ആന്റണി അൽബനീസ് വിവാഹിതനായി; അധികാരത്തിലിരിക്കെ വിവാഹം കഴിക്കുന്ന ആദ്യ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Last Updated:

ശനിയാഴ്ച കാൻബറയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം

News18
News18
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് (62) വിവാഹിതനായി. തന്റെ  ദീർഘകാല പങ്കാളി ജോഡി ഹെയ്‌ഡനെയാണ് (46) വിവാഹം കഴിച്ചത്. ശനിയാഴ്ച കാൻബറയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഇതോടെ അധികാരത്തിലിരിക്കെ വിവാഹം കഴിക്കുന്ന ആദ്യ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായി ആന്റണി അൽബനീസ് മാറി. സാമ്പത്തിക സേവന മേഖലയിലെ ജീവനക്കാരിയാണ് ഹെയ്ഡന്‍.
കഴിഞ്ഞ വർഷം വാലന്റൈൻസ് ദിനത്തിഅൽബനീസ് ഹെയ്ഡണിനോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. ഈ വർഷം തന്നെ വിവാഹം നടക്കുമെന്ന അഭ്യുഹങ്ങളുമുണ്ടായിരുന്നു. എന്നാൽ ചടങ്ങിന്റെ തീയതിയും മറ്റ് വിശദാംശങ്ങളും വെളിപ്പെടുത്തിയിരുന്നില്ല.
advertisement
തലസ്ഥാന നഗരമായ കാന്‍ബറയിലെ അല്‍ബനീസിന്റെ ഔദ്യോഗിക വസതിയായ 'ദി ലോഡ്ജി'ന്റെ പൂന്തോട്ടത്തില്‍ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. .ചടങ്ങിൽ നിന്നുള്ള ഒരു വീഡിയോ അൽബനീസ് എക്‌സിൽ പങ്കുവച്ചു.
'ഞങ്ങളുടെ സ്‌നേഹവും ഒരുമിച്ച് ജീവിക്കാനുള്ള പ്രതിബദ്ധതയും, ഞങ്ങളുടെ കുടുംബത്തിനും ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കും മുന്നില്‍ പങ്കുവെക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.' അൽബനീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ആന്റണി അൽബനീസ് വിവാഹിതനായി; അധികാരത്തിലിരിക്കെ വിവാഹം കഴിക്കുന്ന ആദ്യ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി
Next Article
advertisement
Love Horoscope January 7| പങ്കാളിയുമൊത്ത് പ്രണയനിമിഷങ്ങൾ ആസ്വദിക്കുക; സഹാനുഭൂതി പുലർത്തുക: ഇന്നത്തെ പ്രണയഫലം
Love Horoscope January 7| പങ്കാളിയുമൊത്ത് പ്രണയനിമിഷങ്ങൾ ആസ്വദിക്കുക; സഹാനുഭൂതി പുലർത്തുക: ഇന്നത്തെ പ്രണയഫലം
  • മീനം രാശിക്കാർക്ക് പ്രണയത്തിൽ സന്തോഷവും അവസരങ്ങളും

  • മകരം രാശിക്കാർക്ക് ആശയവിനിമയത്തിൽ തെറ്റിദ്ധാരണകൾ നേരിടാം

  • കുംഭം, മിഥുനം രാശിയിലെ സിംഗിളുകൾക്ക് പുതിയ പ്രണയബന്ധം

View All
advertisement