Kamala Harris| ശ്യാമള ഗോപാലനെ അറിയാമോ?; യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിന്റെ അമ്മ; അർബുദ ഗവേഷക

Last Updated:

കമലയ്ക്ക് ഈ ധൈര്യവും ആത്മവിശ്വാസവും എവിടെ നിന്ന് ലഭിച്ചുവെന്ന് വേറെ അന്വേഷിക്കേണ്ടതില്ല. മകളെപ്പോലെ, അമ്മ ശ്യാമളയും സ്വപ്രയത്നത്താൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കി.

അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാണ് ഇന്ത്യൻ വംശജയായ കമല ഹാരിസ്. തന്റെ രാഷ്ട്രീയ മൂല്യങ്ങൾ രൂപപ്പെടുത്തുന്നതിൽ കുടിയേറ്റക്കാരായ മാതാപിതാക്കൾ വഹിച്ച പങ്കിനെ കുറിച്ചാണ് ഏറെ പറയാനുണ്ട് കമലയ്ക്ക്. പ്രത്യേകിച്ച്, അമ്മ ശ്യാമള ഗോപാലനെ കുറിച്ച്. ഒരു പ്രമുഖ ക്യാൻസർ ഗവേഷകയും മനുഷ്യാവകാശ പ്രവർത്തകയുമായിരുന്നു ശ്യാമള. 2009ൽ വൻകുടലിലെ ക്യാൻസർ ബാധയെ തുടർന്നായിരുന്നു മരണം. കുടിയേറ്റവിഷയത്തിലും തുല്യ അവകാശവുമായി ബന്ധപ്പെട്ടുള്ള കമലയുടെ പോരാട്ടത്തിന് പിന്നിലെ ഊർജവും മാതാപിതാക്കളായിരുന്നു.
"രണ്ട് കറുത്ത പെൺമക്കളെയാണ് വളർത്തുന്നതെന്ന് എന്റെ അമ്മയ്ക്ക് നന്നായി മനസ്സിലായിരുന്നു" - 2018 ലെ ആത്മകഥയായ ദി ട്രൂത്ത്സ് വി ഹോൾഡിൽ കമല എഴുതി. അവരെ ദത്തെടുത്ത അമേരിക്കൻ നാട് കമലയെയും സഹോദരി മായയെും രണ്ട് കറുത്ത വർഗക്കാരായി കാണുമെന്ന് അവർക്ക് ഉറപ്പായിരുന്നു. എന്നാൽ ആത്മവിശ്വാസമുള്ള കറുത്ത സ്ത്രീകളായി വളരുക എന്നതായിരുന്നു ശ്യാമള ഗോപാലന്റെ ആഗ്രഹം. ഇപ്പോൾ ഇതാ പൊതുപ്രവർത്തന രംഗത്തെ മികവ് കൊണ്ട് കമല ഹാരിസ് ഇപ്പോൾ ഭരണതലപ്പത്തേക്ക് കടക്കാൻ ഒരുങ്ങുകയാണ്.
advertisement
കമലയ്ക്ക് ഈ ധൈര്യവും ആത്മവിശ്വാസവും എവിടെ നിന്ന് ലഭിച്ചുവെന്ന് വേറെ അന്വേഷിക്കേണ്ടതില്ല. മകളെപ്പോലെ, അമ്മ ശ്യാമളയും സ്വപ്രയത്നത്താൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കി. ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം യു‌സി ബെർക്ക്‌ലിയിൽ നിന്ന് ന്യൂട്രീഷ്യൻ ആൻഡ് എൻ‌ഡോക്രൈനോളജിയിൽ പിഎച്ച്ഡി നേടി. സ്തനാർബുദ ഗവേഷകയെന്ന നിലയിൽ കരിയർ കെട്ടിപ്പടുത്തു. പിന്നീട് ഇല്ലിനോയിസ് സർവകലാശാലയിലും വിസ്കോൺസിൻ സർവ്വകലാശാലയിലും ജോലി ചെയ്തു. ഒടുവിൽ സ്തനാർബുദവുമായി ബന്ഝപ്പെട്ട പ്രത്യേക കമ്മീഷന്റെ ഭാഗമായി. മനുഷ്യാവകാശ പ്രവർത്തനങ്ങളിലും പങ്കാളിയായി. ഈ ആക്ടിവിസം അവർ മകൾക്ക് കൈമാറി.
advertisement
കമലയുടെ അമ്മയ്ക്ക് കാനഡയിൽ ഗവേഷണ ജോലി ലഭിക്കുന്നതുവരെ ഈ കുടുംബം കാലിഫോർണിയയിലാണ് താമസിച്ചിരുന്നത്. അപ്പോഴേക്കും കമലയുടെ മാതാപിതാക്കൾ വിവാഹമോചനം നേടി. കുടുംബത്തിന്റെ ഉത്തരവാദിത്തം ശ്യാമള ഏറ്റെടുത്തു. തന്റെ പ്രചാരണ വേളയിൽ കമലയുടെ തമാശരൂപേണയുള്ള അഭിപ്രായങ്ങളിലൊന്നിനെ വിമർശിച്ച അച്ഛനെക്കുറിച്ച് കമല പലപ്പോഴും സോഷ്യൽ മീഡിയയിൽ ഒന്നും എഴുതാറില്ല.  അതേസമയം, അമ്മയുമായുള്ള കമലയുടെ ബന്ധം വളരെ ഊഷ്മളവും സന്തോഷവും പ്രചോദനവും നിറഞ്ഞതായിരുന്നു.
