advertisement

ഗാസയില്‍ ബന്ദികളാക്കപ്പെട്ടവരുടെ മരണം ഇസ്രായേലിലെ മെഡിക്കല്‍ സംഘം സ്ഥിരീകരിക്കുന്നത് എങ്ങനെ?

Last Updated:

ഗാസയിൽ ബന്ദികളാക്കിയ ഒരാൾ മരിച്ചോ എന്ന് സ്ഥിരീകരിക്കാൻ സംഘർഷം തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ മെഡിക്കൽ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു

കൊല്ലപ്പെട്ട ബന്ദി ഇൻബാർ ഹൈമാൻ
കൊല്ലപ്പെട്ട ബന്ദി ഇൻബാർ ഹൈമാൻ
ഹമാസ്-ഇസ്രായേൽ സംഘർഷം മൂന്നാം മാസത്തിലേക്ക് കടക്കുകയാണ്. സംഘർഷം ആരംഭിച്ച ഉടനെ ഇസ്രായേൽ പൗരന്മാരായ ഒട്ടേറെപ്പേരെ ഹമാസ് ഭീകകർ ഗാസയിൽ ബന്ദികളാക്കിയിരുന്നു. സംഘർഷം തുടങ്ങി ഉടനെ തന്നെ ഇസ്രായേലിന്റെ നേതൃത്വത്തിൽ മെഡിക്കൽ വിദഗ്ധരുടെ ഒരു രഹസ്യ സംഘത്തിന് രൂപം നൽകിയിരുന്നു. ഇവർ യുദ്ധമുഖത്ത് ഇറങ്ങി കർമനിരതരായി. ഗാസയിൽ ബന്ദികളാക്കിയ ഒരാൾ മരിച്ചോ എന്ന് സ്ഥിരീകരിക്കാൻ സംഘർഷം തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ ഇവരെ ചുമതലപ്പെടുത്തി.
ഇസ്രായേലിന് നേരെ ഒക്ടോബർ ഏഴിന് നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് 240 പേരെയാണ് ഹമാസ് ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയത്. നവംബറിൽ ഇവരിൽ 105 പേരെ ഹമാസ് വിട്ടയച്ചുവെങ്കിലും നിലവിൽ 128 ഓളം പേർ ഗാസയിൽ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 21 ബന്ദികളുടെ മരണം ഇസ്രായേൽ സേന സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ശേഷിക്കുന്നവരുടെ വിധിയെന്താകുമെന്നത് സംബന്ധിച്ച് യാതൊരുവിധ സൂചനകളുമില്ല.
ഷെയർ സെഡെക് മെഡിക്കൽ സെന്ററിന്റെ ഡയറക്ടർ ജനറലായ പ്രൊഫ. ഓഫർ മെറിനും മറ്റ് രണ്ടുപേരുമാണ് ഇസ്രായേലിന്റെ ഈ വിദഗ്ധ മെഡിക്കൽ സംഘത്തിലുള്ളത്. ഹമാസ് തട്ടിക്കൊണ്ടുപോയ ഒരു വ്യക്തി നിലവിൽ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാൻ അവിടെനിന്ന് ലഭിച്ച ദൃശ്യങ്ങളും മറ്റ് രഹസ്യ വിവരങ്ങളും ഉപയോഗിക്കുന്നതിന് ഒരു പ്രോട്ടോക്കോൾ വികസിപ്പിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ദ ടൈംസ് ഓഫ് ഇസ്രായേലിന് നൽകിയ അഭിമുഖത്തിൽ ഡോ. ഓഫർ വിശദീകരിച്ചു. ഈ മെഡിക്കൽ സംഘം ഒരു തീരുമാനത്തിലെത്തുന്നതിന് ഒരു വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് തങ്ങളുടെ കണ്ടെത്തലുകൾ ഇസ്രായേൽ സൈന്യത്തിന് നൽകും. ശേഷം, സൈന്യമാണ് അയാൾ മരിച്ചുവെന്ന് പ്രഖ്യാപിക്കുക.
advertisement
ബന്ദികളാക്കപ്പെട്ടവരുടെ മരണം സംബന്ധിച്ച് സുരക്ഷാ ഏജൻസികൾ നൽകിയ രഹസ്യവിവരങ്ങൾ പരിശോധിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ ഈ മെഡിക്കൽ സംഘം ഒന്നിച്ചുചേരും. മരണം സ്ഥിരീകരിക്കുന്നതിന് ലഭിക്കുന്ന വിശ്വസനീയ വിവരങ്ങൾ ശേഖരിച്ച് കൃത്യമായ അവലോകനം നടത്തിയശേഷം മൂവരും ഒന്നിച്ചാണ് മരിച്ചോ ഇല്ലയോ എന്ന കാര്യം സ്ഥിരീകരിക്കുക.
ഈ സംഘത്തിൽ ചേരാൻ താങ്കളെ പ്രേരിപ്പിച്ച ഘടകമെന്താണെന്ന ചോദ്യത്തോടും ഡോ. ഓഫർ പ്രതികരിച്ചു. ''പ്രിയപ്പെട്ടയാൾ ജീവിച്ചിരിപ്പുണ്ടോ അല്ലെങ്കിൽ മുറിവേറ്റിട്ടുണ്ടോ, സുഖമായിരിക്കുന്നുവോ എന്നറിയാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഇത് ദുഃഖകരമായ സാഹചര്യമാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവർക്കുമറിയാം. ആരെങ്കിലും മരിച്ചുവെന്ന് ഞങ്ങൾക്ക് ഉറപ്പായ വിവരം ലഭിച്ചാൽ അത് അവരുടെ ബന്ധുക്കളോട് പറയുന്നതിലൂടെ ആ കുടുംബത്തിന് നല്ലൊരു കാര്യം ചെയതുപോലെയാണെ് കരുതുന്നത്'' ഡോ. ഓഫർ പറഞ്ഞു.
advertisement
ഗാസയിലേക്ക് ഹമാസ് തട്ടിക്കൊണ്ടുപോയ ആളുകളെ ഒന്നുകിൽ അവർ ഉപദ്രവിച്ചിട്ടുണ്ടാകില്ല. അല്ലെങ്കിൽ അവരെ പരിക്കേൽപ്പിക്കും. ചിലർ ഇതിനകം മരിച്ചു കാണുമെന്നും തങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ''ഇസ്രായേലിൽ നിന്നുള്ള വീഡിയോകൾ, ഗ്രാമങ്ങളിൽനിന്നും കൃഷിയിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ നിന്ന് ലഭ്യമായ ദൃശ്യങ്ങൾ തുടങ്ങിയവ ഉപയോഗിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നത്. ഇതിന് പുറമെ ഇസ്രായേലിന്റെ പുറത്തുനിന്നുള്ള രഹസ്യാന്വേഷണ വിവരങ്ങളും ഉപയോഗപ്പെടുത്തും. ഗാസയിലെ ഓരോ ആളുകളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നതിന് ഇസ്രായേൽ വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ഓരോ വിവരങ്ങളും ലഭ്യമാകുന്ന മുറയ്ക്ക് ഞങ്ങൾ അത് വിശകലനം ചെയ്യും,'' അദ്ദേഹം കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ഗാസയില്‍ ബന്ദികളാക്കപ്പെട്ടവരുടെ മരണം ഇസ്രായേലിലെ മെഡിക്കല്‍ സംഘം സ്ഥിരീകരിക്കുന്നത് എങ്ങനെ?
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement