advertisement

'എന്തിന് ഞങ്ങളെ ഉപേക്ഷിച്ചു?' സഹായത്തിനായി യാചിക്കുന്ന പാകിസ്ഥാൻ സൈനികരുടെ വീഡിയോ പുറത്തുവിട്ട് ബലൂച് ആർമി

Last Updated:

ബലൂച് ആർമിയുടെ മാധ്യമ വിഭാഗമായ ഹക്കൽ മീഡിയയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്

Rapid Read
News18
News18
പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന ആഭ്യന്തര കലാപങ്ങൾക്കിടയിൽ, തങ്ങൾ തടവിലാക്കിയ പാകിസ്ഥാൻ സൈനികർ ജീവനായി യാചിക്കുന്നതും അധികാരികളോട് സഹായം അഭ്യർത്ഥിക്കുന്നതുമായ വീഡിയോ വിഘടനവാദി തീവ്രവാദ ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) പുറത്തുവിട്ടു. ബിഎൽഎയുടെ മാധ്യമ വിഭാഗമായ ഹക്കൽ മീഡിയയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.
ദുർഘടമായ ഭൂപ്രദേശത്ത് മുട്ടുകുത്തി നിൽക്കുന്ന സൈനികർ തങ്ങളുടെ തിരിച്ചറിയൽ കാർഡുകൾ ഉയർത്തിക്കാട്ടുന്നതും തങ്ങൾ പാകിസ്ഥാൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നവരാണെന്ന് അവകാശപ്പെടുന്നതും വീഡിയോയിൽ കാണാം. തങ്ങളുടെ സൈനികരാരും തന്നെ തീവ്രവാദികളുടെ കസ്റ്റഡിയിലില്ലെന്ന പാകിസ്ഥാൻ സൈന്യത്തിന്റെ മുൻപത്തെ വാദങ്ങളെ തള്ളുന്നതാണ് ഇപ്പോൾ പുറത്തുവന്ന വീഡിയോ.
"ഓപ്പറേഷൻ ഹെറോഫ് 2.0" എന്ന് ബിഎൽഎ വിശേഷിപ്പിക്കുന്ന സൈനിക നീക്കത്തിനിടെയാണ് ഇവരെ പിടികൂടിയതെന്നാണ് ഗ്രൂപ്പിന്റെ അവകാശവാദം. 2025 പകുതിയോടെ ബലൂചിസ്ഥാനിൽ വിഘടനവാദി ഗ്രൂപ്പുകൾ സർക്കാർ സേനയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണം ശക്തമാക്കിയിരുന്നു.
advertisement
വീഡിയോയിലുള്ളവർ തങ്ങളുടെ യൂണിറ്റ് വിവരങ്ങളും തിരിച്ചറിയൽ രേഖകളും കാണിക്കുന്നുണ്ട്. പാകിസ്ഥാന് വേണ്ടി പോരാടിയിട്ടും സൈന്യം തങ്ങളെ ഉപേക്ഷിച്ചു എന്ന് തടവിലാക്കപ്പെട്ട ഒരാൾ പറയുന്നതും വീഡിയോയിൽ കേൾക്കാം. തങ്ങളുടെ മോചനത്തിനായി സർക്കാരും സൈനിക നേതൃത്വവും ചർച്ചകൾ നടത്തണമെന്നും ഇവർ അഭ്യർത്ഥിക്കുന്നുണ്ട്.
തങ്ങളുടെ പക്കൽ ഇരുപതിലധികം തടവുകാരുണ്ടെന്നും ഇതിൽ പ്രാദേശിക ബലൂച് ലവികളെയും പൊലീസുകാരെയും വിട്ടയച്ചതായും ബിഎൽഎ പ്രസ്താവനയിൽ പറഞ്ഞു. പാകിസ്ഥാൻ അധികൃതർ തടവിലാക്കിയിരിക്കുന്ന ബലൂച് തടവുകാരെ വിട്ടയച്ചാൽ പകരം സൈനികരെ നൽകാമെന്നും അല്ലാത്തപക്ഷം തങ്ങൾ രൂപീകരിച്ച "ബലൂച് നാഷണൽ കോടതി" വഴി വധശിക്ഷ നടപ്പാക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ സൈനികരെ പിടികൂടിയ കാര്യം പാകിസ്ഥാൻ സർക്കാർ ഇതുവരെ പരസ്യമായി സമ്മതിച്ചിട്ടില്ല.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
'എന്തിന് ഞങ്ങളെ ഉപേക്ഷിച്ചു?' സഹായത്തിനായി യാചിക്കുന്ന പാകിസ്ഥാൻ സൈനികരുടെ വീഡിയോ പുറത്തുവിട്ട് ബലൂച് ആർമി
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement