ആഗോള ബഹിഷ്കരണം മറികടക്കാൻ 24.5 മില്യൺ ഡോളർ പദ്ധതിയുമായി ഇസ്രായേൽ

Last Updated:

ആകെ അനുവദിച്ച ഫണ്ടിൽ ഇന്നൊവേഷൻ മന്ത്രാലയത്തിന് 13.6 മില്യൺ ഡോളറാണ് ലഭിക്കുക

രാജ്യത്തിന്റെ അക്കാദമിക മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നില നിൽക്കുന്ന ബഹിഷ്കരണത്തെ മറികടക്കുന്നതിനായി 24.5 മില്യൺ അമേരിക്കൻ ഡോളർ അനുവദിച്ച് ഇസ്രായേൽ. ശാസ്ത്ര വിഷയങ്ങളിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയും ഗവേഷകരെ രാജ്യത്തിന്റെ അക്കാദമിക മേഖലയിലേക്ക് ആകർഷിക്കുകയുമാണ് പുതിയ പദ്ധതിയുടെ ഉദ്ദേശം.
ആകെ അനുവദിച്ച ഫണ്ടിൽ ഇന്നൊവേഷൻ മന്ത്രാലയത്തിന് 13.6 മില്യൺ ഡോളറാണ് ലഭിക്കുക. ഇതിൽ ഭൂരിഭാഗവും ദ്വിരാഷ്ട്ര ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ബാക്കി തുക അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി നീക്കി വയ്ക്കും. വിദ്യാഭാസ ഗവേഷണ മന്ത്രാലയത്തിന് 8.9 മില്യൺ ഡോളർ ലഭിക്കും.
അന്താരാഷ്ട്രവൽക്കരണം പ്രോത്സാഹിപ്പിക്കുകയും വിദേശത്തെ പ്രമുഖ സ്ഥാപനങ്ങളുമായി ഇസ്രായേലിലെ ഗവേഷണ സ്ഥാപനങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുക വഴി ഇസ്രായേലിലെ അക്കാദമിക് സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ധനസഹായം വർധിപ്പിക്കുകയും ഇസ്രായേലിലേക്ക് ഗവേഷകരെയും വിദ്യാർത്ഥികളെയും ആകർഷിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
advertisement
വിദേശ സ്ഥാപനങ്ങളുടെ മാനേജ്‌മെൻ്റുകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക വഴി വിദ്യാർത്ഥികൾക്കായി പൊതുവായ കോഴ്‌സുകൾ നടപ്പിലാക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.
Summary: Israel's Ministerial Committee for Innovation, Science, and Technology sanctioned the allocation of 90 million Shekels (equivalent to 24.5 million USD) to combat the academic boycott against Israel. The initiative, titled "Enhancing international scientific collaborations and attracting researchers to academia and industry," aims to bolster such partnerships and attract talent to academia and industry sectors
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ആഗോള ബഹിഷ്കരണം മറികടക്കാൻ 24.5 മില്യൺ ഡോളർ പദ്ധതിയുമായി ഇസ്രായേൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement