Toxic Fumes | മുറി ചൂടാക്കാന്‍ കല്‍ക്കരി കത്തിച്ചു; വിഷപ്പുക ശ്വസിച്ച് അമ്മയും മൂന്ന് കുട്ടികളും മരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രാത്രിയില്‍ തങ്ങളുടെ മുറി ചൂടാക്കാന്‍ കുടുംബം കല്‍ക്കരി ഉപയോഗിച്ചപ്പോഴാണ് അപകടം ഉണ്ടായത്.
മുറി ചൂടാക്കാന്‍ കല്‍ക്കരി കത്തിച്ചതിനെ തുടര്‍ന്ന് ഉണ്ടായ വിഷപ്പുക(Toxic Fumes) ശ്വസിച്ച് അമ്മയും മൂന്നു കുട്ടികളും മരിച്ചു(Death). ലെബനിലെ ഖരയാബിലാണ് സംഭവം. രാത്രിയില്‍ തങ്ങളുടെ മുറി ചൂടാക്കാന്‍ കുടുംബം കല്‍ക്കരി ഉപയോഗിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ഉറക്കത്തിലായിരുന്നു മരണം സംഭവിച്ചത്.
രക്ഷപ്പെട്ട പിതാവ് മഹേര്‍ അല്‍-അബ്ദല്ല ഭാര്യയുടേയും മൂന്ന് കുട്ടികളുടെയും അവസാന ചടങ്ങില്‍ പങ്കെടുത്ത് പൊട്ടിക്കരയുകയായിരുന്നു അദ്ദേഹം. അമ്മയ്ക്ക് 31 -ഉം, മക്കള്‍ക്ക് എട്ട്, ഏഴ്, നാല് എന്നിങ്ങനെയായിരുന്നു പ്രായം.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലുപേരും മരിച്ചതായി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയതായി റെസാല ഹെല്‍ത്ത് ആംബുലന്‍സ് അസോസിയേഷന്റെ ഉദ്യോഗസ്ഥനായ യൂസഫ് അല്‍-ദോര്‍ പറഞ്ഞു.
വീടിനുള്ളില്‍ കല്‍ക്കരി കത്തിക്കുന്നത് 'ബെന്‍സീന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, ഫോര്‍മാല്‍ഡിഹൈഡ്, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ എന്നിങ്ങനെ നിരവധി ദോഷകരമായ രാസവസ്തുക്കള്‍ വായുവില്‍ കലരുന്നതിന് കാരണമാകുന്നതായി യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അഭിപ്രായപ്പെട്ടു.
advertisement
Newborn found | വിമാനത്തിലെ ശുചിമുറിയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍; യുവതി അറസ്റ്റില്‍
ന്യൂഡല്‍ഹി: വിമാനത്തിലെ ശുചിമുറിയില്‍ ഉണ്ടായിരുന്ന ചവറ്റുകുട്ടയല്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രക്തത്തില്‍ കുതിര്‍ന്ന ടോയ്ലറ്റ് പേപ്പറില്‍ പൊതിഞ്ഞ നിലയിലാണ് ശിശുവിനെ (New Born Baby) കണ്ടെത്തിയത്.
ജനുവരി ഒന്നിന് സര്‍ സീവൂസാഗൂര്‍ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ എയര്‍ മൗറീഷ്യസ് വിമാനത്തില്‍ നിന്നാണ് കുഞ്ഞിനെ കിട്ടിയത്. പതിവ് കസ്റ്റംസ് പരിശോധനയ്ക്കായി വിമാനം സ്‌ക്രീന്‍ ചെയ്തപ്പോഴാണ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കുട്ടിയെ കണ്ടെത്തിയത്. രക്തം പുരണ്ട ടോയ്ലറ്റ് പേപ്പര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്.
advertisement
ഉടനെ തന്നെ കുഞ്ഞിനെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് സുഖമായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സംഭവുമായി ബന്ധപ്പെട്ട് മഡഗാസ്‌കറില്‍ നിന്നുള്ള 20 കാരിയെ അറസ്റ്റ് ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തില്‍ നിന്ന് കണ്ടെത്തിയ ആണ്‍കുഞ്ഞ് തന്റേതല്ലെന്ന് യുവതി ആദ്യം പറഞ്ഞെങ്കിലും വൈദ്യ പരിശോധനയില്‍ സ്ത്രീ പ്രസവിച്ച കുട്ടിയാണെന്ന് വ്യക്തമായി. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 04, 2022 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Toxic Fumes | മുറി ചൂടാക്കാന്‍ കല്‍ക്കരി കത്തിച്ചു; വിഷപ്പുക ശ്വസിച്ച് അമ്മയും മൂന്ന് കുട്ടികളും മരിച്ചു