വാക്കുതർക്കത്തിനിടെ ഭാര്യയുടെ കൃത്രിമ സിലിക്കൺ സ്തനം കത്തികൊണ്ട് കീറി പുറത്തെറിഞ്ഞ് ഭർ‌ത്താവ്

Last Updated:

ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നടത്തി, സിലിക്കൺ സ്തനം പുനഃസ്ഥാപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

(Screenshot - Instagram/pmdfoficial)
(Screenshot - Instagram/pmdfoficial)
വഴക്കിനിടെ അടുക്കളയിലെ കത്തികൊണ്ട് ഭാര്യയുടെ കൃത്രിമ സിലിക്കൺ സ്തനം കീറിയെടുത്ത് ജനാലയിലൂടെ പുറത്തെറിഞ്ഞ ഭർത്താവ് പിടിയില്‍. അടുത്തിടെയാണ് ഭാര്യ ശസ്ത്രക്രിയക്ക് വിധേയയായതും സിലിക്കൺ സ്തനം വച്ച് പിടിപ്പിച്ചതും. ഭാര്യക്രൂരമായ മർദനത്തിന് ഇരയായെന്നും തലയിലും വയറ്റിലും മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. ബ്രസീലീന്റെ തലസ്ഥാനമായ ബ്രസീലിയയിലാണ് സംഭവം.
പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 31ന് രാവിലെയാണ് സംഭവം നടന്നതെന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു. വഴക്കിനൊടുവിൽ ഭാര്യയെ ശാരീരികമായി ആക്രമിക്കുകയും കത്തികൊണ്ട് സ്തനം കീറിയെടുത്ത് ജനാലയിലൂടെ പുറത്തേക്ക് എറിയുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കീറിയെറിഞ്ഞ സിലിക്കൺ സ്തനം കണ്ടെടുക്കുകയും യുവതിയെ ഉടനടി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നടത്തി, സിലിക്കൺ സ്തനം പുനഃസ്ഥാപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്തനം കീറി പുറത്തെടുക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും അടുക്കളയിൽ നിന്ന് കണ്ടെത്തി.
advertisement
പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് (പിഎംഡിഎഫ്) ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ഗാർഹിക പീഡനത്തിനും ആക്രമണത്തിനും പിടിയിലായ പ്രതി ഇപ്പോഴും കസ്റ്റഡിയിലാണ്. എന്നാൽ ദമ്പതികൾക്കിടയിൽ‌ വാക്കുതർക്കത്തിന് കാരണമെന്തെെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ബ്രസീലിൽ‌ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നുവെന്ന ആശങ്കകൾക്കിടെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
advertisement
2024 ജൂലൈയിൽ പുറത്തിറങ്ങിയ ബ്രസീലിയൻ ഫോറം ഓൺ പബ്ലിക് സേഫ്റ്റിയുടെ ഡാറ്റ, രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതിന്റെ ഭയാനകമായ ചിത്രം വരച്ചുകാട്ടുന്നു. കഴിഞ്ഞ വർഷം 83,988 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ വെളിപ്പെടുത്തി. അതായത് ഓരോ ആറ് മിനിറ്റിലും ഒന്ന് എന്ന നിരക്കിൽ. ഇത് 2023 നെ അപേക്ഷിച്ച് 6.5 ശതമാനം കൂടുതലാണ്. ലൈംഗിക പീഡന കേസുകൾ ഏകദേശം 49 ശതമാനം വർധിച്ചു.
advertisement
കോവിഡ്-19ന്റെ നീണ്ടുനിൽക്കുന്ന പ്രത്യാഘാതങ്ങൾ സംഘർഷങ്ങൾ കൂടുതൽ വഷളാക്കിയിരിക്കാമെന്നും ഫോറത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സമീറ ബ്യൂണോ അഭിപ്രായപ്പെട്ടു. "2021 മുതൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കണക്കുകൾ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്, കൂടാതെ അവ പകർച്ചവ്യാധിക്ക് മുമ്പുള്ള കാലഘട്ടത്തേക്കാൾ വളരെ കൂടുതലാണ്," സമീറ ബ്യൂണോയെ ഉദ്ധരിച്ച്  ദ ഗാര്‍ഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
Summary: Man arrested after cutting out wife's breast implant with a kitchen knife during fight in Brazil.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
വാക്കുതർക്കത്തിനിടെ ഭാര്യയുടെ കൃത്രിമ സിലിക്കൺ സ്തനം കത്തികൊണ്ട് കീറി പുറത്തെറിഞ്ഞ് ഭർ‌ത്താവ്
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement