Alimihan Seyiti| ചൈനയുടെ മുതുമുത്തശ്ശി വിട പറഞ്ഞു; 135ാം വയസിൽ
- Published by:Rajesh V
- news18-malayalam
Last Updated:
1886 ജൂൺ 25ന് ആണ് അലിമിഹാൻ സെയ്തി ജനിച്ചത്.
ബെയ്ജിങ്: ചൈനയുടെ മുതുമുത്തശ്ശി അലിമിഹാൻ സെയ്തി (Alimihan Seyiti) 135ാം വയസിൽ അന്തരിച്ചു. പശ്ചിമ ചൈനയിലെ സിൻജിയാങ്ങിൽ ഉയ്ഗൂരിൽവെച്ചായിരുന്നു അന്ത്യം. ഔദ്യോഗിക രേഖകൾ പ്രകാരം, കെഷ്ഗറിലെ കൊമുസെറിക് നഗരത്തിൽ 1886 ജൂൺ 25ന് ആണ് അലിമിഹാൻ സെയ്തി ജനിച്ചത്. 2013 ൽ ചൈന അസോസിയേഷൻ ഓഫ് ജെറന്റോളജി ആൻഡ് ജെറിയാട്രിക്സ് രാജ്യത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഇവരെ പ്രഖ്യാപിച്ചിരുന്നു.
ലളിതവും ചിട്ടയോടെയുള്ളതുമായിരുന്നു അലിമിഹാൻ സെയിദിയുടെ ദിനചര്യകൾ. കൃത്യസമയത്തു ഭക്ഷണം കഴിക്കുന്നതും വെയിൽ കായുന്നതും പതിവായിരുന്നു. കൊച്ചുമക്കളുമൊത്തു സമയം ചെലവഴിക്കാനും ഇഷ്ടപ്പെട്ടിരുന്നു. 90 നു മുകളിൽ പ്രായമുള്ള ഒട്ടേറെ പേരുള്ളതിനാൽ കൊമുസെറിക് ‘ദീർഘായുസ്സുളള നഗരം’ എന്നാണ് അറിയപ്പെടുന്നത്.
advertisement
വയോധികർ കൂടുതലുള്ള പ്രദേശമായതിനാൽ തന്നെ ഇവിടെ ആരോഗ്യപരിപാലനത്തിനും പ്രത്യേക ശ്രദ്ധ നൽകിപോരുന്നുണ്ട്. പ്രാദേശിക സർക്കാർ കരാർ പ്രകാരം 60 വയസിന് മുകളിലുള്ളവർക്കായി ഡോക്ടർമാരുടെ സേവനം, സൗജന്യ വാർഷിക ശാരീരിക പരിശോധനകൾ തുടങ്ങിയവ നൽകിവരുന്നുണ്ട്.
Also Read- Viral video | കുട്ടികൾ പരാതി പറഞ്ഞു, മന്ത്രി സ്വന്തമായി സ്കൂൾ ശൗചാലയം വൃത്തിയാക്കി; വീഡിയോ വൈറൽ
English Summary: China’s oldest person, Alimihan Seyiti, died at the age of 135 on Thursday in Xinjiang Uygur Autonomous Region, local authorities said today. Alimihan Seyiti, from the Komuxerik township, was born on June 25, 1886, according to the county’s publicity department. In 2013, she topped the list of China’s oldest living persons issued by the China Association of Gerontology and Geriatrics, formerly known as the Gerontological Society of China, the state-run Xinhua news agency reported.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2021 2:28 PM IST