'ഗാസാ നിവാസികൾ അവിടെ തന്നെ തുടരണം': ആവർത്തിച്ച് ഈജിപ്ത് പ്രസിഡന്റ്
- Published by:Vishnupriya S
- news18-malayalam
Last Updated:
ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫ അതിർത്തിയാണ് നിലവിൽ ഇസ്രായേൽ നിയന്ത്രണത്തിലല്ലാത്ത ഗാസയിലെ ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള ഏക പാത
ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം തുടരുന്ന സാഹചര്യത്തിൽ ഇനിയും സ്ഥിതിഗതികൾ രൂക്ഷമാകുമെന്ന ഭീതിയിൽ കഴിയുകയാണ് ഗാസയിലെ സാധാരണ ജനങ്ങൾ. ഗാസയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ സുരക്ഷിതമായി കടന്നുപോകാൻ ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോ വഴി അനുവദിക്കണമെന്ന് ആവശ്യത്തിൽ ഇവർ ഉറച്ചു നിൽക്കുകയാണ്. എന്നാൽ ഗാസ നിവാസികൾ അവരുടെ നാട്ടിൽ തന്നെ തുടരണമെന്ന് ആവർത്തിക്കുകയാണ് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി.
ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫ അതിർത്തി ആണ് നിലവിൽ ഇസ്രായേൽ നിയന്ത്രണത്തിലല്ലാത്ത ഗാസയിലെ ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള ഏക പാത. കൂടാതെ ഹമാസ് ആക്രമണത്തിന് 1,200 പേരുടെ ജീവനെടുത്തതിന്റെ പ്രതികാരമായി ഇന്ന് ഹമാസ് ഭരിക്കുന്ന ഗാസയ്ക്ക് മുൻപിൽ ഇസ്രായേൽ ബോംബേറും നടത്തിയിരുന്നു. എന്നാൽ ഈ ദുഷ്കരമായ സാഹചര്യത്തിൽ ഗാസയ്ക്ക് വേണ്ട വൈദ്യസഹായം ഉൾപ്പെടെയുള്ള എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ ഈജിപ്ത് പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചിരുന്നു.
advertisement
നിലവിൽ 2.4 ദശലക്ഷം ആളുകൾ വസിക്കുന്ന ചെറിയ തീരപ്രദേശത്ത് വെള്ളം, ഭക്ഷണം, വൈദ്യുതി വിതരണം എന്നിവ പൂർണ്ണമായും ഉപരോധിച്ചുകൊണ്ടുള്ള നിലപാടാണ് ഇസ്രായേൽ സ്വീകരിച്ചിരിക്കുന്നത്. ആറ് ദിവസത്തെ തുടർച്ചയായ ഇസ്രായേൽ വ്യോമ പീരങ്കി ആക്രമണങ്ങൾ മുഴുവൻ ജില്ലകളെയും അവശിഷ്ടങ്ങളാക്കി മാറ്റി കഴിഞ്ഞു. അതേസമയം ഹമാസിനും ഇസ്രയേലിനും ഇടയിലുള്ള പ്രധാന ഇടനിലക്കാരായാണ് ഈജിപ്ത് നിലകൊള്ളുന്നത്. ഗാസയിലേക്കുള്ള സഹായം എൽ അരിഷ് വിമാനത്താവളത്തിലേക്ക് അയക്കാൻ ഈജിപ്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
എങ്കിലും പലായനം ചെയ്യുന്ന പലസ്തീനികളെ തങ്ങളുടെ പ്രദേശത്തേക്ക് പ്രവേശിപ്പിക്കുന്ന ആശയത്തെ ഈജിപ്ത് ശക്തമായി എതിർക്കുന്നു. കൂടാതെ ഇസ്രായേലിന്റെ ബോംബാക്രമണത്തെ തുടർന്ന് മരണപ്പെടുകയോ അവരുടെ ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കലിനോ നിർബന്ധിതരായ പലസ്തീനികളുടെ കൂട്ട പലായനത്തിനെതിരെ ഭരണകൂടവുമായി ബന്ധപ്പെട്ട മാധ്യമങ്ങളും മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ഈജിപ്ത് നയതന്ത്രപരമായി പ്രശ്നം പരിഹരിക്കാനും ഇരു വിഭാഗങ്ങളോടും സംയമനം പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ രാജ്യത്തിന്റെ ദേശീയ സുരക്ഷ തന്റെ “പ്രാഥമിക ഉത്തരവാദിത്തം” ആണെന്നും ഈജിപ്ത് പ്രസിഡന്റ് വ്യക്തമാക്കി.
advertisement
ഈജിപ്തിലേക്ക് വന്ന നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഒമ്പത് ദശലക്ഷം അതിഥികൾക്ക് സുരക്ഷയും സംരക്ഷണവും നൽകി തങ്ങൾ ഇതിനകം ആതിഥേയത്വം വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഗാസക്കാരുടെ കാര്യം ഇതിൽ നിന്നും വ്യത്യസ്തമാണെന്നും ഇവരെ മാത്രം ഒഴിപ്പിക്കുന്നത് പലസ്തീനികളെ തള്ളിക്കളയുന്നു എന്നതിലേയ്ക്ക് നയിക്കും എന്നും അൽ സിസി ചൂണ്ടിക്കാട്ടി. അതേസമയം ആറ് വർഷത്തെ യുദ്ധത്തിന് ശേഷം 1979- ൽ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ ആദ്യത്തെ അറബ് രാഷ്ട്രമാണ് ഈജിപ്ത്. 1973- ൽ ആണ് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 14, 2023 6:32 PM IST