പുരുഷന്മാരായ ഇസ്രയേലി ബന്ദികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സ്വന്തം അംഗങ്ങളെ ഹമാസ് കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്
- Published by:Sneha Reghu
- news18-malayalam
Last Updated:
2012നും 2019നും ഇടയില്‍ ചില രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വവര്‍ഗാനുരാഗികളായ അംഗങ്ങള്‍ക്കെതിരേ ഹമാസ് നടപടി സ്വീകരിച്ചിരുന്നു
പലസ്തീനിലെ ഭീകര സംഘടനയായ ഹമാസ് സ്വവര്‍ഗാനുരാഗികളായ സ്വന്തം അംഗങ്ങളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട്. ഹമാസിന്റെ തടവിലായിരുന്ന പുരുഷന്മാരായ ഇസ്രയേലി ബന്ദികളെ ഹമാസ് ഭീകരര്‍ ബലാത്സംഗം ചെയ്തതായും ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് ലഭ്യമായ രഹസ്യ രേഖകള്‍ വെളിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹമാസിന്റെ 'ധാര്‍മിക പരിശോധനകളില്‍' 94 ഭീകരര്‍ പരാജയപ്പെട്ടതായും രേഖകളില്‍ പറയുന്നുണ്ട്. സ്വവര്‍ഗ ബന്ധത്തില്‍ ഏര്‍പ്പെടുക, നിയമപരമായ ബന്ധമില്ലാത്ത സ്ത്രീകളുമായി പ്രണയത്തിലാകുക, കുട്ടികളെ ബലാത്സംഗം ചെയ്യുക, ഗുദ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നിവയെല്ലാം അവർ ചെയ്ത ''കുറ്റകൃത്യങ്ങളില്‍'' ഉള്‍പ്പെടുന്നു.
പലസ്തീനില്‍ സ്വവർഗ ലൈംഗികബന്ധം നിയമവിരുദ്ധമാണ്. തടവും വധശിക്ഷയും വരെ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റകൃത്യമാണ്. 2012നും 2019നും ഇടയില്‍ ചില രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വവര്‍ഗാനുരാഗികളായ അംഗങ്ങള്‍ക്കെതിരേ ഹമാസ് നടപടി സ്വീകരിച്ചിരുന്നു.
''അയാള്‍ക്ക് ഫെയ്‌സ്ബുക്കില്‍ പ്രണയബന്ധങ്ങളുണ്ട്. അവന്‍ ഒരിക്കലും പ്രാര്‍ത്ഥിക്കുന്നത് കാണുന്നില്ല. പെരുമാറ്റത്തിലും ധാര്‍മികപരമായും അവനില്‍ ചില മാറ്റങ്ങളുണ്ട്,'' രഹസ്യരേഖയില്‍ ഒരു ഹമാസ് അംഗത്തിനെതിരായ ആരോപണമാണിത്.
''അവന്‍ എപ്പോഴും ദൈവത്തെ ശപിക്കുന്നു. ഒരു കൊച്ചുകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും വിവരം ലഭിച്ചു,'' എന്ന് മറ്റൊരാളെക്കുറിച്ചും ആരോപണം ഉന്നയിക്കുന്നു.
advertisement
എന്നാല്‍, സ്വവര്‍ഗ ബന്ധത്തിന്റെ പേരില്‍ ഹമാസ് സ്വന്തം അംഗങ്ങളിലൊരാളെ വധശിക്ഷയ്ക്ക് വിധിച്ചതായുള്ള ആദ്യത്തെ റിപ്പോര്‍ട്ട് അല്ല ഇത്. 2016ല്‍ ഉന്നത ഹമാസ് കമാന്‍ഡറായ മഹ്‌മൂദ് എഷ്താവിയെ ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഹമാസ് വെടിവെച്ച് കൊന്നിരുന്നു. ഇയാള്‍ ഒരു ഇസ്രയേലി ചാരനാണെന്നും ഹമാസ് ആരോപിച്ചിരുന്നു.
വധശിക്ഷയ്ക്ക് മുമ്പ് ഒരു വര്‍ഷത്തോളും എഷ്താവിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നും ചില രേഖകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എഷ്താവിയെ ഒരു വര്‍ഷത്തോളും ജയിലില്‍ അടച്ചിടുകയും കൈകാലുകളില്‍ കെട്ടിത്തൂക്കി മണിക്കൂറുകളോളം പീഡിനത്തിന് ഇരയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ ഇസ്രയേലി പുരുഷന്മാരെ ബലാത്സംഗം ചെയ്തതായും ഇസ്രയേലി സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വന്തം സംഘടനയ്ക്കുള്ളിലുള്ളവര്‍ പോലും ഹമാസിന്റെ തീവ്രവാദ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടാത്തവര്‍, അത് സ്ത്രീകളായാലും പത്രപ്രവര്‍ത്തകരായാലും ആക്ടിവിസ്റ്റുകളായാലും ന്യൂനപക്ഷ വിഭാഗങ്ങളായാലും പീഡനമോ തടവോ വധശിക്ഷയോ നേരിടേണ്ടി വരുമെന്ന് ഇസ്രയേലി ആക്ടിവിസ്റ്റായ ഈവ് ഹാരോ പറഞ്ഞതായി ദി പോസ്റ്റിന്റെ റിപ്പോര്‍ട്ടിലും പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
February 08, 2025 8:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പുരുഷന്മാരായ ഇസ്രയേലി ബന്ദികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സ്വന്തം അംഗങ്ങളെ ഹമാസ് കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്