Queen Elizabeth II |എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങ് 19 ന്; ചാൾസ് മൂന്നാമൻ ഇന്ന് അധികാരമേൽക്കും
- Published by:Naseeba TC
- news18-malayalam
Last Updated:
ബ്രിട്ടന്റെ ദുഃഖത്തിൽ പങ്കുചേർന്ന് നാളെയാണ് ദേശീയ ദുഖാചരണം.
ചാൾസ് മൂന്നാമൻ ( Charles III)ബ്രിട്ടന്റെ പുതിയ രാജാവായി ഇന്ന് അധികാരം ഏൽക്കും. വരുന്ന 19 നാകും എലിസബത്ത് രാജ്ഞിയുടെ (Queen Elizabeth II)സംസ്കാര ചടങ്ങുകൾ. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ രാജകുടുംബത്തിന് അനുശോചന സന്ദേശം അറിയിച്ചു. ബ്രിട്ടന്റെ ദുഃഖത്തിൽ പങ്കുചേർന്ന് നാളെയാണ് ദേശീയ ദുഖാചരണം.
രാജ്യവും രാജഭരണവും ഏറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലാണ് ഏഴു ദശാബ്ദത്തിനപ്പുറം സിംഹാസനത്തിലേക്കുള്ള ചാൾസ് മൂന്നാമന്റെ കടന്നുവരവ്.
"രാജ്ഞി തന്നെ അചഞ്ചലമായ ഭക്തിയോടെ ചെയ്തതുപോലെ, രാജ്യത്തിന്റെ ഹൃദയമായ ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ദൈവം എനിക്ക് അനുവദിക്കുന്ന ശേഷിക്കുന്ന സമയത്തിലുടനീളം ശ്രമിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു, ബ്രിട്ടന്റെ രാജ സിംഹാസനത്തിൽ അവരോധിക്കപ്പെട്ടതിനു പിന്നാലെ ചാൾസ് മൂന്നാമൻ രാജാവ് രാജ്യത്തോട് നടത്തിയ അഭിസംബോധനയിലായിരുന്നു ഈ വാക്കുകൾ.
എലിസബത്ത് രാജ്ഞിക്ക് ആദരമർപ്പിച്ച് ലോകം. യുകെയിൽ പൂർണ ദുഃഖാചരണമാണ് pic.twitter.com/pY0FVFB3kA
— News18 Kerala (@News18Kerala) September 9, 2022
advertisement
എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സ്വത്തിന്റെ ഭൂരിഭാഗവും ചാൾസ് രാജാവിന്കൈമാറും. യഥാർത്ഥ രാജകീയ സമ്പത്ത് കൂടാതെ ക്രൗൺ എസ്റ്റേറ്റ് ഭൂമികളും പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും ശേഖരങ്ങളും ഔദ്യോഗിക വസതികളും രാജകീയ ശേഖരണങ്ങളുമടക്കം സ്വത്തുക്കളുടെ കൂമ്പാരമാണ് എലിസബത്ത് രാജ്ഞിയുടെ കൈവശമുള്ളത്. ഇത് ചാൾസ് രാജകുമാരന് മാത്രമേ കൈമാറൂ.
advertisement
രാജ്ഞിയുടെ "പൈതൃകം ബ്രിട്ടീഷ് ചരിത്രത്തിന്റെ താളുകളിലും ലോകത്തിന്റെ കഥയിലും വലുതായിരിക്കുമെന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു. രാജ്ഞിയുടെ സംസ്കാര ചടങ്ങുകളിൽ താൻ പങ്കെടുക്കുമെന്നും ബൈഡൻ വ്യക്തമാക്കി.
കാൻബറയിൽ , എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി വിദേശ നയതന്ത്രജ്ഞർ പുഷ്പചക്രം അർപ്പിച്ചു. ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന അനുസ്മരണ ചടങ്ങിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസും മന്ത്രിസഭാംഗങ്ങളും പ്രാർത്ഥന ചടങ്ങുകളുടെ ഭാഗമായി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 10, 2022 12:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Queen Elizabeth II |എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങ് 19 ന്; ചാൾസ് മൂന്നാമൻ ഇന്ന് അധികാരമേൽക്കും