വിവാഹം കഴിഞ്ഞ് 3 മിനിട്ടിനുള്ളിൽ വിവാഹ മോചനം

Last Updated:

ഭർത്താവിന്‍റെ 'വിഡ്ഢി' എന്ന വിളിയിൽ കുപിതയായ ഭാര്യ എത്രയും പെട്ടെന്ന് വിവാഹമോചനം വേണമെന്ന് ജഡ്ജിനോട് ആവശ്യപ്പെടുകയായിരുന്നു.

ലണ്ടൻ: വിവാഹ മോചനത്തിന് വേണ്ട മിനിമം കാലാവധി എത്രയെന്ന് ചോദിച്ചാൽ മൂന്നു മിനിറ്റ് എന്നാണ് ഇനിയുള്ള ഉത്തരം. വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് മടങ്ങുന്നതിനു മുമ്പേയാണ് നവദമ്പതികൾ വിവാഹമോചിതരാകാൻ തീരുമാനിച്ചത്. വിവാഹച്ചടങ്ങിനിടെ ഭാര്യയെ 'വിഡ്ഢി' എന്ന് വിളിച്ചതാണ് വിവാഹമോചനത്തിന് കാരണമായത്.
ഭർത്താവിന്‍റെ 'വിഡ്ഢി' എന്ന വിളിയിൽ കുപിതയായ ഭാര്യ എത്രയും പെട്ടെന്ന് വിവാഹമോചനം വേണമെന്ന് ജഡ്ജിനോട് ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ ആവശ്യം അംഗീകരിച്ച ജഡ്ജി വിവാഹം കഴിഞ്ഞ് മൂന്നുമിനിറ്റ് കഴിഞ്ഞപ്പോൾ വിവാഹം റദ്ദു ചെയ്യുകയും ചെയ്തു. കുവൈറ്റിൽ താമസിക്കുന്ന ദമ്പദികൾ ഒരിക്കലും ഭാര്യയും ഭർത്താവുമായിട്ടായിരിക്കില്ല കോടതിക്ക് പുറത്തെത്തുക.
രാജ്യത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ആയുസ് കുറഞ്ഞ വിവാഹമായിരുന്നു ഇത്. സോഷ്യൽ മീഡിയയിലും വാർത്ത വൈറലായി. വധു ചെയ്തത് ശരിയാണെന്ന നിലപാടാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം ആളുകളും സ്വീകരിച്ചത്. പരസ്പര ബഹുമാനം ഇല്ലാതെയുള്ള വിവാഹം തുടക്കം മുതലേ തന്നെ പരാജയമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഒരാൾ കുറിച്ചത്.
advertisement
തുടക്കത്തിലേ തന്നെ ഒരാൾ ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ ഇയാളെ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ആയിരുന്നു മറ്റൊരാളുടെ പ്രതികരണം.
മലയാളം വാർത്തകൾ/ വാർത്ത/World/
വിവാഹം കഴിഞ്ഞ് 3 മിനിട്ടിനുള്ളിൽ വിവാഹ മോചനം
Next Article
advertisement
Love Horoscope December 9 | ദാമ്പത്യ ജീവിതത്തിൽ സ്‌നേഹം വർദ്ധിക്കും ; പ്രണയത്തിനും അനുകൂലമാണ് : ഇന്നത്തെ പ്രണയഫലം അറിയാം
ദാമ്പത്യ ജീവിതത്തിൽ സ്‌നേഹം വർദ്ധിക്കും ; പ്രണയത്തിനും അനുകൂലമാണ് : ഇന്നത്തെ പ്രണയഫലം അറിയാം
  • ഇന്നത്തെ പ്രണയഫലം വിവിധ രാശികളിൽ ജനിച്ചവർക്കും അനുകൂലമാണ്

  • പ്രണയത്തിൽ വൈകാരികമായി സംതൃപ്തി നിറഞ്ഞ ദിവസമായിരിക്കും

  • പ്രണയത്തിനും ദാമ്പത്യത്തിനും പുതിയ തുടക്കത്തിനും അനുയോജ്യമാണ്

View All
advertisement