോമ്പൗണ്ടിൽ പലസ്തീനികൾ പ്രാർത്ഥിക്കുന്നതിനിടെ ഇസ്രായേൽ സൈന്യം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം നടത്തി. 14 കുട്ടികളടക്കം 40 ഓളം പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവർക്ക് പുറമേ റബ്ബർ ബുള്ളറ്റുകൾ, കണ്ണീർ വാതകം എന്നിവയാൽ നൂറുകണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ, രാജ്യാന്തര മാധ്യമങ്ങൾക്ക് പോലും സുപരിചിതമല്ലാത്ത മറ്റൊരു ആയുധം കൂടി ഇസ്രായേൽ സൈന്യം പലസ്തീനികൾക്ക് മേൽ പ്രയോഗിക്കുന്നുണ്ട്. പലരും ഇതിനെ ജലപീരങ്കി അല്ലെങ്കിൽ മലിനജല പീരങ്കി എന്നാണ് വിളിക്കുന്നത്. എന്നാൽ അറബിയിൽ‌, ഈ രൂക്ഷ ഗന്ധമുള്ള മലിന ജലത്തെ “ഖരാര” എന്നാണ് വിളിക്കുന്നത്. ഇംഗ്ലീഷിൽ ഇതിനെ സ്കങ്ക് വാട്ടർ (Skunk Water) എന്നും വിളിക്കുന്നു.

Soumya Santhosh | സൗമ്യയുടെ മൃതദേഹം ഡൽഹിയിൽ കേന്ദ്രമന്ത്രി മുരളീധരൻ ഏറ്റുവാങ്ങും; നാളെ കേരളത്തിൽ എത്തും

പ്രതിഷേധക്കാരെ ഓടിക്കാൻ ഇസ്രായേൽ പൊലീസ് ഉപയോഗിക്കുന്ന ഒരു പ്രധാന ആയുധമാണിത്. ഈ വെള്ളത്തിൽ നിന്ന് വമിക്കുന്ന അതിരൂക്ഷ ഗന്ധം സഹിക്കാൻ ആർക്കും പറ്റാറില്ല. ഒഡോർടെക് എന്ന ഇസ്രായേലി കമ്പനിയാണ് സ്കങ്ക് വാട്ടർ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ആയുധമായി വികസിപ്പിച്ചെടുത്തത്.

രൂക്ഷ ദുർഗന്ധമുള്ള ഒരു ദ്രാവകസംയുക്തമാണ് സ്കങ്ക് വാട്ടർ. ഇതിന് അഴുകിയ ശവശരീരങ്ങളുമായി കലർന്ന മലിന ജലത്തിന്റെ ഗന്ധമാണെന്നാണ് ഇവയുടെ ഗന്ധം ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവരുടെ വിശദീകരണം. വാസ്തവത്തിൽ, ഇത് രാസവസ്തുക്കളുടെ ഒരു മിശ്രിതമാണ്. ഈ മണം ആളുകളിൽ ഓക്കാനം ഉണ്ടാക്കുകയും സാധാരണ ശ്വസനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇവ കണ്ണ് വേദന, വയറുവേദന എന്നിവയ്ക്ക് കാരണമാകുമെന്നും കമ്പനിയുടെ സുരക്ഷാ രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് പലസ്തീനികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Rain Alert | കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ വീണ്ടും റെഡ് അലര്‍ട്ട്; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

എന്നാൽ, സ്‌കങ്ക് വാട്ടർ ഉപയോഗിക്കുന്ന സുരക്ഷാസേന ഇത് മാരകമല്ലെന്നും വിഷരഹിതമാണെന്നുമാണ് അവകാശപ്പെടുന്നത്. എന്നാൽ, ഇത് ഒരു ജലപീരങ്കിയിൽ നിന്ന് പുറന്തള്ളപ്പെടുമ്പോൾ, വളരെ ഉയർന്ന മർദ്ദത്തിലാണ് തളിക്കുന്നത്. ഇത് ഗുരുതരമായ പരിക്കിന് കാരണമാകും. സ്കങ്ക് വെള്ളം ചെറിയ രീതിയിൽ സ്പ്രേ ചെയ്താൽ പോലും ദിവസങ്ങളോളം ചർമ്മത്തിൽ നിന്ന് ദുർഗന്ധം വമിക്കും. വസ്ത്രങ്ങളിലെയും കെട്ടിടങ്ങളിലെയും ദുർഗന്ധം കൂടുതൽ കാലം നീണ്ടു നിൽക്കും.

പ്രതിഷേധം അടിച്ചമർത്താൻ മാത്രമല്ല ഇസ്രായേൽ സൈന്യം ഈ മാർഗം ഉപയോഗിക്കുന്നത്. ഇസ്രായേൽ അധിനിവേശത്തിനും വർണ്ണ വിവേചനത്തിനുമെതിരെ പ്രദേശവാസികളായ പലസ്തീനികളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിലെ കെട്ടിടങ്ങളിലും പൊതുയിടങ്ങളിലും മറ്റും തളിക്കാറുണ്ട്. തൽഫലമായി, കടകളും മറ്റും ദിവസങ്ങളോളം അടയ്ക്കുകയും ദുർഗന്ധം ഇല്ലാതാകുന്നതുവരെ ആളുകൾ വീടുകൾ ഉപേക്ഷിച്ച് പോകുകയും ചെയ്യാറുണ്ട്.

പലസ്തീനികൾക്ക് മേൽ ഉപയോഗിക്കുന്നതിന് പുറമേ ഇസ്രായേൽ സർക്കാർ സ്കങ്ക് വാട്ടർ വിൽക്കുകയും കയറ്റി അയയ്ക്കുകയും ചെയ്യുന്നുണ്ട്. ഒഡോർടെക്ക് എന്ന കമ്പനി തന്നെയാണ് ഇത് അമേരിക്കയിലേക്കും മറ്റും കയറ്റുമതി ചെയ്യുന്നത്. അമേരിക്കയിൽ ഇത് വിതരണം ചെയ്യുന്നത് മിസ്ട്രൽ സെക്യൂരിറ്റി എന്ന കമ്പനിയാണ്. 130ഓളം രാജ്യങ്ങളിലേക്ക് പലസ്തീൻ ജനതയ്ക്ക് മേൽ പരീക്ഷിച്ച ആയുധങ്ങൾ ഇസ്രായേൽ കയറ്റുമതി ചെയ്യുന്നുണ്ട്.

സ്കങ്ക് വാട്ടർ ശരീരത്തിൽ പതിച്ചാൽ മണം ഒഴിവാക്കാൻ തക്കാളിയും ഒലിവ് ഓയിലും ഉപയോഗിച്ച് തടവുന്നത് നല്ലതാണ്. ഇത് വസ്ത്രത്തിലാണ് പതിക്കുന്നതെങ്കിൽ ആ വസ്ത്രം ഉപേക്ഷിക്കുന്നതാണ് നല്ലത്.

Keywords: Skunk, Skunk Water, Israeli weapon, Jerusalem, Palestin, സ്കങ്ക്, സ്കങ്ക് വാട്ടർ, ഇസ്രായേൽ ആയുധം, ജറുസലേം, പലസ്തീൻ
Published by: Joys Joy
First published: May 14, 2021, 6:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories