'വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയാല്‍ ഉത്തരവാദികളല്ല'; ചൈനയിലെ സ്‌കൂള്‍ കുട്ടികളില്‍ നിന്ന് സമ്മതപത്രം എഴുതിവാങ്ങി

Last Updated:

കുട്ടികള്‍ ജീവനൊടുക്കുന്നതും സ്വയം മുറിവേല്‍പ്പിക്കുന്നതും തടയാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കേണ്ടതെന്ന് ചിലർ സോഷ്യൽമീഡിയയിൽ കുറിച്ചു

News18
News18
വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കുകയോ സ്വയം മുറിവേല്‍പ്പിക്കുകയോ ചെയ്താല്‍ സ്‌കൂള്‍ അധികൃതര്‍ ഉത്തരവാദികളല്ലെന്ന രേഖയില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ഒപ്പിടുവിച്ച് ചൈനയിലെ സെക്കന്ററി സ്‌കൂള്‍ അധികൃതര്‍. തെക്കന്‍ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷുയിസൈ സ്‌കൂളിലാണ് സംഭവം നടന്നത്.
സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ രക്ഷകര്‍ത്താവ് ഇതേപ്പറ്റി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ ജനരോക്ഷം ശക്തമായി. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ജീവിതത്തെ വിലമതിക്കണമെന്ന രീതിയില്‍ സ്‌കൂളിലെ എല്ലാ ക്ലാസുകളിലും ചര്‍ച്ചകള്‍ നടന്നിരുന്നു. 2024 ഡിസംബര്‍ 23നാണ് ചര്‍ച്ചകള്‍ നടന്നതെന്നും അതിന് ശേഷമാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് രേഖാമൂലം ഒപ്പ് ശേഖരിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
'' ഞാന്‍ എപ്പോഴും എന്റെ ജീവിതത്തെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യും. ഒരു കാരണവശാലും ജീവനൊടുക്കില്ല. ശുഭാപ്തി വിശ്വാസത്തോടെ പോരാടുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യും. ഇനി അഥവാ സ്വയം മുറിവേല്‍പ്പിക്കുകയോ ജീവനൊടുക്കുകയോ ചെയ്താല്‍ അതിന് സ്‌കൂള്‍ അധികൃതരുമായോ ജീവനക്കാരുമായോ ബന്ധമുണ്ടായിരിക്കില്ല. എന്റെ മാതാപിതാക്കളോ രക്ഷിതാക്കളോ സ്‌കൂളിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെടില്ല. സ്‌കൂളിലെ അധ്യാപനത്തെ തടസപ്പെടുത്തില്ലെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു,'' എന്നായിരുന്നു കത്തിലെ ഉള്ളടക്കം.
advertisement
സംഭവം വിവാദമായതോടെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒപ്പിട്ട് വാങ്ങിയ കത്ത് പിന്‍വലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ അധികൃതരോട് പറഞ്ഞു. ഇതേപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിശദീകരണം നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ ബാധ്യസ്ഥരാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
നിരവധി പേരാണ് സ്‌കൂളിന്റെ ഈ നടപടിയ്‌ക്കെതിരെ രംഗത്തെത്തിയത്. സ്‌കൂള്‍ അധികൃതര്‍ എല്ലാ ധാര്‍മിക അതിരുകളും ലംഘിച്ചിരിക്കുന്നുവെന്നും സ്വപ്‌നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ് അവര്‍ ചെയ്തതെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'' ഇത്തരം സമ്മതപത്രങ്ങള്‍ പിന്‍വലിക്കണം. അല്ലാത്തപക്ഷം സ്‌കൂളുകളിലെ മാനവികത നഷ്ടപ്പെടും. കുട്ടികള്‍ ജീവനൊടുക്കുന്നതും സ്വയം മുറിവേല്‍പ്പിക്കുന്നതും തടയാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കേണ്ടത്. അതിനുള്ള പരിഹാരം ഇതല്ല,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/World/
'വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയാല്‍ ഉത്തരവാദികളല്ല'; ചൈനയിലെ സ്‌കൂള്‍ കുട്ടികളില്‍ നിന്ന് സമ്മതപത്രം എഴുതിവാങ്ങി
Next Article
advertisement
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
  • കോഴിക്കോട് തുഷാരഗിരി പാലത്തിൽ കയർകെട്ടി ചാടിയയാൾ കഴുത്തറ്റു മരിച്ച നിലയിൽ കണ്ടെത്തി.

  • മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും പാലത്തിന് സമീപം കണ്ടെത്തി, പൊലീസ് അന്വേഷണം ആരംഭിച്ചു.

  • വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തലമാത്രം തൂങ്ങിക്കിടക്കുന്നത് കണ്ടത്, തുടർന്ന് പൊലീസിനെ അറിയിച്ചത്.

View All
advertisement