'വനിതാ ജീവനക്കാരെ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥർ ലൈംഗിക അടിമകളാക്കുന്നു'; വെളിപ്പെടുത്തലുമായി റഷ്യന്‍ മിലിട്ടറി ഡോക്ടര്‍

Last Updated:

ലൈംഗിക അടിമകളാകാൻ വിസമ്മതിക്കുന്നവർക്ക് കടുത്ത ശിക്ഷയും മർദനവുമാണ് നേരിടേണ്ടി വരുന്നതെന്നും വെളിപ്പെടുത്തൽ

യുക്രൈൻ – റഷ്യ യുദ്ധം 401 ദിവസം പിന്നിട്ടിരിക്കെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റഷ്യൻ മിലിട്ടറി ഡോക്ടർ. ഉയർന്ന സൈനിക ഉദ്യോഗസ്ഥർ വനിത മെഡിക്കൽ ജീവനക്കാരെ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുന്നുവെന്നാണ് വനിതാ ഡോക്ടറിന്റെ വെളിപ്പെടുത്തൽ.
റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബർട്ടി പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ് ഡോക്ടർ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഫീൽഡ് വൈഫ്’ ആകാൻ സമ്മതിച്ചവരെ ഓഫീസർമാർക്ക് വേണ്ടി പാചകം ചെയ്യാനും വൃത്തിയാക്കാനും ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താനും ഉപയോഗിച്ചിരുന്നുവെന്ന് അവർ വ്യക്തമാക്കി.
ലൈംഗിക അടിമകളാകാൻ വിസമ്മതിക്കുന്നവർക്ക് കടുത്ത ശിക്ഷയും മർദനവുമാണ് നേരിടേണ്ടി വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അവരുടെ സൈനിക യൂണിറ്റിന്റെ ചുമതലയുള്ള ഒരു കേണൽ, നിസ്‌നി നോവ്‌ഗൊറോഡ് പരിശീലന ക്യാമ്പിൽ ആയിരിക്കുമ്പോൾ അവരെ തന്റെ ‘ഫീൽഡ് വൈഫ്’ ആക്കാൻ ശ്രമിച്ചതായും ഡോക്ടർ വെളിപ്പെടുത്തി. ഇത് വിസമ്മതിച്ചതിനെ തുടർന്ന് അവർ തന്നെ ഉപദ്രവിച്ചുവെന്ന് ഉദ്യോഗസ്ഥ പറഞ്ഞു. മറ്റുള്ളവർ ടെന്റുകളിലും വീടുകളിലും കിടന്നുറങ്ങുമ്പോൾ ഒരു മാസത്തോളം അവർ തന്നെ പുറത്ത് കിടത്തിയെന്നും വനിത ഉദ്യോഗസ്ഥ വെളിപ്പെടുത്തി.
advertisement
അവരുടെ സൈനിക യൂണിറ്റിൽ ഉണ്ടായിരുന്ന മറ്റ് ഏഴ് സ്ത്രീകളെയും കമാൻഡിംഗ് ഓഫീസർമാർ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും ഡോക്ടർ പറഞ്ഞു. ഫീൽഡ് വൈഫ് ആക്കപ്പെട്ട ഒരു സ്ത്രീയെ ഉദ്യോഗസ്ഥൻ വെടിവെച്ചുവെന്ന് ഇതേതുടർന്ന് അവർ വികലാംഗയായതായും ഡോക്ടർ വെളിപ്പെടുത്തി.
2022 ഫെബ്രുവരി 24-നാണ് റഷ്യൻ സൈന്യം യുക്രൈനിൽ കടന്നുകയറിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു
advertisement
അതേസമയം, കഴിഞ്ഞമാസം റഷ്യൻ സൈന്യം യുക്രെയ്ൻ തലസ്ഥാന പ്രവിശ്യയായ കീവിൽ പ്രവേശിച്ചിരുന്നു. കീവിലെ വടക്കൻ ജില്ലകളിലാണ് റഷ്യൻ സൈന്യം എത്തിയത്. ഹെലികോപ്റ്റർ ഉപയോഗിച്ചു സൈനികർ നഗരത്തിന് പുറത്ത് എത്തുകയും ഒബോലോൺസ്‌കിക്ക് സമീപമുള്ള ഒരു എയർഫീൽഡ് ആക്രമിക്കുകയും ചെയ്തു. അതേസമയം. ഗോസ്റ്റോമൽ വ്യോമതാവളത്തിന് നേരെയുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ സാധിച്ചെന്ന് യുക്രേനിയൻ സൈന്യം അവകാശപ്പെടുന്നു. യുക്രേനിയൻ തലസ്ഥാനമായ കീവിന്റെ വടക്കൻ ജില്ലയിൽ സ്ഫോടനങ്ങളും വെടിയൊച്ചകളും കേട്ടതായി വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തു.
advertisement
റഷ്യൻ സൈന്യം ആക്രമണം തുടങ്ങിയതോടെ കാൽനടയാത്രക്കാർ ഓടിരക്ഷപെടുകയായിരുന്നു. ഒബോലോൺസ്‌കി പ്രദേശത്ത് ചെറിയതോതിൽ വെടിയൊച്ചകളും സ്ഫോടനങ്ങളും കേട്ടു. റഷ്യൻ സൈന്യം ആദ്യമായി കീവിന്റെ പ്രാന്തപ്രദേശത്താണ് ആദ്യം എത്തിയത്, എന്നാൽ റഷ്യൻ കരസേനയും ബെലാറസിൽ നിന്ന് ഡൈനിപ്പർ നദിയുടെ പടിഞ്ഞാറൻ കരയിലേക്ക് മാറി. ഇതിനിടെ റഷ്യയുമായി ഒത്തുതീർപ്പിന് തയ്യാറാണെന്ന് യുക്രെയ്ൻ വ്യക്തമാക്കി. എന്നാൽ അതിന് സുരക്ഷാ ഉറപ്പ് ലഭിക്കണം. ”ഈ യുദ്ധം അവസാനിപ്പിക്കണം. ഈ ശത്രുത അവസാനിപ്പിക്കണം, യുക്രെയ്ൻ പുടിനുമായി ഒത്തുതീർപ്പിന് തയ്യാറാണ് ‘- യുക്രെയ്ൻ പ്രസിഡന്റിന്റെ ഉപദേശകൻ മിഖായേൽ പോഡോലിയാക് പ്രസ്താവനയിൽ പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
'വനിതാ ജീവനക്കാരെ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥർ ലൈംഗിക അടിമകളാക്കുന്നു'; വെളിപ്പെടുത്തലുമായി റഷ്യന്‍ മിലിട്ടറി ഡോക്ടര്‍
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement