കഴുത്തറ്റം വെള്ളത്തിൽ നിന്ന് പ്രളയ റിപ്പോർട്ടിങ്; പാകിസ്ഥാനിൽ മാധ്യമപ്രവർത്തകൻ ഒലിച്ചുപോയി

Last Updated:

പാക്കിസ്ഥാനിൽ ജൂൺ 26 മുതൽ തുടർച്ചയായി പെയ്യുന്ന മഴയിലും വെള്ളപ്പോക്കത്തിലും 116 പേർ മരിക്കുകയും 250 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്

Photo: Screen grab
Photo: Screen grab
പാകിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം നാശം വിതയ്ക്കുന്നതിനിടെ, റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപം തത്സമയ സംപ്രേക്ഷണത്തിനിടെ ഒരു മാധ്യമപ്രവർത്തകൻ വെള്ളപ്പാച്ചിലില്‍ ശക്തമായ ഒഴുക്കിൽപ്പെട്ടു മരിച്ചു.
കഴുത്തറ്റം വെള്ളത്തില്‍ കൈയില്‍ മൈക്രോഫോണുമായി നില്‍ക്കുന്ന റിപ്പോര്‍ട്ടര്‍ ലൈവ് കവറേജ് നല്‍കുന്നതിനിടെയാണ് വെള്ളത്തിന്റെ ശക്തി വര്‍ദ്ധിച്ചുവരുന്നത്.
അലി മൂസ റാസ എന്ന മാധ്യമ പ്രവര്‍ത്തകനാണ് റിപ്പോര്‍ട്ടിങ്ങിനിടെ ഒലിച്ച് പോയത്. കഴുത്തറ്റം വെള്ളത്തില്‍ കൈയില്‍ മൈക്രോഫോണുമായി നില്‍ക്കുന്ന റിപ്പോര്‍ട്ടര്‍ ലൈവ് കവറേജ് നല്‍കുന്നതിനിടെയാണ് വെള്ളത്തിന്റെ ശക്തി വര്‍ദ്ധിച്ചുവരുന്നത്.
അല്‍ അറബിയ ഇംഗ്ലീഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍, ഒഴുക്കില്‍പ്പെട്ട് മൈക്ക് പിടിച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ തലയും കൈയും മാത്രമാകുന്നത് വീഡിയോയിൽ കാണാം.
ശക്തമായ വെള്ളപ്പൊക്കത്തില്‍ കഴുത്തറ്റം വെള്ളത്തില്‍ നിന്ന് സാഹസികമായി റിപ്പോര്‍ട്ടിങ്ങിന് മുതിര്‍ന്നതാണ് അപകടകാരണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
advertisement
പാക്കിസ്ഥാനിൽ ജൂൺ 26 മുതൽ തുടർച്ചയായി പെയ്യുന്ന മഴയിലും വെള്ളപ്പോക്കത്തിലും 116 പേർ മരിക്കുകയും 250 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത് - 44, തൊട്ടുപിന്നാലെ ഖൈബർ പഖ്തുൻഖ്വയിൽ 37, സിന്ധിൽ 18, ബലൂചിസ്ഥാനിൽ 19. കൂടാതെ, പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ (പിഒകെ) ഒരു മരണവും അഞ്ച് പേർക്ക് പരിക്കേറ്റു.
മലയാളം വാർത്തകൾ/ വാർത്ത/World/
കഴുത്തറ്റം വെള്ളത്തിൽ നിന്ന് പ്രളയ റിപ്പോർട്ടിങ്; പാകിസ്ഥാനിൽ മാധ്യമപ്രവർത്തകൻ ഒലിച്ചുപോയി
Next Article
advertisement
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
  • 20കാരനായ സായ് അഭ്യങ്കറിന് ബൾ‌ട്ടി എന്ന ചിത്രത്തിൽ 2 കോടി രൂപ പ്രതിഫലം ലഭിച്ചു.

  • സായിക്ക് മലയാള സിനിമയിലെ സംഗീത സംവിധായകനായുള്ള ഏറ്റവും ഉയർന്ന പ്രതിഫലമാണ് ലഭിച്ചത്.

  • സായിയുടെ സംഗീത ആൽബങ്ങൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ തരംഗമായി മാറിയിട്ടുണ്ട്.

View All
advertisement