കശ്മീരിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വെടിവെച്ചുകൊന്നു
Last Updated:
സംഭവത്തെത്തുടർന്ന് പൊലീസും സിആർപിഎഫും സൈന്യവും പ്രദേശത്ത് തെരച്ചിൽ നടത്തുന്നുണ്ട്
ശ്രീനഗർ: കശ്മീരിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വെടിവെച്ചുകൊന്നു. ജമ്മു കശ്മീർ പൊലീസിലെ സ്പെഷ്യൽ പൊലീസ് ഓഫീസർ ഖുഷ്ബൂ ജാൻ ആണ് കൊല്ലപ്പെട്ടത്. ഭീകരാക്രണമാണെന്ന് സംശയിക്കുന്നതായി കശ്മീർ പൊലീസ് വൃത്തങ്ങൾ പറയുന്നു. ഷോഫിയാനിലെ വെഹിലിൽ ഉള്ള വീട്ടിൽവെച്ചാണ് ഖുഷ്ബൂ ജാൻ വെടിയേറ്റ് മരിച്ചത്. ഉച്ചയ്ക്ക് 2.40ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഖുഷ്ബൂവിനെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെത്തുടർന്ന് പൊലീസും സിആർപിഎഫും സൈന്യവും പ്രദേശത്ത് തെരച്ചിൽ നടത്തുന്നുണ്ട്.
ദക്ഷിണ കശ്മീരിൽ മൂന്നു ദിവസത്തിനിടെ നാലാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ദിവസം ആയുധധാരികളായ ഒരു സംഘം നടത്തിയ വെടിവെപ്പിൽ നാഷണൽ കോൺഫറൻസ് നേതാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അതേദിവസം ഒരു നാട്ടുകാരൻ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 16, 2019 5:07 PM IST