'പുരുഷൻ സ്ത്രീകളുടെ ആവശ്യങ്ങൾ മനസ്സിലാക്കണം': ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ ഖമനയിയുടെ പഴയ ട്വീറ്റുകൾ വൈറലാകുന്നു

Last Updated:

"ഒരു കാമുകനാകാൻ ജനിച്ചു, പരമോന്നത നേതാവാകാൻ നിർബന്ധിതനായി" എന്നാണ് ഖമനയിയുടെ ഈ പോസ്റ്റിന് ഒരു ഉപയോക്താവിന്റെ പ്രതികരണം

News18
News18
ഇസ്രായേലും ഇറാനും തമ്മിലുള്ള വാക്പോരുകളും ആയുധങ്ങൾ കൊണ്ടുള്ള ബലപരീക്ഷണങ്ങളും രൂക്ഷമാകുന്നതിനിടയിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയുടെ പഴയകാല ട്വിറ്റുകൾ പൊക്കികൊണ്ടു വരുകയാണ് സോഷ്യൽമീഡിയ ഉപയോക്താക്കൾ. സ്ത്രീപക്ഷം ചേർന്നുള്ള ഖമനയിയുടെ വാദങ്ങളാണ് ഈ സമയം ഇതിൽ ഏറെ ചർച്ചയാകുന്നത്.
ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള ഖമനിയയുടെ പോസ്റ്റുകളിൽ, അദ്ദേഹം സ്ത്രീകളുടെ അവകാശങ്ങൾക്കായി സംസാരിക്കുന്നതും, കവിതയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതും, ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനത്തോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നതും, താൻ ഒരു വികൃതിയായ സ്കൂൾ കുട്ടിയാണെന്ന് സമ്മതിക്കുന്നതുമായ നിരവധി പോസ്റ്റുകളാണ് വീണ്ടും സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്.
ഏറെ ചർച്ചയാക്കപ്പെടുന്ന ആ ട്വിറ്റ് ഇങ്ങനായായിരുന്നു
"സ്ത്രീയുടെ ആവശ്യങ്ങളും വികാരങ്ങളും മനസ്സിലാക്കാൻ പുരുഷന് ഉത്തരവാദിത്തമുണ്ട്, അവളുടെ #വൈകാരികാവസ്ഥയെ അവഗണിക്കരുത്."
advertisement
"ഒരു കാമുകനാകാൻ ജനിച്ചു, പരമോന്നത നേതാവാകാൻ നിർബന്ധിതനായി" എന്നാണ് ഖമനയിയുടെ ഈ പോസ്റ്റിന് ഒരു ഉപയോക്താവിന്റെ പ്രതികരണം.
advertisement
മറ്റു പോസ്റ്റുകൾ
“ഒന്നാം ദിവസം മുതൽ ഞാൻ ഒരു ക്ളോക്ക് ധരിച്ചാണ് സ്കൂളിൽ പോയിരുന്നത്; മറ്റ് കുട്ടികളുടെ മുന്നിൽ അത് ധരിക്കാൻ അസ്വസ്ഥതയുണ്ടായിരുന്നു, പക്ഷേ വികൃതിയായിരുന്ന ഞാനത് കളിയെന്ന രീതിയിൽ പെരുമാറി അത് മേക്കപ്പ് ചെയ്യാൻ ശ്രമിച്ചു.
advertisement
ഇന്ത്യയുടെ കൊളോണിയൽ പൂർവ പൈതൃകം മനസ്സിലാക്കാൻ ജവഹർലാൽ നെഹ്‌റുവിന്റെ ഗ്ലിംപ്‌സസ് ഓഫ് വേൾഡ് ഹിസ്റ്ററി വായിക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ ഉപയോക്താക്കളെ ഇരട്ടി ചിന്തിപ്പിച്ച ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി : “മിസ്റ്റർ #നെഹ്‌റുവിന്റെ 'ഗ്ലിംപ്‌സസ് ഓഫ് വേൾഡ് ഹിസ്റ്ററി' പഠിക്കുന്നതിന് മുമ്പ് എനിക്ക് #ഇന്ത്യ കോളനിവൽക്കരണത്തിന് മുമ്പ് ഇത്രയധികം പ്രധാനപ്പെട്ട #മുന്നേറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു.”
ആരാണ് ഖമേനി?
1989 മുതൽ ഇറാന്റെ പരമോന്നത നേതാവായി അയത്തുള്ള അലി ഖമനിയ സേവനമനുഷ്ഠിച്ചുവരുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന രാഷ്ട്രീയ, മത അധികാരിയാണ് അയത്തുള്ള അലി ഖമനിയ. ഷിയ പുരോഹിതനും മുൻ പ്രസിഡന്റുമായ അദ്ദേഹം അയത്തുള്ള ഖൊമേനിയുടെ പിൻഗാമിയായി അധികാരമേറ്റു. അതിനുശേഷം ഇറാന്റെ ആണവ നയവും സൈന്യവും മുതൽ മാധ്യമ സെൻസർഷിപ്പും സ്ത്രീകളുടെ അവകാശങ്ങളും വരെ എല്ലാത്തിലും അദ്ദേഹം പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തു. ചെറുത്തുനിൽപ്പിനെയും പാശ്ചാത്യ വിരുദ്ധ ഐക്യത്തെയും കുറിച്ച് പലപ്പോഴും തീക്ഷ്ണമായ പ്രസംഗങ്ങൾ നടത്തുന്നത് കാണാറുണ്ടെങ്കിലും, ഈ പുനരുജ്ജീവിപ്പിച്ച പോസ്റ്റുകൾ കൂടുതൽ ആത്മപരിശോധനാപരവും കാവ്യാത്മകവുമായ വ്യക്തിത്വത്തിന്റെ അപൂർവ കാഴ്ച നൽകുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
'പുരുഷൻ സ്ത്രീകളുടെ ആവശ്യങ്ങൾ മനസ്സിലാക്കണം': ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ ഖമനയിയുടെ പഴയ ട്വീറ്റുകൾ വൈറലാകുന്നു
Next Article
advertisement
മമ്മൂട്ടിയുടെ കാരുണ്യസ്പർശം; ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
മമ്മൂട്ടിയുടെ കാരുണ്യസ്പർശം; ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
  • മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ നടത്തി.

  • രാജഗിരി ആശുപത്രിയിൽ ഡോ. വിനീത് ബിനുവിന്റെ നേതൃത്വത്തിൽ പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരമായി നടത്തി.

  • സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വാത്സല്യം പദ്ധതി സൗജന്യ ശസ്ത്രക്രിയകൾ നൽകുന്നു.

View All
advertisement