വിദേശകാര്യമന്ത്രി ജയശങ്കറിനെ ആക്രമിക്കാന്‍ ലണ്ടനിൽ ഖലിസ്ഥാന്‍വാദികളുടെ ശ്രമം; ഇന്ത്യന്‍ പതാക കീറിയെറിഞ്ഞു
- Published by:Rajesh V
- news18-malayalam
Last Updated:
ഖലിസ്ഥാൻവാദികളുടെ പ്രതിഷേധത്തിന്റെയും ആക്രമണശ്രമത്തിന്റെയും വിഡിയോ പുറത്തുവന്നു
ലണ്ടൻ: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനുനേരെ ലണ്ടനിൽ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമം. ഒരു പരിപാടിയിൽ പങ്കെടുത്തുശേഷം കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്കു പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു തടഞ്ഞു. ലണ്ടൻ പൊലീസ് നോക്കിനിൽക്കെ, ജയശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്ഥാനികളാണ് പതാകയേന്തി മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്.
ജയശങ്കർ കാറിൽ കയറാൻ എത്തിയതോടെ ഇന്ത്യയുടെ ദേശീയപതാക കീറി പ്രതിഷേധക്കാരിലൊരാൾ പാഞ്ഞുവന്നു. ആക്രമിക്കാൻ ഓടിയെത്തിയ ആളെ കീഴ്പെടുത്തുന്നതിനു പകരം ശാന്തനാക്കി പറഞ്ഞയയ്ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. ഏതാനും നിമിഷത്തിനു ശേഷം മന്ത്രിയുടെ വാഹനവ്യൂഹം മുന്നോട്ടുപോയി.
🚨 : Khalistani goons attempt to heckle India’s External Affairs Minister @DrSJaishankar in London while he was leaving in a car. A man can be seen trying to run towards him, tearing the Indian national flag in front of cops. Police seem helpless, as if ordered to not act. pic.twitter.com/zSYrqDgBRx
— THE SQUADRON (@THE_SQUADR0N) March 5, 2025
advertisement
കേന്ദ്രമന്ത്രിക്കു നേരെയുണ്ടായ ആക്രമണശ്രമത്തിൽ ഇന്ത്യ ആശങ്കയിലാണ്. ഖലിസ്ഥാൻവാദികളുടെ പ്രതിഷേധത്തിന്റെയും ആക്രമണശ്രമത്തിന്റെയും വിഡിയോ പുറത്തുവന്നു. ഇത്രയും ഗുരുതര സാഹചര്യമുണ്ടായിട്ടും ലണ്ടൻ പൊലീസ് നിസ്സംഗരായി നിന്നെന്ന് വിമർശനമുയർന്നിട്ടുണ്ട്.
#WATCH | London, UK | Pro-Khalistan supporters staged a protest outside the venue where EAM Dr S Jaishankar participated in a discussion held by Chatham House pic.twitter.com/ISVMZa3DdT
— ANI (@ANI) March 6, 2025
advertisement
നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാർച്ച് 4 മുതൽ 9 വരെ യുകെയിൽ ഔദ്യോഗിക പരിപാടികൾക്ക് എത്തിയതാണു ജയശങ്കർ. യുകെയിൽനിന്നു അദ്ദേഹം അയർലൻഡിലേക്ക് പോകും.
Summary: Khalistani extremists on Thursday attempted to heckle and attack External Affairs Minister (EAM) S Jaishankar as he was leaving in a car after attending an event in London.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 06, 2025 9:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
വിദേശകാര്യമന്ത്രി ജയശങ്കറിനെ ആക്രമിക്കാന്‍ ലണ്ടനിൽ ഖലിസ്ഥാന്‍വാദികളുടെ ശ്രമം; ഇന്ത്യന്‍ പതാക കീറിയെറിഞ്ഞു