കൊറോണ വൈറസ്; കെ.മുരളീധരന്റെ പ്രസ്‍താവന ജനപ്രതിനിധികൾക്ക് ചേരാത്തത്: കെ. സുരേന്ദ്രൻ
ചൂടു കൂടിയതിനാൽ കേരളത്തിൽ കൊറോണ വൈറസ് പടരില്ലെന്ന മുരളീധരൻ്റെ പരാമർശത്തിനെതിരെയാണ് വിമർശനം

കെ. സുരേന്ദ്രൻ
- News18 Malayalam
- Last Updated: March 10, 2020, 11:28 PM IST
തിരുവനന്തപുരം: കൊവിഡ്-19 നുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് കെ. മുരളീധരൻ്റെ പരാമർശത്തെ വിമർശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ചൂടു കൂടിയതിനാൽ കേരളത്തിൽ കൊറോണ വൈറസ് പടരില്ലെന്ന മുരളീധരൻ്റെ പരാമർശത്തിനെതിരെയാണ് സുരേന്ദ്രൻ രംഗത്തെത്തിയത്. ഒരു ജനപ്രതിനിധിയുടെ ഭാഗത്ത് നിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ടി പി സെൻകുമാറും സമാനമായ പരാമശം നടത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം ജനപ്രതിനിധിയല്ലല്ലോ എന്നായിരുന്നു മറുപടി. എന്നാൽ വ്യാജ പ്രചാരണങ്ങൾ എല്ലാവരും അവസാനിപ്പിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
കോവിഡ് -19നുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ പാലിക്കാൻ എല്ലാ പാർട്ടി പ്രവർത്തകർക്കും നിർദേശം നൽകും. ഉത്സവങ്ങൾ ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സംബന്ധിച്ച ചോദ്യത്തിന് സർക്കാരിന് ചില തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.
You may also like:Fact Check | സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചോ? [NEWS]കൊവിഡ് 19: കേരളത്തിലെ 12 രോഗ ബാധിതർക്കും ഇറ്റാലിയൻ കണക്ഷൻ; ആശങ്കയല്ല; വേണ്ടത് പ്രതിരോധം [NEWS]അതീവജാഗ്രത: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; തിയേറ്ററുകൾ അടച്ചിടണം, ഉത്സവങ്ങൾ ഒഴിവാക്കണം [NEWS]ശബരിമല തീർത്ഥാടനം പൂർണമായി ഒഴിവാക്കണമെന്ന് പറയുന്നതിനോട് യോജിക്കാനാകില്ല. എന്നാൽ എല്ലാവരും ശ്രദ്ധ പുലർത്തണം. മാസ്‌കുകളും ശുചീകരണ സാമഗ്രികളും പൂഴ്ത്തിവച്ച് കൊള്ള ലാഭം കൊയ്യുന്നവർക്കെതിരെ നടപടി എടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു..