'ഇരുണ്ട നിറമുള്ളവർ (ഇന്ത്യക്കാരോ ആഫ്രിക്കക്കാരോ) അപേക്ഷിക്കേണ്ട; വർണവിവേചനവുമായി ഓസ്ട്രേലിയൻ കമ്പനി പരസ്യം

വിമർശനവും പ്രതിഷേധവും ശക്തമായതോടെ പരസ്യം പിൻവലിച്ച കമ്പനി മാപ്പപേക്ഷയുമായി രംഗത്തെത്തി.

News18 Malayalam | news18-malayalam
Updated: June 29, 2020, 8:25 AM IST
'ഇരുണ്ട നിറമുള്ളവർ (ഇന്ത്യക്കാരോ ആഫ്രിക്കക്കാരോ) അപേക്ഷിക്കേണ്ട; വർണവിവേചനവുമായി ഓസ്ട്രേലിയൻ കമ്പനി പരസ്യം
News18 Malayalam
  • Share this:
അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ വർണ്ണ വിവേചനത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുകയാണ്. പല ഫെയർനെസ് ക്രീം കമ്പനികളും തങ്ങളുടെ പ്രൊഡക്റ്റിന്‍റെ പേരിൽ നിന്ന് വർണ്ണവിവേചനം വെളിവാക്കുന്ന വാക്കുകൾ ഒഴിവാക്കി തുടങ്ങുകയും ചെയ്തു. ഇത്തരത്തിൽ പ്രതിഷേധങ്ങളും തിരിച്ചറിവുകളും വ്യാപകമായിരിക്കുന്ന സാഹചര്യത്തിലാണ് വര്‍ണ്ണവിവേചനം പ്രകടമാക്കി ഒരു ഓസ്ട്രേലിയൻ കമ്പനിയുടെ ജോലിപ്പരസ്യം എത്തുന്നത്.

മെൽബണ്‍ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അബസല്യൂട്ട് കെയർ ആൻഡ് ഹെൽത്ത് എന്ന കമ്പനിയാണ് ഉദ്യോഗാർഥികളെ തിരഞ്ഞ് പരസ്യം നൽകിയത്. ഇതിൽ ഇരുണ്ട നിറമുള്ളവർ അപേക്ഷിക്കേണ്ടതില്ല എന്നാണ് പറയുന്നത്. ഇരുണ്ട നിറമുള്ളവർക്കൊപ്പം ഇന്ത്യൻ-ആഫ്രിക്കൻ വംശജർ എന്ന് പ്രത്യേകം എടുത്ത് പറയുന്നുമുണ്ട്. ഈ പരസ്യമാണ് ഇപ്പോൾ വിവാദം ഉയർത്തുന്നത്.

വിവാദമായ പരസ്യം


'നാൽപത് വയസോ അതിന് മുകളിലോ പ്രായമായ കാര്യപ്രാപ്തിയുള്ള ഉദ്യോഗാർഥികളെയാണ് ഞങ്ങൾ അന്വേഷിക്കുന്നത്.. ഇരുണ്ട നിറമുള്ള (ഇന്ത്യൻ അല്ലെങ്കിൽ ആഫ്രിക്കൻ) ഉദ്യോഗാർഥികൾ അപേക്ഷിക്കേണ്ടതില്ലെന്ന് അഭ്യർഥിക്കുന്നു' എന്നായിരുന്നു പരസ്യ വാചകം.. എന്നാൽ വിമർശനവും പ്രതിഷേധവും ശക്തമായതോടെ പരസ്യം പിൻവലിച്ച കമ്പനി മാപ്പപേക്ഷയുമായി രംഗത്തെത്തി.
You may also like:ശബരിമല കയറിയ കനകദുർഗ വിവാഹ മോചിതയായി; വേർപിരിയൽ ഉഭയസമ്മത പ്രകാരം [NEWS]മതിയായ ചികിത്സ നൽകുന്നില്ല; രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ സർക്കാർ ആശുപത്രികള്‍ക്കെതിരെ കോൺഗ്രസ് മുൻ എംപി [NEWS] സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തി തലയുമായി കടന്നു കടഞ്ഞു; പ്രതികള്‍ക്കായി അന്വേഷണം [NEWS]

ക്ലൈന്‍റുകളുടെ അഭ്യര്‍ഥന പ്രകാരമാണ് ഇത്തരം ഒരു കാര്യം പരസ്യത്തില്‍ ഉള്‍പ്പെടുത്തിയതെന്നാണ് കമ്പനിയുടെ വിശദീകരണം. 'ആഭ്യന്തരനടപടികളിലുണ്ടായ ഒരു കടുത്ത വീഴ്ചചയാണ് ഇത്തരമൊരു പിഴവിന് ഇടയാക്കിയത്. ഞങ്ങള്‍ വരുത്തിയ പിഴവ് മൂലമുണ്ടായ കുറ്റത്തിനും ബുദ്ധിമുട്ടുകൾക്കും അങ്ങേയറ്റം ഖേദം പ്രകടിപ്പിക്കുന്നു' എന്നാണ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

 
First published: June 29, 2020, 8:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading