പെൻഷൻ തുക തട്ടിയെടുക്കാൻ മരിച്ച അമ്മയായി ജീവിച്ച മകൻ പിടിയിൽ

Last Updated:

അമ്മയുടെ മൃതദേഹം അഴുകാതെയിരിക്കാൻ സുഗന്ധതൈലങ്ങളും മറ്റും പൂശി സ്ലീപ്പിംഗ് ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു

News18
News18
പെൻഷൻ തുക തട്ടിയെടുക്കാൻ മരിച്ച അമ്മയായി ജീവിച്ച മകൻ പിടിയിൽ. ഇറ്റലിയിലാണ് സംഭവം. 56 വയസ്സുള്ള തൊഴിൽ രഹിതനായ ഇയാൾ മൂന്ന് വർഷം മുമ്പ് മരിച്ച തന്റെ അമ്മയായി ജീവിച്ച് ആൾമാറാട്ടം നടത്തുകയായിരുന്നു. "മിസിസ് ഡൗട്ട്ഫയർ തട്ടിപ്പ്" എന്നാണ് അധികൃതർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
റോബിൻ വില്യംസ് അഭിനയിച്ച 1993ൽ പുറത്തിറങ്ങിയ കോമഡി ചിത്രമാണ് 'മിസിസ് ഡൗട്ട്ഫയർ'. വിവാഹമോചനത്തിന് ശേഷം തന്റെ കുട്ടികളുമായി അടുത്തിടപഴകാൻ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം ഒരു വൃദ്ധയായ ബ്രിട്ടീഷ് നാനിയായി വേഷം മാറിയതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മൂന്ന് വർഷത്തോളമാണ് ഇറ്റാലിയൻ സ്വദേശി തട്ടിപ്പ് നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. അമ്മയുടെ മൃതദേഹം അഴുകാതെയിരിക്കാൻ സുഗന്ധതൈലങ്ങളും മറ്റും പൂശി സ്ലീപ്പിംഗ് ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് ഇറ്റാലിയൻ പത്രമായ കൊറിയർ ഡെറ്റ സെറ റിപ്പോർട്ട് ചെയ്തു. ഗ്രാസിയേല ഡാൽ ഒഗ്ലിയോ എന്ന 82 കാരി മൂന്ന് വർഷം മുമ്പ് മരിച്ചെങ്കിലും മരണവിവരം അധികൃതരെ അറിയിച്ചില്ലെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.
advertisement
ഇയാൾ അമ്മയുടെ മൃതദേഹം സ്ലീപ്പിംഗ് ബാഗിലാക്കി തുണി കഴുകുന്ന മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അധികൃതർ മൃതദേഹം കണ്ടെത്തുമ്പോൾ അത് മമ്മിയായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
മരിച്ചുപോയ തന്റെ അമ്മയായി ആൾമാറാട്ടം നടത്താൻ മകൻ പലവിധത്തിലുമുള്ള ശ്രമങ്ങൾ നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. അവരുടെ മേക്കപ്പ്, പെരുമാറ്റരീതികൾ, വസ്ത്രധാരണം എന്നിവയെല്ലാം പകർത്തി. ഈ മൂന്ന് വർഷത്തോളവും പെൻഷൻ വാങ്ങുന്നത് തുടർന്നു.
ഒരു സർക്കാർ ഓഫീസിൽ വെച്ച് ഇയാൾ അമ്മയുടെ തിരിച്ചറിയൽ കാർഡ് പുതുക്കുകയും ചെയ്തു. അമ്മയുടെ പെൻഷൻ തുകയും മൂന്ന് വസ്തുക്കളിൽ നിന്നുള്ള വരുമാനവും കൂടി ഇയാൾ ഒരു വർഷം 61,000 ഡോളർ (ഏകദേശം അഞ്ച് ലക്ഷം രൂപ) സമ്പാദിക്കുന്നുണ്ടായിരുന്നു.
advertisement
ഒരു സർക്കാർ ഉദ്യോഗസ്ഥൻ രേഖകളിലെ ചെറിയൊരു പൊരുത്തക്കേട് ശ്രദ്ധിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. സ്ത്രീയിൽ ചില പുരുഷസ്വഭാവവും കനമുള്ള ശബ്ദവും കട്ടിയുള്ള കഴുത്തും ഉദ്യോഗസ്ഥൻ ശ്രദ്ധിച്ചു. തുടർന്ന് ഇയാൾ ബന്ധപ്പെട്ട അധികാരികളെ ഇക്കാര്യം അറിയിച്ചു. ഇവർ പിന്നീട് ഗ്രാസിയേല്ല ഡാൽ ഒഗ്ലിയോയുടെയും മകന്റെയും ഫോട്ടോകൾ താരതമ്യം ചെയ്യുകയും നാളുകളായി തുടരുന്ന തട്ടിപ്പ് പുറത്തു കൊണ്ടുവരികയുമായിരുന്നു.
ഇതിന് ശേഷം അധികൃതർ സ്ഥലത്തെത്തി വീട് പരിശോധിച്ചു. അവിടെ അവർ ഗ്രാസിയേല്ലയുടെ മൃതദേഹം കണ്ടെത്തി. അവരുടെ മൃതദേഹം പരിശോധിച്ചപ്പോൾ ദുരൂഹതയൊന്നും തോന്നിയില്ലെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement
"അവരുടേത് ഒരു സ്വാഭാവിക മരണമായിരിക്കാനാണ് സാധ്യത. എന്നാൽ, അത് സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടം നടത്തണം. ഇത് വളരെ വിചിത്രമായ സംഭവമാണ്, വളരെ സങ്കടകരവുമാണ്," ബോർഗോ വിർജിലിയോയിലെ മേയറായ ഫ്രാൻസെസ്‌കോ അപോർട്ടി പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
Summary: Son arrested for impersonating deceased mother to steal pension money. The incident took place in Italy. The 56-year-old unemployed man was impersonating his mother, who died three years ago
മലയാളം വാർത്തകൾ/ വാർത്ത/World/
പെൻഷൻ തുക തട്ടിയെടുക്കാൻ മരിച്ച അമ്മയായി ജീവിച്ച മകൻ പിടിയിൽ
Next Article
advertisement
Love Horoscope Nov 26 | സ്‌നേഹബന്ധം ആഴത്തിലാകും; സ്‌നേഹബന്ധത്തിൽ സുപ്രധാന ചുവടുകൾ വയ്ക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Nov 26 | സ്‌നേഹബന്ധം ആഴത്തിലാകും; സ്‌നേഹബന്ധത്തിൽ സുപ്രധാന ചുവടുകൾ വയ്ക്കും: ഇന്നത്തെ പ്രണയഫലം
  • ഇന്ന് പ്രണയത്തിന്റെയും വൈകാരിക ബന്ധത്തിന്റെയും തരംഗം

  • ധനു രാശിക്കാർക്ക് ആഴത്തിലുള്ള സ്‌നേഹവും പ്രധാന ചുവടുവയ്പ്പുകളും

  • അഭിപ്രായവ്യത്യാസങ്ങൾ പ്രണയ ജീവിതത്തെ തടസ്സപ്പെടുത്താം

View All
advertisement