ലണ്ടനിൽ ബംഗാളി സൈന്‍ബോര്‍ഡ് കണ്ട് ബ്രിട്ടീഷ് എംപിക്ക് രോഷം; 'ഇംഗ്ലീഷ് മാത്രം' മതിയെന്ന് ഇലോണ്‍ മസ്‌കും
- Published by:meera_57
- news18-malayalam
Last Updated:
ലോവെയുടെ പോസ്റ്റ് വളരെ വേഗമാണ് എക്‌സില്‍ വൈറലായത്. 35 ലക്ഷം പേരാണ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് കണ്ടത്
ലണ്ടനിലെ (London) ബംഗാളി ഭാഷയിലെഴുതിയ സൈന്‍ ബോര്‍ഡിനെതിരേ രോഷം പ്രകടിപ്പിച്ച് ബ്രിട്ടീഷ് എംപി റുപെര്‍ട്ട് ലോവ്. ലണ്ടനിലെ വൈറ്റ്ചാപ്പല്‍ സ്റ്റേഷന് മുന്നിലാണ് ബംഗാളി ഭാഷയിലെഴുതിയ സൈന്‍ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രം എക്‌സില്‍ പങ്കുവെച്ചാണ് ബ്രിട്ടീഷ് എംപി നീരസം പ്രകടമാക്കിയത്. ബ്രിട്ടനിലെ റിഫോം യുകെ പാര്‍ട്ടിയുടെ എംപിയാണ് റുപെര്‍ട്ട്. സൈന്‍ ബോര്‍ഡുകള്‍ ഇംഗ്ലീഷില്‍ മാത്രമെ പ്രദര്‍ശിപ്പിക്കാവൂവെന്ന് എന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. "ഇത് ലണ്ടന്‍ ആണ്. അതിനാല്‍ സ്റ്റേഷന്റെ പേര് ഇംഗ്ലീഷിലെ എഴുതാവൂ, ഇംഗ്ലീഷില്‍ മാത്രം", അദ്ദേഹം പറഞ്ഞു. ഒരു വശത്ത് ഇംഗ്ലീഷിലും മറുവശത്ത് ബംഗാളിയിലും എഴുതിയ സൈന്‍ ബോര്‍ഡാണ് ഇത്.
ലോവെയുടെ പോസ്റ്റ് വളരെ വേഗമാണ് എക്‌സില്‍ വൈറലായത്. 35 ലക്ഷം പേരാണ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് കണ്ടത്. അതേസമയം, സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍മീഡിയ രേഖപ്പെടുത്തിയത്.
ടെക് കോടീശ്വരന്‍ ഇലോണ്‍ മസ്‌കും റുപെര്‍ട്ടിന്റെ ട്വീറ്റിന് മറുപടിയുമായി എത്തി. ഇംഗ്ലീഷില്‍ മാത്രമെ എഴുതാവൂ എന്ന അദ്ദേഹത്തിന്റെ പോസ്റ്റിന് മസ്‌ക് 'അതേ'യെന്ന് മറുപടി നല്‍കി. അതേസമയം, റുപര്‍ട്ടിന്റെ നിലപാടിന് എതിരായി അഭിപ്രായം രേഖപ്പെടുത്തിയവരും ഏറെയാണ്.
This is London - the station name should be in English, and English only. pic.twitter.com/FJLXRIgR8A
— Rupert Lowe MP (@RupertLowe10) February 9, 2025
advertisement
ഇംഗ്ലീഷ് സംസാര ഭാഷയല്ലാത്ത മറ്റൊരു രാജ്യത്തേക്ക് പോകുമ്പോള്‍ ഇംഗ്ലീഷില്‍ സൈന്‍ബോര്‍ഡുകള്‍ എഴുതിയിരിക്കുന്നത് കാണുമ്പോള്‍ നിങ്ങള്‍ അത് വിലമതിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് രണ്ടു തരത്തിലും പ്രവര്‍ത്തിക്കുമെന്ന് ഒരു എക്‌സ് ഉപയോക്താവ് അഭിപ്രായപ്പെട്ടു. വെയില്‍സില്‍ ഇംഗ്ലീഷില്‍ സൈന്‍ബോര്‍ഡുകള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നതായി മറ്റൊരാള്‍ പരിഹാസത്തോടെ പറഞ്ഞു.
ബ്രിട്ടനില്‍ ഇംഗ്ലീഷിന് പ്രധാന്യം കൊടുക്കണമെന്ന് പറഞ്ഞ് മുമ്പും റുപര്‍ട്ട് ലോവ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് പഠിക്കാന്‍ വിസമ്മതിക്കുന്ന കുടിയേറ്റക്കാരെ നാടുകടത്തണമെന്ന് രണ്ടാഴ്ച മുമ്പ് ലിങ്കിഡ്ഇന്നില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ''നിങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് വന്ന് ഇംഗ്ലീഷ് പഠിക്കാന്‍ വിസമ്മതിച്ചാല്‍, ജോലി ചെയ്യാന്‍ വിസമ്മതിച്ചാല്‍, സംഭാവന നല്‍കാന്‍ വിസമ്മതിച്ചാല്‍, ഞങ്ങളുടെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ വിസമ്മതിച്ചാല്‍, നിങ്ങളെ നാടുകടത്തണം. അതില്‍ നമ്മൾ ക്ഷമാപണം നടത്തരുത്,'' റുപെര്‍ട്ട് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 11, 2025 10:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ലണ്ടനിൽ ബംഗാളി സൈന്‍ബോര്‍ഡ് കണ്ട് ബ്രിട്ടീഷ് എംപിക്ക് രോഷം; 'ഇംഗ്ലീഷ് മാത്രം' മതിയെന്ന് ഇലോണ്‍ മസ്‌കും