ന്യൂസിലാൻഡ് വെടിവെപ്പ്: മരിച്ചവരിൽ മലയാളിയും

Last Updated:

ഇന്ത്യൻ സമയം ഇന്ന് വൈകിട്ടോടെയാണ് ആൻസിയുടെ മരണം സ്ഥിരീകരിച്ചത്

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലാൻഡ് വെടിവെപ്പിൽ മലയാളി യുവതി മരിച്ചുവെന്ന് സ്ഥിരീകിച്ചു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ആൻസി അലി ബാവയാണ് കൊല്ലപ്പെട്ടത്. ന്യൂസിലാന്‍ഡില്‍ രണ്ട് മുസ്‌ലിം പള്ളികളില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ കാണാതായവരിൽ മലയാളിയും ഉൾപ്പെട്ടുവെന്ന റിപ്പോർട്ട് ഇന്ന് രാവിലെയാണ് പുറത്തുവന്നത്. ആൻസി കരിപ്പാക്കുളം ആലിബാബ എന്ന കേരള ബന്ധമുള്ള യുവതിയെ കാണാതായതാണ് വാർത്തകൾ വന്നത്. ഇന്ത്യൻ സമയം ഇന്ന് വൈകിട്ടോടെയാണ് ആൻസിയുടെ മരണം സ്ഥിരീകരിച്ചത്.
റെഡ് ക്രോസ് നൽകിയ വിവരങ്ങളിൽ അൻസി അടക്കം ഒമ്പത് ഇന്ത്യക്കാരെ കാണാനില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇവരെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 49 ആയി.
രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമെന്നു ന്യൂസിലാൻഡ് പ്രധാനമന്ത്രി ജേസിന്ദാ ആർഡൻ പറഞ്ഞു. ഫേസ്ബുക്കില്‍ ലൈവ് സ്ട്രീമിംഗ് നടത്തിയാണ് അക്രമി വെടിയുതിര്‍ത്തത്. ഇന്നലെ ക്രൈസ്റ്റ് ചർച് പട്ടണത്തിലെ രണ്ടു മുസ്‌ലിം പള്ളികളിൽ പ്രാർഥന നടക്കുന്ന സമയത്തായിരുന്നു അക്രമി ഫേസ്ബുക്കിൽ ലൈവായി വന്ന് വെടിയുതിർത്തത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/World/
ന്യൂസിലാൻഡ് വെടിവെപ്പ്: മരിച്ചവരിൽ മലയാളിയും
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement