ഇന്ത്യയുമായുള്ള ബന്ധം ദൃഢമാകാതിരിക്കാൻ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ചൈന മുന്നറിയിപ്പ് നൽകി: പെന്റഗൺ റിപ്പോർട്ട്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ഇന്ത്യയെ അമേരിക്കയുമായി കൂടുതല്‍ അടുപ്പത്തിലേക്ക് നയിക്കും. അതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നത്.
ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുതെന്ന് ചൈന യുഎസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. പെന്റഗണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷങ്ങൾ കുറച്ച് അമേരിക്കയുമായി ഇന്ത്യ അടുക്കുന്നത് തടയാനായി ചൈനീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യ-ചൈന അതിര്‍ത്തി രേഖയായ ലൈന്‍ ഓഫ് ആക്വചല്‍ കണ്‍ട്രോളുമായുണ്ടായ തര്‍ക്കത്തില്‍ ഉടനീളം സംഘര്‍ഷത്തിന്റെ തീവ്രത കുറയ്ക്കാന്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. അതിര്‍ത്തിയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വരാതിരിക്കാനുമായി ചൈനീസ് ഭരണകൂടം ശ്രമിച്ചുവെന്നും മിലിട്ടറി ആന്റ് സെക്യൂരിറ്റി ഡെവലപ്‌മെന്റ് ഇന്‍വോള്‍വിംഗ് ദി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന എന്ന തലക്കെട്ടോടെയുള്ള പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ഇന്ത്യയെ അമേരിക്കയുമായി കൂടുതല്‍ അടുപ്പത്തിലേക്ക് നയിക്കും. അതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യയുമായുള്ള ചൈനയുടെ ബന്ധത്തില്‍ ഇടപെടരുതെന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ യുഎസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും,’ പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
DoD has released the annual report to Congress on the “Military and Security Developments Involving the People’s Republic of China,” known as the China Military Power Report. The report is an authoritative assessment of the Department’s pacing challenge. https://t.co/2qOlhQXzx4
— Department of Defense 🇺🇸 (@DeptofDefense) November 29, 2022
advertisement
2021ല്‍ ഉടനീളം ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ സേനയെ വിന്യസിക്കുകയും എല്‍എസിയില്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. 2020 മെയ് തുടക്കം മുതല്‍ ഇരു രാജ്യങ്ങളുടെ സൈന്യങ്ങളും തമ്മില്‍ വിവിധ രീതിയില്‍ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ 45 വര്‍ഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ഏറ്റവും ആക്രമാസക്തമായ സംഘര്‍ഷമായിരുന്നു ഗാല്‍വാൻ ആക്രമണത്തിന് ശേഷം നടന്നത് എന്നാണ്പെന്റഗണ്‍ നടത്തിയ നിരീക്ഷണം.
advertisement
ഇതിന്റെ ഫലമായി തന്നെ ഇരുവശത്തും സൈന്യത്തെ ശക്തിപ്പെടുത്താന്‍ രണ്ട് രാജ്യങ്ങളും ശ്രമിച്ചിരുന്നു. ഓരോ രാജ്യവും എതിരാളിയുടെ സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയോ ചൈനയോ ഈ വ്യവസ്ഥകള്‍ ഒരുമിച്ച് ഇരുന്ന് ചർച്ച ചെയ്യാനോഅംഗീകരിക്കാനോശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനം തങ്ങളുടെ അധീനപ്രദേശങ്ങളിലേക്കുള്ള ഇന്ത്യന്‍ കടന്നുകയറ്റമാണെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്തുകയാണ് ചൈന എന്നാണ് ഇന്ത്യ പറയുന്നത്.
advertisement
2020ലെ സംഘര്‍ഷത്തിന് ശേഷം ചൈനീസ് അതിര്‍ത്തിയില്‍ ഒരു സ്ഥിരം സേനയെ നിലനിര്‍ത്തിപ്പോരുകയാണ് ചൈനീസ് ഭരണകൂടം. കഴിഞ്ഞ 46 വര്‍ഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റവും മാരകമായ ഏറ്റുമുട്ടലായിരുന്നു 2020ലെ ഗാല്‍വാന്‍ വാലി സംഭവമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ജൂണ്‍ 15 നാണ് ഗാല്‍വാന്‍ ആക്രമണം ഉണ്ടായത്. ഏകദേശം ഇരുപതോളം ഇന്ത്യന്‍ സൈനികരും നാല് ചൈനീസ് സൈനികരും ഏറ്റുമുട്ടിലിൽ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകൾ.
ലോകമെമ്പാടുമുള്ള വിവരശേഖരണത്തിനും അവലോകനത്തിനുമായി രൂപകല്‍പ്പന ചെയ്ത ബഹിരാകാശ അധിഷ്ഠിത ഐഎസ്ആര്‍ സംവിധാനാണ് ചൈനയില്‍ നിലവിലുള്ളതെന്നുംപെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംവിധാനങ്ങളുള്ള രാജ്യങ്ങളുടെ എണ്ണത്തില്‍ യുഎസിനു തൊട്ടുപിന്നിലാണ് ചൈനയുടെ സ്ഥാനം. കൂടാതെ 2018 മുതല്‍ ചൈന ഇന്‍-ഓര്‍ബിറ്റ് സംവിധാനങ്ങള്‍ വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 30, 2022 8:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇന്ത്യയുമായുള്ള ബന്ധം ദൃഢമാകാതിരിക്കാൻ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ചൈന മുന്നറിയിപ്പ് നൽകി: പെന്റഗൺ റിപ്പോർട്ട്