advertisement
[NEWS]ബാക്കി കരിമീനൊക്കെ എവിടുന്നു വരുന്നു? കേരളത്തിലെ കരിമീന്‍ ഉല്‍പാദനം 20 ശതമാനം മാത്രമെന്ന് കണക്കുകൾ [NEWS] 'ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ മകൾക്കും തുല്യാവകാശം: 2005 ന് മുൻപ് പിതാവ് മരിച്ചവർക്കും വിധി ബാധകം': സുപ്രീംകോടതി[NEWS]
ശ്യാമള ഹോർമോണുകളുടെയും സ്തനാർബുദത്തിന്റെയും മേഖലയിൽ ഗണ്യമായ സംഭാവനകൾ നൽകി. എണ്ണമറ്റ ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും നിരവധി ബഹുമതികൾ നേടുകയും ചെയ്തു. പ്രോജസ്റ്ററോണിന്റെയും സ്തനത്തിലെ സെല്ലുലാർ റിസപ്റ്ററിന്റെയും പങ്കിനെക്കുറിച്ചുള്ള കണ്ടുപിടിത്തവും ശ്യാമളയുടെ സംഭാവനയായിരുന്നു. കറുത്തവർഗക്കാരായ കുട്ടികൾക്ക് എല്ലായ്പ്പോഴും വലിയ പിന്തുണ നൽകാൻ ശ്യാമളയുണ്ടായിരുന്നു.
advertisement
ശ്യാമളയുടെ ജീവിതവും പിന്നീടുള്ള അസുഖവും കമലയെ സാരമായി ബാധിച്ചു, ന്യൂയോർക്ക് ടൈംസ് ലേഖനത്തിൽ, കമല തന്റെ അമ്മയുടെ മരണത്തെക്കുറിച്ച് തനിക്കുണ്ടായ സങ്കടത്തെക്കുറിച്ചും അവളുടെ കഷ്ടപ്പാടുകൾക്ക് സാക്ഷ്യം വഹിച്ചതിനെക്കുറിച്ചും പറയുന്നുണ്ട്. അമ്മയണ് തനിക്ക് ഊർജം നൽകുന്നതെന്ന് കമല പറയുന്നു. '' ഇന്ന് എന്റെ അമ്മയെക്കുറിച്ച് ചിന്തിക്കുന്നു. അവർ മിടുക്കിയും കഠിനാധ്വാനിയും എന്റെ ആദ്യത്തെ കാമ്പെയ്‌ൻ സ്റ്റാഫറുമായിരുന്നു - ഈ നിമിഷം അവർ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മൂല്യങ്ങൾക്കായി പോരാടാൻ അവരുടെ ആത്മാവ് ഇപ്പോഴും എന്നെ പ്രേരിപ്പിക്കുന്നു. ''- കമല പറയുന്നു.
advertisement
''എന്റെ സഹോദരി മായയും ഞാനും വളർന്നത് ഒരു കരുത്തുറ്റ അമ്മയ്ക്ക് കീഴിലാണ്. സ്വപ്നംകാണാൻ മാത്രമല്ല,അത് നേടിയെടുക്കാനാണ് അവർ ഞങ്ങളെ പഠിപ്പിച്ചത്. തെറ്റ് ശരിയാക്കാനുള്ള നമ്മുടെ ശക്തിയിൽ വിശ്വസിക്കാൻ അവർ ഞങ്ങളെ പഠിപ്പിച്ചു. " - കമല കൂട്ടിച്ചേർത്തു. തന്റെ പ്രിയപ്പെട്ട സൂപ്പർഹീറോ ആയാണ് കമല അമ്മ ശ്യാമളയെ വിശേഷിപ്പിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/World/
Kamala Harris| ശ്യാമള ഗോപാലനെ അറിയാമോ?; യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിന്റെ അമ്മ; അർബുദ ഗവേഷക
Next Article
advertisement
വീണ്ടും കമലും രജനിയും; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കിട്ട് കമൽ ഹാസൻ
വീണ്ടും കമലും രജനിയും; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കിട്ട് കമൽ ഹാസൻ
  • കമൽ ഹാസനും രജനീകാന്തും വീണ്ടും ഒന്നിക്കുന്നതായി കമൽ SIIMA 2025-ൽ സ്ഥിരീകരിച്ചു.

  • രാജ് കമൽ ഫിലിംസ്, റെഡ് ജയന്റ് മൂവീസിന്റെ സംയുക്ത നിർമ്മാണത്തിൽ പുതിയ ചിത്രം.

  • രജനീകാന്തിനൊപ്പം സിനിമയിൽ മത്സരമല്ല, ബഹുമാനമാണെന്ന് കമൽ ഹാസൻ വ്യക്തമാക്കി.

View All
advertisement