ഇന്ത്യ - മാലിദീപ് ബന്ധം വഷളാകുന്നതിനിടെ ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് ഇസ്രായേൽ
- Published by:Sarika KP
- news18-malayalam
Last Updated:
പോസ്റ്റിൽ ലക്ഷദ്വീപിലെ അതിമനോഹരമായ ബീച്ചുകളുടെയും സമുദ്രജീവികളുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിക്കെരായ അധിക്ഷേപകരമായ പരാമർശത്തെ തുടർന്ന് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്. ഇതിനിടെ ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇസ്രായേൽ. കേന്ദ്രസർക്കാരുമായി ചേർന്ന് കടൽ ജലശുദ്ധീകരണ പദ്ധതി ആരംഭിക്കാൻ ഒരുങ്ങുകയാണെന്നും ഇന്ത്യയിലെ ഇസ്രായേൽ എംബസി എക്‌സിലൂടെ വ്യക്തമാക്കി
"'കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന പ്രകാരം കടൽ വെള്ളത്തിൽ നിന്ന് ഉപ്പ് വേർതിരിക്കുന്ന പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം ഞങ്ങൾ ലക്ഷദ്വീപിൽ ഉണ്ടായിരുന്നു. നാളെ മുതൽ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇസ്രായേൽ തയ്യാറാണ്. ലക്ഷദ്വീപിന്റെ അതിമനോഹരമായ വെള്ളത്തിനടിയിലെ സൗന്ദര്യം കാണാത്തവർക്കായി, ഇതാ ഈ ദ്വീപിന്റെ വശ്യതിയിലേക്ക് ആകർഷിക്കുന്ന ചില ചിത്രങ്ങൾ" എന്നാണ് ഇസ്രായേൽ എംബസിയുടെ കുറിപ്പ്. ഈ പോസ്റ്റിൽ ലക്ഷദ്വീപിലെ അതിമനോഹരമായ ബീച്ചുകളുടെയും സമുദ്രജീവികളുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
We were in #Lakshadweep last year upon the federal government's request to initiate the desalination program.
Israel is ready to commence working on this project tomorrow.
For those who are yet to witness the pristine and majestic underwater beauty of #lakshadweepislands, here… pic.twitter.com/bmfDWdFMEq
— Israel in India (@IsraelinIndia) January 8, 2024
advertisement
അതേസമയം ഇന്ത്യയിലെ മാലിദ്വീപ് പ്രതിനിധിയെ തിങ്കളാഴ്ച വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ച് മാലദ്വീപിലെ നിരവധി മന്ത്രിമാർ മോദിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. മോദിയുടെ പോസ്റ്റിനെതിരെയുള്ള വിമർശനത്തെ തുടർന്ന് മാലിദ്വീപ് സർക്കാർ മൂന്ന് ഉപമന്ത്രിമാരെ ഞായറാഴ്ച സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. "വിദേശ നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളെക്കുറിച്ച് സർക്കാരിന് അറിയാമെന്നും വ്യക്തിപരമായ കാഴ്ചപ്പാടുകൾ രാജ്യത്തിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ല " എന്നും മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
advertisement
കണക്കുകൾ പ്രകാരം, കഴിഞ്ഞ വര്‍ഷം മാലിദ്വീപ് സന്ദര്‍ശിച്ച വിനോദസഞ്ചാരികളില്‍ അധികവും ഇന്ത്യക്കാരെന്ന് വിലയിരുത്തൽ. മാലിദ്വീപിലെ വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് 2023 ഡിസംബര്‍ വരെ രാജ്യം സന്ദര്‍ശിച്ച വിനോദസഞ്ചാരികളില്‍ മുന്നില്‍ ഇന്ത്യക്കാരെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 2,09,198 ലക്ഷം ഇന്ത്യക്കാരാണ് കഴിഞ്ഞ വര്‍ഷം മാലിദ്വീപ് സന്ദര്‍ശിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി മാലിദ്വീപ് മാറിയിരുന്നുവെന്നും വിമാനയാത്രക്കാരുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 11, 2024 7:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇന്ത്യ - മാലിദീപ് ബന്ധം വഷളാകുന്നതിനിടെ ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് ഇസ്രായേൽ








