ലാത്വിയയിൽ ഒഴുക്കിൽപെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
- Published by:Sarika N
- news18-malayalam
Last Updated:
ആൽബിന്റെ സുഹൃത്തുക്കൾ തെരച്ചിലിനായി തടാകക്കരയിൽ എത്തിയപ്പോൾ ആണ് മൃതദേഹം കണ്ടത്.
ലാത്വിയയിലെ ജുഗ്ല കനാലിൽ നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇടുക്കി സ്വദേശി ആൽബിൻ ഷിന്റോ (19) ആണ് മരിച്ചത് . ആൽബിന്റെ സുഹൃത്തുക്കൾ തെരച്ചിലിനായി തടാകക്കരയിൽ എത്തിയപ്പോൾ ആണ് മൃതദേഹം കണ്ടത്. ലാത്വിയൻ പൊലീസ് ശരീരം കരയ്ക്കെത്തിച്ച് തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് ആൽബിനെ കാണാതായത് . അവധിദിവസം നാല് കൂട്ടുകാരുമൊത്ത് കോളജിന് സമീപത്തെ തടാകത്തില്‍ കുളിക്കാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്. ആൽബിൻ പെട്ടന്നുണ്ടായ ചുഴിയില്‍ പെടുകയായിരുന്നു. ആൽബിൻ അകപ്പെട്ട സ്ഥലത്ത് നിന്നും 150 മീറ്റർ അകലെയായിരുന്നു മൃതദേഹം കണ്ടത് ,തുടർന്ന് ലാത്വിയൻ പൊലീസ് ശരീരം കരയ്ക്കെത്തിച്ച് തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
എട്ട് മാസം മുമ്പാണ് ഉപരിപഠനത്തിനായി ആൽബിൻ ലാത്വിയയിലേയ്ക്ക് പോയത്.ആൽബിൻ്റെ പിതാവ് ഷിൻ്റോ ആനച്ചാലിൽ ജീപ്പ് ഡ്രൈവറാണ്. അമ്മ റീന എല്ലക്കൽ എൽപി സ്കൂൾ അധ്യാപികയാണ്. ആൽബിന് ഒരു സഹോദരിയുണ്ട്. ആൽബിന്റെ വീട്ടുക്കാർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട് .
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 21, 2024 7:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ലാത്വിയയിൽ ഒഴുക്കിൽപെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി